Saturday December 10, 2016
Latest Updates

അയര്‍ലണ്ടില്‍ ഇന്ത്യയെക്കുറിച്ചുള്ള ചിത്രപ്രദര്‍ശനം ജൂലൈ ഒന്നിന്

അയര്‍ലണ്ടില്‍ ഇന്ത്യയെക്കുറിച്ചുള്ള ചിത്രപ്രദര്‍ശനം ജൂലൈ ഒന്നിന്

ഡബ്ലിന്‍:അയര്‍ലണ്ടില്‍ ഇന്ത്യയെക്കുറിച്ച് ചിത്രപ്രദര്‍ശനം സംഘടിപ്പിക്കുന്നു. ഡവോസാന്‍ സ്ട്രീറ്റിലെ ആര്‍ട്ട് ഗ്യാലറിയിലാണ് ചിത്രപ്രദര്‍ശനം. പാട്രിക് ഡോണാള്‍ഡ് എന്നചിത്രകാരനാണ് പ്രദര്‍ശനം നടത്തുന്നത്. ജൂലൈ 1 നാണ് ചിത്രപ്രദര്‍ശനം ആരംഭിക്കുന്നത്.ഒരുമാസം നീണ്ടു നില്‍ക്കും.

ദി പീപ്പിള്‍ ഓഫ് രാജസ്ഥാന്‍ എന്ന പേരില്‍ രാജസ്ഥാനില്‍ കണ്ട കാഴ്ചകളാണ് പാട്രിക് ക്യാന്‍വാസിലേക്ക് പകര്‍ത്തിയത്. രാജസ്ഥാനിലെ മനുഷ്യരുടെ ജീവിതവും ജിവിത ശൈലിയും പകര്‍ത്തിയ നിരവധി ചിത്രങ്ങള്‍ പ്രദര്‍ശനത്തിനു ഉണ്ടാകും.

പ്രദര്‍ശനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു

Scroll To Top