Saturday December 10, 2016
Latest Updates

അയര്‍ലണ്ടില്‍ അന്ധത തടയാന്‍ സമഗ്ര നയം വേണമെന്നു അന്ധരുടെ കൂട്ടായ്മ

അയര്‍ലണ്ടില്‍ അന്ധത തടയാന്‍ സമഗ്ര നയം വേണമെന്നു അന്ധരുടെ കൂട്ടായ്മ

കില്‍ക്കെനി: അന്ധത തുടച്ചു നീക്കാന്‍ ഒരു ദേശീയ കാഴ്ചാ നയം വേണമെന്ന് (വിഷന്‍
സ്ട്രാറ്റജി) വേണമെന്ന് ആവശ്യം. ജന്മനാലുള്ള അന്ധത ഒഴികെ തടയാന്‍ കഴിയുന്ന
അന്ധത പരമാവധി ഇല്ലാതാക്കാന്‍ ശ്രമിക്കണമെന്നാണ് ആവശ്യം. അന്ധതയെ തുടച്ച്
നീക്കുന്നതിനുള്ള പ്രമേയം സിനഡില്‍ പാസായി. സെനറ്റര്‍ മാര്‍ട്ടിന്‍ കോണ്‍വെയാണ്
ഈ പ്രമേയം അവതരിപ്പിച്ചത്. കാഴ്ചാ ശക്തി 80 ശതമാനത്തോളം
നഷ്ടപ്പെട്ടയാളാണ് മാര്‍ട്ടിന്‍. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി 16 ശതമാനം
കാഴ്ചയോടെയാണ് ഇദ്ദേഹം ജീവിക്കുന്നത്. അന്ധത തടയാന്‍ കഴിയുന്ന സമഗ്ര നയം
കൊണ്ടുവരണമെന്ന് മാര്‍ട്ടിന്‍, ആരോഗ്യമന്ത്രി ലിയോ വരദ്കറോട് ആവശ്യപ്പെട്ടു.

നിലവില്‍ അയര്‍ലണ്ടില്‍ 220,000 പേര്‍ അന്ധരാണ്. 2020 ഓടെ ഇത് 272,000 ആയി
വര്‍ദ്ധിക്കുമെന്നാണ് കണക്ക്. അതിന് മുമ്പ് അന്ധത പ്രതിരോധിക്കാന്‍ ഫലപ്രദമായ
ആരോഗ്യനയം വേണമെന്നാണ് ആവശ്യം. 75 മുതല്‍ 80 ശതമാനം വരെ അന്ധതയും തടയാന്‍
കഴിയുന്നതാണെന്ന് കോണ്‍വെ പറഞ്ഞു. എല്ലാവരും ചെയ്യുന്ന കാര്യങ്ങള്‍ ചെയ്യാന്‍
കഴിയില്ലെങ്കിലും ഭാഗിക അന്ധതയുടെ പേരില്‍ താന്‍ ഒരു കാര്യത്തിലും പിന്നോക്കം
നില്‍ക്കാറില്ലെന്ന് കോണ്‍വെ പറഞ്ഞു. മറ്റുള്ളവരെയും ഈ നിലയിലേക്ക്
ഉയര്‍ത്താനുള്ള ശ്രമമാണ് താന്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

തിമിരം, ഡയബറ്റിക്ക് റെറ്റിനോപ്പതി, ഗ്ലൂക്കോമ തുടങ്ങിയ രോഗങ്ങള്‍ മൂലമാണ്
അയര്‍ലണ്ടില്‍ ഭൂരിപക്ഷം പേര്‍ക്കും അന്ധത ഉണ്ടാകുന്നത്. ഈ അസുഖങ്ങള്‍ ഫലപ്രദമായി
തടയാന്‍ കഴിഞ്ഞാല്‍ അന്ധതയും തടയാന്‍ കഴിയുമെന്നും അന്ധരുടെ കൂട്ടായ്മ
പറയുന്നു.

Scroll To Top