Thursday December 08, 2016
Latest Updates

അയര്‍ലണ്ടില്‍ അഴിമതിയില്ലെന്ന് ഇനിയാരും അവകാശപ്പെടേണ്ട !സര്‍ക്കാര്‍ സര്‍വീസില്‍ സര്‍വത്ര അഴിമതിയെന്ന് യൂറോപ്യന്‍ റൈറ്റ്‌സ് ബോഡി

അയര്‍ലണ്ടില്‍ അഴിമതിയില്ലെന്ന് ഇനിയാരും അവകാശപ്പെടേണ്ട !സര്‍ക്കാര്‍ സര്‍വീസില്‍ സര്‍വത്ര അഴിമതിയെന്ന് യൂറോപ്യന്‍ റൈറ്റ്‌സ് ബോഡി

ഡബ്ലിന്‍:അയര്‍ലണ്ടില്‍ അഴിമതിയേ ഇല്ലെന്ന് മേനി പറയുന്നവര്‍ക്ക് ഇതാ ഞെട്ടിപ്പിക്കുന്ന ഒരു മുന്നറിയിപ്പ്.അയര്‍ലണ്ടില്‍ അഴിമതി വന്‍ തോതില്‍ പെരുകുന്നതായി യൂറോപ്യന്‍ റൈറ്റ്‌സ് ബോഡിയുടെ കണ്ടെത്തല്‍.. പ്രധാനമായും തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയക്കാര്‍ക്കിടയിലാണ് അഴിമതിയുടെ സ്വാധീനം വര്‍ധിക്കുന്നത്. ജഡ്ജിമാരുടെ നിയമനത്തിലും മറ്റും വ്യാപക അഴിമതി നടക്കുന്നതായി യൂറോപ്യന്‍ റൈറ്റ്‌സ് ബോഡി ആരോപിച്ചു.

ഗാര്‍ഡയുടെ പ്രാദേശിക അംഗങ്ങള്‍,സിറ്റി കൗണ്ടി കൌണ്‍സില്‍ ഉദ്യോഗസ്ഥര്‍,തുടങ്ങി ഡ്രൈവിംഗ് ലൈസന്‍സ് പരീക്ഷാ ഇന്‍സ്റ്റ്രക്റ്റര്‍മാര്‍ വരെ കൈക്കൂലി വാങ്ങുന്നവരാണ് എന്നാണ് അന്താരാഷ്ട്ര സംഘത്തിന്റെ പരിശോധനയില്‍ തെളിഞ്ഞത്.

ഐറിഷ് സര്‍ക്കാര്‍ ഉള്‍പ്പെടെ 46 ഗവണ്‍മെന്റുകളുടെ പ്രവര്‍ത്തനം വിലയിരുത്തിയാണ് യൂറോപ്യന്‍ റൈറ്റ്‌സ് ബോഡി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അയര്‍ലണ്ടില്‍ ഭരണതലത്തില്‍ സുതാര്യത നഷ്ടപ്പെടുന്നതായും റിപ്പോര്‍ട്ട് ആരോപിക്കുന്നു. രാഷ്ട്രീയക്കാരുടെ ഭിന്ന താല്‍പ്പര്യങ്ങള്‍ക്കെതിരെയും സ്വത്ത് പ്രഖ്യാപിക്കുന്നതിനും നിയമം കൊണ്ടുവരണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. 

അയര്‍ലണ്ടിലെ മന്ത്രിമാര്‍ക്ക് ബാധകമായ എല്ലാ നിയമങ്ങളും തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയക്കാര്‍ക്കും അവരുടെ ജീവനക്കാര്‍ക്കും ബാധകമാക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. പണം കൈപ്പറ്റുന്നതിന് മാത്രമല്ല രാഷ്ട്രീയക്കാര്‍ കൈപ്പറ്റുന്ന എല്ലാ ആനുകൂല്യങ്ങള്‍ക്കും നിയമത്തിന്റെ മേല്‍ നോട്ടമുണ്ടാകണം. അംഗങ്ങള്‍ക്കെതിരെയുള്ള പരാതികള്‍ ബന്ധപ്പെട്ട കമ്മറ്റികള്‍ക്ക് കൈമാറുന്നതിന് മുമ്പ് റദ്ദാക്കുന്നതിന് മുമ്പ് ഡയലിലെയോ സിനഡിലെയോ ക്ലെര്‍ക്കുമാര്‍ക്ക് അധികാരം നല്‍കുന്നത് പിന്‍വലിക്കണമെന്നും യൂറോപ്യന്‍ റൈറ്റ്‌സ് ബോഡി നിര്‍ദ്ദേശിക്കുന്നു. 

അഴിമതിയെക്കുറിച്ചും മറ്റ് ക്രമക്കേടുകളെക്കുറിച്ചും വിസില്‍ ബ്ലോവര്‍മാരെ സംരക്ഷിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. വിസില്‍ബ്ലോവര്‍മാരെ സംരക്ഷിക്കുന്നതിനു നിലവിലെ നിയമം അപര്യാപ്തമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ജഡ്ജിമാരുടെ നിയമനത്തിലും പ്രമോഷനിലും രാഷ്ട്രീയക്കാര്‍ ഇടപെടുന്നതിനെയാണ് റിപ്പോര്‍ട്ട് ഏറ്റവും രൂക്ഷമായി വിമര്‍ശിക്കുന്നത്. ജഡ്ജിമാരുടെ നിയമനത്തിന് ജഡീഷ്യ ല്‍ കൌണ്‍സിലിന് രൂപം കൊടുക്കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. അഴിമതിക്കെതിരെയും ഭരണത്തില്‍ സുതാര്യത ഉറപ്പാക്കുന്നതിനും 11 ഇന നിര്‍ദ്ദേശങ്ങളാണ് യൂറോപ്യന്‍ റൈറ്റ്‌സ് ബോഡി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇവ നടപ്പിലാക്കുന്നതിനു സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്ന് 18 മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

Scroll To Top