Friday December 09, 2016
Latest Updates

അയര്‍ലണ്ടിലേക്ക് സ്വാഗതം… ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി 250,000 യൂറോയുടെ സ്‌കോളര്‍ഷിപ്പൊരുക്കി യുസിഡി കാത്തിരിക്കുന്നു

അയര്‍ലണ്ടിലേക്ക് സ്വാഗതം… ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി 250,000 യൂറോയുടെ സ്‌കോളര്‍ഷിപ്പൊരുക്കി യുസിഡി കാത്തിരിക്കുന്നു

ഡബ്ലിന്‍: ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വരവിനായി കാത്തിരിക്കുകയാണ് പല ഐറിഷ് യൂനിവേഴ്‌സിറ്റികളും. പലതരം ഓഫറുകളും നല്‍കിക്കൊണ്ട് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാനുള്ള നടപടികളൊക്കെ ഇതിനകം തന്നെ യൂനിവേഴ്‌സിറ്റികള്‍ നടപ്പില്‍ വരുത്തിക്കഴിഞ്ഞു.
ഇപ്പോളിതാ യൂനിവേഴ്‌സിറ്റി കോളേജ് ഡബ്ലിനും (യൂ സി ഡി ) ഇത്തരമൊരു പദ്ധതിയുമായി മുന്നോട്ടു വന്നിരിക്കുകയാണ്. 2014 ല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി വന്‍ തുക സ്‌കോളര്‍ഷിപ്പ് നല്‍കാനാണ് യുസിഡിയുടെ തീരുമാനം. ഇതിനായി 250,000യൂറോയോളം ഫണ്ടാണ് കരുതിയിരിക്കുന്നത്.

യുസിഡിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും മുന്‍ ഇന്ത്യന്‍ രാഷ്ട്രപതിയുമായിരുന്ന വിവി ഗിരിയുടെ പേരിലുള്ള സ്‌കോളര്‍ഷിപ്പിലേക്കാണ് ഈ 250,000യൂറോയുടെ സ്‌കോളര്‍ഷിപ്പും ഉള്‍പ്പെടുത്തിയിരിക്കുന്നത്. 1913–16 വര്‍ഷങ്ങളില്‍ യുസിഡി യൂനിവേഴ്‌സിറ്റിയിലെ മികച്ച വിദ്യാര്‍ത്ഥികളില്‍ ഒരാളായിരുന്നു മുന്‍ കേരളാ ഗവര്‍ണര്‍ കൂടിയായിരുന്ന വിവി ഗിരി.

ആഗോളതലത്തില്‍ തന്നെ ശ്രദ്ധ നേടിയ കോളേജാണ് യുസിഡി. ഈയടുത്ത് ആയിരത്തില്‍പ്പരം കോളേജുകളെ തിരഞ്ഞെടുത്ത് നടത്തിയ പഠനത്തില്‍ ലോകത്തിലെ മികച്ച അന്‍പതു കോളേജുകളില്‍ ഒന്നായി യുസിഡിയും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. യുസിഡിയിലെ 26,000 വിദ്യാര്‍ത്ഥികളില്‍ 5,500റോളംപേര്‍ മറ്റു 127രാജ്യങ്ങളില്‍ നിന്നായി ഉപരിപഠനത്തിനെത്തിയവരാണ്.

യുസിഡിയില്‍ ആകെ 258 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ഉപരിപഠനം നടത്തുന്നത്.

യൂനിവേഴ്‌സിറ്റിയിലേക്ക് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ കൂടുതലായി ആകര്‍ഷിക്കുക എ്‌നത് തന്നെയാണ് ഇപ്പോള്‍ യുസിഡി ലക്ഷ്യമിടുന്നത്. മികച്ച രീതിയില്‍ സ്‌കോളര്‍ഷിപ്പു നല്‍കിവരുന്ന യൂസിഡി ഇന്ത്യന്‍ യൂനിവേഴ്‌സിറ്റികളുമായി മികച്ച രീതിയിലുള്ള ബന്ധം കാത്തുവയ്ക്കുന്നുമുണ്ട്.like-and-share

Scroll To Top