Sunday December 04, 2016
Latest Updates

അയര്‍ലണ്ടില്‍ അമേരിക്കന്‍ മലയാളിയുടെ അപകടം :ബന്ധുക്കള്‍ അയര്‍ലണ്ടിലേയ്ക്ക് തിരിച്ചു

അയര്‍ലണ്ടില്‍ അമേരിക്കന്‍ മലയാളിയുടെ അപകടം :ബന്ധുക്കള്‍ അയര്‍ലണ്ടിലേയ്ക്ക് തിരിച്ചു

ഡബ്ലിന്‍ : അമേരിക്കന്‍ മലയാളി യുവതി അയര്‍ലണ്ടില്‍ മരണപ്പെട്ടു എന്ന വാര്‍ത്തയറിഞ്ഞു ഡബ്ലിനിലേയ്ക്ക് പുറപ്പെട്ട മാതാപിതാക്കള്‍ അടക്കമുള്ള ബന്ധുക്കളെക്കുറിച്ചും ഒരു വിവരങ്ങളും ഇതേ വരെ ലഭ്യമായിട്ടില്ല.

പ്രശസ്ത അമേരിക്കന്‍ മലയാളിയും ഭാഷാസ്‌നേഹിയും ന്യൂയോര്‍ക്കിലെ സര്‍ഗ്ഗവേദിയുടെ ചുമതലക്കാരനുമായ മനോഹര്‍ തോമസിന്റെ മകള്‍ സിത തോമസ് (24) അയര്‍ലണ്ടില്‍ വച്ച് കാര്‍ അപകടത്തില്‍ മരിച്ചതായി അമേരിക്കന്‍ എംബസി മുഖേനെ വിവരം ലഭ്യമായതിനെ തുടര്‍ന്നാണ് തോമസ് മനോഹറും കുടുംബാംഗങ്ങളും അടക്കമുള്ളവര്‍ ഇന്നലെ ഡബ്ലിനിലേയ്ക്ക് പുറപ്പെട്ടിട്ടുള്ളതെന്നു പ്രശസ്ഥ അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ മാത്യു മൂലേച്ചെരി ഐറിഷ് മലയാളിയെ അറിയിച്ചു

അയര്‍ലണ്ടില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായിരുന്ന സിത ഇന്നലെ രാവിലെ വാഹനാപകടത്തില്‍ മരിച്ചു എന്ന വിവരം അറിഞ്ഞു അമെരിക്കന്‍ മലയാളികള്‍ ഒന്നടക്കം ഞെട്ടലിലാണ് .അമേരിക്കയിലെ അറിയപ്പെടുന്ന സാമുഹ്യ പ്രവര്‍ത്തകരില്‍ ഒരാളാണ് മനോഹര്‍ തോമസ് .

അമേരിക്കയില്‍ വര്‍ഷങ്ങളായി താമസിക്കുന്ന മനോഹര്‍ തോമസും കുടുംബവും കലാ സാംസ്‌കാരിക രംഗത്തു സജീവമായി പ്രവര്‍ത്തിക്കുന്നവരാണ് .

സിതയുടെ മരണത്തില്‍ അമേരിക്കന്‍ സാഹിത്യ സല്ലാപം സംഘടന അനുശോചനം രേഖപ്പെടുത്തി

സിതയുടെ ആകസ്മികമായ വേര്‍പ്പാടില്‍ അമേരിക്കന്‍ സാംസ്‌കാരിക സംഘടനയായ’ ലാനയും അനുശോചനം രേഖപ്പെടുത്തി .മനോഹര്‍ തോമസിന്റെയും കുടുംബത്തില്‍ പങ്കു ചേരുന്നതായി സംഘടനാ സെക്രട്ടറി ഷാജന്‍ ആനിത്തോട്ടം പറഞ്ഞു

കഴിഞ്ഞ ഏതാനം വര്‍ഷങ്ങളായി അയര്‍ലണ്ടില്‍ പഠിച്ചു കൊണ്ടിരുന്ന സിതയുടെ പഠനം പൂര്‍ത്തിയാക്കി അമേരിക്കയിലേക്ക് തിരിച്ചുതയാറെടുക്കുന്നതിനിടെയാണ് സിതയെ മരണം തട്ടിയെടുത്തത്

എന്നാല്‍ അയര്‍ലണ്ടില്‍ എവിടെയാണ് അപകടം നടന്നതെന്ന് അയര്‍ലണ്ടിലേയ്ക്ക് തിരിച്ച ബന്ധുക്കളില്‍ നിന്നുള്ള വിവരം ഇതേ വരെ ലഭിച്ചിട്ടില്ലെന്ന് വിവരം റിപ്പോര്‍ട്ട് ചെയ്ത മുതിര്‍ന്ന അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ ജോയിച്ചന്‍ പുതുക്കുളം ഐറിഷ് മലയാളിയെ അറിയിച്ചു

Scroll To Top