Sunday December 11, 2016
Latest Updates

അയര്‍ലണ്ടിലേക്ക് ഏഷ്യയില്‍ നിന്നും ഗള്‍ഫില്‍ നിന്നും നിക്ഷേപകരുടെ വന്‍ ഒഴുക്ക് :രാജ്യം സമൃദ്ധിയിലേയ്ക്ക്

അയര്‍ലണ്ടിലേക്ക് ഏഷ്യയില്‍ നിന്നും ഗള്‍ഫില്‍ നിന്നും നിക്ഷേപകരുടെ വന്‍ ഒഴുക്ക് :രാജ്യം സമൃദ്ധിയിലേയ്ക്ക്

ഡബ്ലിന്‍ :ബെയിലൗട്ടില്‍ നിന്നും കരകയറിയതോടെ അയര്‍ലണ്ടിലേക്ക് നിക്ഷേപകരുടെ വന്‍ ഒഴുക്ക് .ഒട്ടേറെ വിദേശ നിക്ഷേപകരുടെ ഓഫറുകളാണ് ഐറിഷ് സര്‍ക്കാരിനെ തേടി കഴിഞ്ഞ ഒരുമാസം കൊണ്ട് വന്നിരിക്കുന്നത്.

3.75 ബില്ല്യന്‍ യൂറോയാണ് വില്പ്പന്യ്ക്ക് വെച്ച ബോണ്ടുകള്‍ വഴി അയര്‍ലണ്ടിലെത്തിയതെന്ന് നാഷണല്‍ ട്രഷറി മാനേജ്‌മെന്റ് ഏജന്‍സി (എന്‍ടിഎംഎ) വ്യക്തമാക്കി . ഇത് ഇനി വരാനിരിക്കുന്ന 14 ബില്ല്യന്‍ യൂറോയ്ക്ക് മുന്നോടിയായാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അയര്‍ലണ്ടിന് വിദേശനിക്ഷേപകരില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന സ്വീകാര്യതയാണ് ഇത്തരം മത്സരങ്ങളിലൂടെ തെളിയിക്കപ്പെടുന്നതെന്നാണ് ധനമന്ത്രി മൈക്കല്‍ നൂനന്‍ പറയുന്നത്.

14 ബില്ല്യന്‍ യൂറോയുടെ ഓര്‍ഡറുകളാണ് കഴിഞ്ഞ ദിവസത്തെ മാര്‍ക്കറ്റില്‍ ഉണ്ടായിട്ടുള്ളത്. ക്രഡിറ്റ് ലൈനിന്റെ സഹായം തേടാതെ ബെയിലൗട്ടില്‍ നിന്നും പുറത്തുകടക്കണമെന്നുള്ള സര്‍ക്കാരിന്റെ തീരുമാനം തന്നെ ഇത്തരം ഇന്‍വെസ്റ്റര്‍മാരിലുള്ള വിശ്വാസം ആയിരുന്നുവെന്നാണ് ധനമന്ത്രി പറഞ്ഞത്.

പ്രിക്കോഷനറി പ്രോഗ്രാമിലൂടെ നേടിയേക്കുമായിരുന്ന 10 ബില്ല്യന്‍ യൂറോയെ അപേക്ഷിച്ചു നോക്കിയാല്‍ കഴിഞ്ഞ ദിവസത്തെ വ്യാപാരത്തില്‍ മാത്രം വന്ന 14 ബില്ല്യന്‍ യൂറോയുടെ ഓര്‍ഡറുകള്‍ വമ്പന്‍ കുതിപ്പാണ് കാണിച്ചുതരുന്നതെന്നും മൈക്കല്‍ നൂനന്‍ അഭിപ്രായപ്പെട്ടു.

2024 മാര്‍ച്ചില്‍ മാത്രം പാകതയിലെത്തുന്ന 10 വര്‍ഷത്തെ ബോണ്ടാണ് ഇപ്പോള്‍ അുവദിച്ചിരിക്കുന്നത്. ബെയിലൗട്ടില്‍ നിന്നും കരകയറിയതോടെ രാജ്യത്ത് നിക്ഷേപിക്കുന്നതില്‍ അപകടമൊന്നുമില്ലെന്നുള്ള കണക്കുകൂട്ടലുകളാണ് പല നിക്ഷേപകരെയും ഇപ്പോള്‍ അയര്‍ലണ്ടിലേക്ക് ആകര്‍ഷിച്ചിരിക്കുന്നത്.
ഈ കഴിഞ്ഞ നവംബറിലും ഡിസംബറിലും എടുത്ത തീരുമാനങ്ങള്‍ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ഉതകുന്നതു തന്നെയായിരുന്നുവെന്നും മൈക്കല്‍ നൂനന്‍ പറഞ്ഞു.ബോര്‍ഡ് ഗ്യാസ് എനര്‍ജി വില്പ്പനയിലൂടെ ബെയിലൗട്ടില്‍ നിന്നും കരകയറാനുള്ള തുക ലഭിക്കുകയുണ്ടായി.

400റോളം ഫണ്ട് മാനേജര്‍മാരും പെന്‍ഷന്‍ ഫണ്ടും ഇന്‍ഷുറന്‍സ് കമ്പനികളും ബാങ്കുകളും മറ്റ് നിക്ഷേപകരും ഒക്കെ പുതിയ ബോണ്ടുകളുമായി മുന്നോട്ടുവരാന്‍ തയ്യാറാവുമെന്ന് അയര്‍ലണ്ടിന്റെ ബാധ്യതകളും വ്യാപാരങ്ങളും കൈകാര്യം ചെയ്ത എന്‍ടിഎംഎ പറഞ്ഞിരുന്നു.

വിദേശ നിക്ഷേപകരും മറ്റും അയര്‍ലണ്ടിലേക്ക് കടന്നു വരുന്നതിലൂടെ തന്നെ രാജ്യം വളരെ അധികം മുന്നോട്ടു പോയിക്കഴിഞ്ഞിരിക്കുന്നുവെന്ന് മനസിലാക്കാമെന്നാണ് എന്‍ടിഎംഎ ചീഫ് എക്‌സിക്യുട്ടീവ് ജോണ്‍ കോരിഗന്‍ പറഞ്ഞത്.
2014ല്‍ അയര്‍ലണ്ടിന്റെ സാമ്പത്തിക ഭദ്രത ഉറപ്പുവരുന്നതിന്റെ മുന്നോടിയായാണ് കഴിഞ്ഞ ദിവസത്തെ വ്യാപാരത്തെ എന്‍ടിഎംഎ ചൂണ്ടിക്കാട്ടിയത്.
ഗള്‍ഫില്‍ നിന്നും ഏഷ്യയില്‍ നിന്നുമുള്ള നിക്ഷേപകരാണ് അയര്‍ലണ്ടിന്റെ ബോണ്ടുകള്‍ ഇത്തവണ വാങ്ങിയിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

Scroll To Top