Monday December 05, 2016
Latest Updates

അയര്‍ലണ്ടില്‍ ഇന്ത്യക്കാരോട് മരിച്ച ശേഷവും അവഗണനയെന്ന് ഇന്ത്യന്‍ യുവതിയുടെ ഭര്‍ത്താവ്,സാക്ഷികളെ ജൂറി ഒഴിവാക്കിയെന്ന് ആരോപണം 

അയര്‍ലണ്ടില്‍ ഇന്ത്യക്കാരോട് മരിച്ച ശേഷവും അവഗണനയെന്ന് ഇന്ത്യന്‍ യുവതിയുടെ ഭര്‍ത്താവ്,സാക്ഷികളെ ജൂറി ഒഴിവാക്കിയെന്ന് ആരോപണം 

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഇന്ത്യക്കാരോട് മരിച്ച ശേഷവും അവഗണനയെന്നാരോപിച്ചു വാദി കോടതിയില്‍ പരാതിയുന്നയിച്ചു. പ്രസവത്തെ തുടര്‍ന്ന് മരണമടഞ്ഞ ഇന്ത്യന്‍ യുവതി ധാരയുടെ ഭര്‍ത്താവ് മൈക്കല്‍ കിവ്‌ലിഹാനാണ്ആരോപണം ഉന്നയിച്ച് രംഗത്ത് വന്നത്. തന്റെ ഭാര്യ ഇന്ത്യക്കാരിയായതിനാലാണ് മരണത്തെക്കുറിച്ചുള്ള അന്വേഷണം ഇഴയുന്നതെന്നു കിവ്‌ലിഹാന്‍ കുറ്റപ്പെടുത്തി.ബെല്‍ഫാസ്റ്റിലെ റോയല്‍ വിക്ടോറിയ ആശുപത്രിയില്‍ വച്ചാണ് ധാര മരണമടഞ്ഞത്.പ്രസവത്തെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ മൂലമാണ് ധാര മരിച്ചത്.

എന്നാല്‍ ഇത് സംബന്ധിച്ച അന്വേഷണത്തില്‍ കൊറോണര്‍(ജൂറി) അലംഭാവം കാട്ടുന്നതായാണ് കിവ്‌ലിഹാന്റെ ആരോപണം. കാരിക്ക് ഓ ഷാനനിലാണ് അന്വേഷണം നടക്കുന്നത്. കൊറോണര്‍ ഇതുവരെ ആറ് സാക്ഷികളെ മാത്രമേ വിസ്തരിക്കാന്‍ തയ്യാറായുള്ളൂ എന്നാണു കിവ്‌ലിഹാന്റെ ആരോപണം. ബെല്‍ഫാസ്റ്റില്‍ തന്നെ അന്വേഷണം നടത്തിയിരുന്നെങ്കില്‍ ഇപ്പോള്‍ 24 സാക്ഷികളെ എങ്കിലും വിസ്തരിക്കാന്‍ സമയമായിട്ടുണ്ട്. അധികൃതരുടെ
അവഗണനയെ തുടര്‍ന്ന് കിവ്‌ലിഹാന്‍ ഇന്നലെ നടന്ന വിചാരണ ബഹിഷ്‌ക്കരിച്ചു. എന്നാല്‍ 90 നീണ്ട വിചാരണയുടെ അവസാന മിനിട്ടുകളില്‍ കോടതിയില്‍ എത്തിയ മൈക്കല്‍ കിവ്‌ലിഹാന്‍ താന്‍ നേരിടുന്ന അവഗണനയെക്കുറിച്ച് പരാതിപ്പെട്ടു.Michael-Kivlehan790248008

തന്റെ ഭാര്യ ഇന്ത്യക്കാരിയായതിനാലാണ് മരണ ശേഷവും ഈ വിവേചനം നേരിടുന്നതെന്നും താന്‍ നീതി തേടി ഇന്ത്യയിലേക്ക് പോകുകയാണെന്നും കിവ്‌ലിഹാന്‍ പറഞ്ഞു. പ്രസവ ശേഷം ആരോഗ്യനില വഷളായ ധാരയെ മരണം ഉറപ്പായ ഘട്ടത്തിലാണ് സ്ലൈഗോയിലെ ആശുപത്രിയില്‍ നിന്ന് ബെല്‍ഫാസ്റ്റിലേക്ക് മാറ്റിയതെന്ന് കിവ്‌ലിഹാന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. മൂന്ന് ദിവസം മുമ്പെങ്കിലും ബെല്‍ഫാസ്റ്റിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നെങ്കില്‍ ധാരയുടെ ജീവന്‍ രക്ഷിക്കാമായിരുന്നെന്നും അഭിഭാഷകന്‍ പറഞ്ഞു. മുഴുവന്‍ സാക്ഷികളെയും ഉടന്‍ വിളിച്ച് വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് കിവ്‌ലിഹാന്റെ ആവശ്യം. കേസ് സെപ്റ്റംബര്‍ 22 നു വീണ്ടും പരിഗണിക്കും.

Scroll To Top