Friday December 09, 2016
Latest Updates

അയര്‍ലണ്ടിലേയ്ക്ക് പുകയിലക്കള്ളക്കടത്ത് വര്‍ദ്ധിക്കുന്നു

അയര്‍ലണ്ടിലേയ്ക്ക് പുകയിലക്കള്ളക്കടത്ത് വര്‍ദ്ധിക്കുന്നു

കോര്‍ക്ക്: അയര്‍ലണ്ടില്‍ വിമാനത്താവളങ്ങളിലൂടെ പുകയിലകള്ളക്കടത്ത് വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. മൂന്നുമാസക്കാലം കോര്‍ക്ക് വിമാനത്താവളത്തില്‍ നിന്നും 300കിലോ സിഗരറ്റാണ് അനധികൃതമായി കടത്തുന്നവരില്‍ നിന്നും പിടിച്ചെടുത്തത്.
റവന്യൂ കസ്റ്റംസ് 86,531യൂറോ വിലമതിക്കുന്ന 200,000 സിഗരറ്റുകള്‍ പിടിച്ചെടുത്തിട്ടുണ്ട്.
ഇതേകാലയളവില്‍ തന്നെ അനധികൃതമായി കടത്താന്‍ തുടങ്ങിയ 2.3കിലോ മയക്കുമരുന്നുകളും കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. ഇതില്‍ 1.1 കിലോയോളം കന്നബി ആയിരുന്നു. ഇതിന്റെ പേരില്‍ രണ്ടുപേരെ കസ്റ്റഡിയില്‍ എടുത്തു. ഇവരുടെ പക്കല്‍ നിന്നും കത്തിയും തോക്കുകളുമടക്കമുള്ള ആയുധങ്ങളും പിടിച്ചെടുത്തിരുന്നു.
ഐറിഷ് കസ്റ്റംസ് വകുപ്പ് ഇപ്പോള്‍ കൂടുതലായും ശ്രദ്ധിക്കുന്നത് പുകയില കള്ളക്കടത്ത് തടയുന്നതിനാണ്. അയര്‍ലണ്ട് വിമാനത്താവളങ്ങളെ അടിസ്ഥാനമാക്കിയുള്ള പുകയില കള്ളക്കടത്ത് വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു.
യൂറോപ്യന്‍ രാജ്യങ്ങളില്‍ നികുതിയടക്കാതെ അനധികൃതമായ പുകയിലയും സിഗരറ്റും കൂടുതല്‍ എത്തിച്ചേരുന്നത് അയര്‍ലണ്ടിലേക്കാണെന്ന് കണക്കുകള്‍ കാണിക്കുന്നു. കള്ളക്കടത്തുകാര്‍ അയര്‍ലണ്ടിനെ തങ്ങളുടെ വികസന മേഖലയായി കാണുകയാണെന്നും വളരെയധികം വിലവരുന്ന പുകയിലകള്‍ അനധികൃതമായ രീതിയില്‍ തന്നെ വിപണിയിലെത്തിക്കാനും ഇത്തരം സംഘങ്ങള്‍ക്കു സാധിക്കുന്നുണ്ടെന്നും ഐറിഷ് ടുബാക്കോ മാനുഫാക്ച്ചറേര്‍സ് അഡൈ്വസറി കമ്മറ്റി വക്താവ് പറയുന്നത്.
ഇത്തരത്തില്‍ അനധികൃതമായ പുകയില വിപണിയിലെത്തിക്കുന്നതിലൂടെ 3 മില്ല്യണ്‍ യൂറോയോളം ആഴ്ച്ചയില്‍ ഇത്തരം ക്രിമിനല്‍ സംഘങ്ങള്‍ സമ്പാദിക്കുന്നതായും കമ്മറ്റി വക്താവ് കൂട്ടിച്ചേര്‍ത്തു.
2005 മുതല്‍ തുറമുഖങ്ങളില്‍ നിന്നും വിമാനത്താവളങ്ങളില്‍ നിന്നുമായി 10മില്ല്യണ്‍ യൂറോയോളം വിലവരുന്ന പുകയില ഉത്പന്നങ്ങളാണ് പിടിച്ചെടുത്തിട്ടുള്ളത്. ഈ മേഖലയിലേക്ക് ശ്രദ്ധതിരിച്ച് പുകയില കള്ളക്കടത്ത് നിര്‍ത്തലാക്കാന്‍ തന്നെയാണ് കസ്റ്റംസ് വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

Scroll To Top