Sunday December 11, 2016
Latest Updates

അയര്‍ലണ്ടില്‍ ഈയാഴ്ച താപനില 25 ഡിഗ്രി വരെ

അയര്‍ലണ്ടില്‍ ഈയാഴ്ച താപനില 25 ഡിഗ്രി വരെ

കോര്‍ക്ക്: രാജ്യത്ത് പൊതുവെ ചൂട് വര്‍ദ്ധിക്കാന്‍ സാധ്യതയെന്ന് മെറ്റ് എറാന്‍. ചൊവ്വാഴ്ച (ഓഗസ്റ്റ് 16) 25 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില വര്‍ദ്ധിക്കുമെന്നാണ് കരുതുന്നത്. അയര്‍ലണ്ടിന്റെ മദ്ധ്യ പ്രദേശങ്ങളിലും, കൊണാക്ട്, വെസ്റ്റ് അള്‍സ്റ്റര്‍, വെസ്റ്റ് മണ്‍സ്റ്റര്‍ എന്നിവിടങ്ങളിലാകും ചൂട് ഏറ്റവും കൂടുതല്‍ അനുഭവപ്പെടുക. കെറി, കോര്‍ക്ക്, ക്ലെയര്‍, ലിമറിക്, ഗോള്‍വേ, മേയോ എന്നീ കൗണ്ടികളില്‍ ചെറിയ ചാറ്റല്‍മഴയ്ക്കും സാധ്യതയുണ്ടെന്ന് മെറ്റ് എറാന്‍ അറിയിച്ചു.

തിങ്കളാഴ്ചയും 20 ഡിഗ്രി സെല്‍ഷ്യസിനടുത്ത് രാജ്യത്ത് താപനില എത്തിയിരുന്നു. ടിപ്പററി, റോസ്‌കോമണ്‍, സ്ലൈഗോ എന്നിവിടങ്ങളില്‍ തിങ്കാളാഴ്ച 23 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നു. കാറ്റിന്റെ സാന്നിദ്ധ്യമുള്ളതിനാല്‍ കിഴക്കന്‍ തീരത്ത് മാത്രമാണ് ചൂട് കാര്യമായി ഉയരാതിരുന്നത്.

Scroll To Top