Friday December 09, 2016
Latest Updates

അയര്‍ലണ്ടില്‍ അമിത വാടക പിരിക്കുന്നതിന് തടയിടാന്‍ കോടതി ഇടപെടുന്നു

അയര്‍ലണ്ടില്‍ അമിത വാടക പിരിക്കുന്നതിന് തടയിടാന്‍ കോടതി ഇടപെടുന്നു

ഡബ്ലിന്‍: അയര്‍ലണ്ടില്‍ അമിത വാടക നിരക്ക് വാങ്ങുന്നവരെ കുടുക്കാന്‍ കോടതി ഇടപെടുന്നു. ഇത് സംബന്ധിച്ച ഒരു കേസില്‍ സുപ്രീം കോടതി ഈ ആഴ്ച വിധി പറയും. ഗ്രാഫ്റ്റണ്‍ സ്ട്രീറ്റിലെ ബെവ്‌ലി കെഫെയില്‍ താമസിക്കുന്നവരില്‍ നിന്ന് കൂടിയ നിരക്കില്‍ വാടക ഈടാക്കിയെന്നാണ് കേസ്. ഇക്കണ്ടെല്‍ എന്ന കമ്പനിയാണ് ഗ്രാഫ്റ്റണ്‍ സ്ട്രീറ്റിലെ താമസക്കാരില്‍ നിന്ന് അമിത വാടക വാങ്ങിയത്.

ഇതിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കവേ കമ്പനി മാര്‍ക്കറ്റ് നിരക്കിനേക്കാള്‍ കൂടിയ നിരക്കിലാണ് കമ്പനി വാടക ഈടാക്കുന്നതെന്ന് തെളിഞ്ഞിരുന്നു. ഈ കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍
കമ്പനി മാര്‍ക്കറ്റ് നിരക്കില്‍ വാടക ഈടാക്കാന്‍ തയ്യാറാകണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനെ ചോദ്യം ചെയ്ത് കമ്പനി മേല്‍ക്കോടതിയെ സമീപിക്കുകയായിരുന്നു. കേസിനാസ്പദമായ അപ്പാര്‍ട്ട്‌മെന്റിലെ വാടകക്കാര്‍
ഇപ്പോള്‍ പ്രതിവര്‍ഷം 1.5 മില്യന്‍ യൂറോയാണ് വാടക നല്‍കുന്നത്. അവസാന വാടക അവലോകന സമയത്തെ വാടക നിരക്കിന്റെ ഇരട്ടിയാണിത്.

2007 ല്‍ ഭവന പ്രതിസന്ധി ഏറ്റവും രൂക്ഷമായി വന്ന കാലഘട്ടത്തില്‍പ്പോലും ഇത്രയും ഉയര്‍ന്ന വാടക നിരക്ക് ഉണ്ടായിരുന്നില്ലെന്നും വിമര്‍ശനം ഉയരുന്നുണ്ട്. കമ്പനിയും വാടകക്കാരും തമ്മില്‍ കരാറില്‍ ഏര്‍പ്പെട്ടതിന് ശേഷവും
വാടക നിരക്ക് കുറഞ്ഞു. ഈ പശ്ചാത്തലത്തില്‍ വിപണി നിരക്കിന് അനുസൃതമായി വാടക നിരക്ക് കുറയ്ക്കണമെന്നാണു കോടതിയുടെ ആവശ്യം. ഇതിനിടെ വാടക നിരക്ക് ഏകീകൃതമാക്കാന്‍ ഗവണ്‍മെന്റ് നിയമം കൊണ്ടുവരണമെന്നും ആവശ്യം ഉയരുന്നുണ്ട്

Scroll To Top