Wednesday December 07, 2016
Latest Updates

അയര്‍ലണ്ടില്‍ അനുവദിക്കപ്പെടുന്ന മോര്‍ട്ട്‌ഗേജുകളുടെ എണ്ണത്തില്‍ വര്‍ധന,പുതിയ നിബന്ധനകള്‍ ജനുവരി മുതല്‍ പ്രാബല്യത്തില്‍ 

അയര്‍ലണ്ടില്‍ അനുവദിക്കപ്പെടുന്ന മോര്‍ട്ട്‌ഗേജുകളുടെ എണ്ണത്തില്‍ വര്‍ധന,പുതിയ നിബന്ധനകള്‍ ജനുവരി മുതല്‍ പ്രാബല്യത്തില്‍ 

ഡബ്ലിന്‍: അയര്‍ലണ്ടില്‍ കൂടുതല്‍ മോര്‍ട്ട്‌ഗേജുകള്‍ അനുവദിക്കപ്പെട്ടതായി റിപ്പോര്‍ട്ട്. നവംബര്‍ വരെയുള്ള കാലയളവില്‍ അയര്‍ലണ്ടില്‍ അനുവദിച്ച മോര്‍ട്ട്‌ഗേജുകളുടെ എണ്ണത്തില്‍ 52.8 ശതമാനം വര്‍ധന ഉണ്ടായി. ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധനയാണ്. ബാങ്കിംഗ് ആന്‍ഡ് പെയ്‌മെന്റ് ഫെഡറേഷന്‍ അയര്‍ലണ്ട് ആണ് ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. 

ഈ വര്‍ഷം നവംബര്‍ വരെ 23,796 മോര്‍ട്ട്‌ഗേജുകള്‍ കൂടുതലായി അനുവദിച്ചു. ശരാശരി 182,413 യൂറോയാണ് ഈ വര്‍ഷം മോര്‍ട്ട്‌ഗേജ് അനുവദിക്കപ്പെട്ടത്. ഇത് പ്രതിവര്‍ഷം 2.4 ശതമാനത്തിന്റെ വര്‍ധനയാണ്. സെന്‍ട്രല്‍ ബാങ്കിന്റെ പുതിയ നിബന്ധനകളാണ് മോര്‍ട്ട്‌ഗേജ് എണ്ണം വര്‍ധിക്കാന്‍ കാരണമെന്ന് ഫിനാഫാള്‍ ധനകാര്യ വക്താവ് മൈക്കല്‍ മഗ്രാത്ത് പറഞ്ഞു.ഡിസംബര്‍ മാസത്തിലും നൂറുകണക്കിന് അപേക്ഷകര്‍ ബാങ്കുകളെ സമീപിച്ചു കൊണ്ടിരിക്കുകയാണ് എന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു 

പുതിയ നിബന്ധനകള്‍ പ്രകാരം ആദ്യമായി വീട് വാങ്ങുന്നവര്‍ 20 ശതമാനം ഡെപ്പോസിറ്റ് കണ്ടെത്തേണ്ടതുണ്ട്. കൂടാതെ ശമ്പളത്തിന്റെ മൂന്നിരട്ടി മാത്രമേ മോര്‍ട്ട്‌ഗേജ് നല്‍കൂ എന്നതാണ് മറ്റൊരു നിബന്ധന. ജനുവരിയില്‍ ഈ നിബന്ധനകള്‍ പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് പരമാവധി ആളുകള്‍ മോര്‍ട്ട്‌ഗേജ് സ്വന്തമാക്കാന്‍ ശ്രമിക്കുന്നതാണ് എണ്ണം കൂടാന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു. ഡെപ്പോസിറ്റ് നിരക്ക് 12 ശതമാനമെങ്കിലുമായി കുറയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

Scroll To Top