Friday December 02, 2016
Latest Updates

അയര്‍ലണ്ടില്‍ ഇനി ഇ മണിയുടെ കാലം; ചെക്ക് ഇടപാടുകള്‍ നിര്‍ത്തലാക്കുന്നു

അയര്‍ലണ്ടില്‍ ഇനി ഇ മണിയുടെ കാലം; ചെക്ക് ഇടപാടുകള്‍ നിര്‍ത്തലാക്കുന്നു

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഇനി ഇ മണിയുടെ കാലം. സെപ്റ്റംബര്‍ 19 മുതല്‍ അയര്‍ലണ്ടില്‍ ചെക്ക് ഇടപാടുകള്‍ നിര്‍ത്തലാക്കുന്നു. സെപ്റ്റംബര്‍ 19 മുതല്‍ അയര്‍ലണ്ടിലെ മുഴുവന്‍ പബ്ലിക് സെക്ടര്‍ സ്ഥാപനങ്ങളും ചെക്ക് ഇടപാടുകള്‍ നിര്‍ത്തലാക്കും. വാണിജ്യ
ഇടപാടുകാരുമായുള്ള ചെക്ക് ഇടപാടുകളാണ് നിര്‍ത്തലാക്കുന്നത്. ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡുകള്‍ മുഖേനയുള്ള ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ നടപടി.

അയര്‍ലണ്ടില്‍ നല്‍കുകയും സ്വീകരിക്കപ്പെടുകയും ചെയ്യുന്ന ചെക്കുകളില്‍ 60 ശതമാനവും ചെറുകിട വ്യാപാരികള്‍ മുഖേനയാണ് കൈമാറ്റം ചെയ്യപ്പെടുന്നത്. ഇനി ഇത്തരം ഇടപാടുകള്‍ക്ക് ക്രെഡിറ്റ് കാര്‍ഡോ ഡെബിറ്റ് കാര്‍ഡോ ഉപയോഗിക്കേണ്ടി വരും. ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ കൂടുതല്‍ സുതാര്യവും,കാര്യക്ഷമവുമാണെന്ന് അധികൃതര്‍ പറഞ്ഞു. ചെക്ക് ഇടപാടുകള്‍
അവസാനിപ്പിക്കുന്നതോടെ ഐറിഷ് സമ്പദ്ഘടനയ്ക്ക് പ്രതിവര്‍ഷം 1 ബില്യന്‍ യൂറോ ലാഭിക്കാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടുണ്ട്.

2013 ല്‍ തുടങ്ങിയ നാഷണല്‍ പെയ്‌മെന്റ് പ്ലാന്‍ പ്രകാരമാണ് ചെക്ക് ഇടപാടുകള്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചത്. ചെക്ക് ഇടപാടുകള്‍ അവസാനിപ്പിക്കുന്നത് സമ്പദ്ഘടനയ്ക്ക് ഗുണകരമാണെന്ന് സാമ്പത്തിക വിദഗ്ദര്‍ പറയുന്നു. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ സാമ്പത്തിക ഇടപാടുകള്‍ക്ക് ചെക്ക് നല്‍കുന്ന അപൂര്‍വ്വം രാജ്യങ്ങളിലൊന്നാണ് അയര്‍ലണ്ട്. മറ്റ് ഭൂരിപക്ഷം രാജ്യങ്ങളിലും ചെക്ക്
ഇടപാടുകള്‍ നിര്‍ത്തലാക്കിക്കഴിഞ്ഞു. മറ്റ് യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളെ മാതൃകയാക്കി അയര്‍ലണ്ടിലും സമാനമായ രീതി പിന്തുടരാനാണ് തീരുമാനം.

Scroll To Top