Thursday December 08, 2016
Latest Updates

അയര്‍ലണ്ടില്‍ ആത്മഹത്യ നിരക്ക് കൂടുന്നു

അയര്‍ലണ്ടില്‍ ആത്മഹത്യ നിരക്ക് കൂടുന്നു

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ആത്മഹത്യ നിരക്ക് കൂടുന്നു. പ്രതിവര്‍ഷം അഞ്ഞൂറിലധികം പേര്‍ വീതം ജീവനെടുക്കുന്നു എന്നാണ് ഏറ്റവും പുതിയ കണക്ക്. 2011 ല്‍ മാത്രം 554 പേര്‍ ആത്മഹത്യ ചെയ്തു. സെന്‍ട്രല്‍ സ്റ്റാറ്റിറ്റിക്‌സ് ഓഫീസാണ് ഈ കണക്ക് പുറത്ത് വിട്ടത്. ആത്മഹത്യ നിരക്ക് ഔദ്യോഗികമായി രേഖപ്പെടുത്താന്‍ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും കൂടിയ നിരക്കാണിത്. ഔദ്യോഗിക രേഖകള്‍ പ്രകാരം ആത്മഹത്യ നിരക്ക് 500 ആണെങ്കിലും യഥാര്‍ത്ഥ മരണ നിരക്ക് അറുനൂറിലധികം വരുമെന്നാണ് ഗവണ്‍മെന്റ് ഇതര സന്നദ്ധ സംഘടനകള്‍ പറയുന്നത്. 

ആത്മഹത്യ ചെയ്യുന്നവരില്‍ 83 ശതമാനവും പുരുഷന്മാരാണ്. ആത്മഹത്യ നിരക്കില്‍ അയര്‍ലണ്ട് യൂറോപ്യന്‍ ശരാശരിയേക്കാള്‍ താഴെയാണെങ്കിലും 15 നും 24 നും ഇടയില്‍ പ്രായമുള്ളവരുടെ ആത്മഹത്യ നിരക്കില്‍ അയര്‍ലണ്ട് യൂറോപ്പില്‍ നാലാം സ്ഥാനത്താണ്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരില്‍ ആത്മഹത്യ പ്രവണ അഞ്ചിരട്ടി കൂടുതലാണ്. 45 നും 64 നും ഇടയ്ക്ക് പ്രായമുള്ള പുരുഷന്മാരിലാണ് ആത്മഹത്യ പ്രവണത ഏറ്റവുമധികം കണ്ടുവരുന്നത്. 

തൊഴിലില്ലായ്മ, സാമൂഹ്യമായ ഒറ്റപ്പെടല്‍, മദ്യപാന ആസക്തി തുടങ്ങിയവയാണ് പുരുഷന്മാരെ ആത്മഹത്യയിലേക്ക് നയിക്കുന്നത്. സ്ത്രീകളില്‍ 24 വയസിനും 44 വയസിനും ഇടയ്ക്ക് പ്രായമുള്ളവരിലാണ് ഏറ്റവുമധികം ആത്മഹത്യ പ്രവണത കണ്ടുവരുന്നത്. അതേസമയം ആത്മഹത്യ നിരക്ക് സംബന്ധിച്ച് സര്‍ക്കാര്‍ പുറത്ത് വിടുന്ന കണക്കിനേക്കാള്‍ കൂടുതലാണ് യഥാര്‍ത്ഥ മരണ നിരക്ക് എന്ന് നാഷ്ണല്‍ സൂയിസൈഡ് റിസര്‍ച്ച് ഫൗണ്ടേഷന്‍ ഉള്‌പ്പെടെയുള്ള സംഘടനകള്‍ പറയുന്നു. 

Scroll To Top