Tuesday December 06, 2016
Latest Updates

അയര്‍ലണ്ടിലേക്കുള്ള കുടിയേറ്റം പ്രമേയമാക്കിയ, മഞ്ജുവാര്യരുടെ ‘ ഹൌ ഓള്‍ഡ് ആര്‍ യു ‘ തരംഗമാവുന്നു 

അയര്‍ലണ്ടിലേക്കുള്ള കുടിയേറ്റം പ്രമേയമാക്കിയ, മഞ്ജുവാര്യരുടെ ‘ ഹൌ ഓള്‍ഡ് ആര്‍ യു ‘ തരംഗമാവുന്നു 

ഞ്ജു വാര്യരുടെ തിരിച്ചു വരവ് ഗംഭീരമാക്കിയ റോഷന്‍ ആന്‍ഡ്രൂസ് ചിത്രം ഹൌ
ഓള്‍ഡ് ആര്‍ യുവില്‍ അയര്‍ലണ്ടിലേക്കുള്ള മലയാളി കുടിയേറ്റവും മുഖ്യപ്രമേയം.
മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്ന നിരുപമ രാജീവ് എന്ന കഥാപാത്രത്തിന്റെ
കുടുംബം അയര്‍ലണ്ടിലേക്ക് കുടിയേറാന്‍ ശ്രമിക്കുന്നതും അതിനിടെ അവര്‍ നേരിടുന്ന
പ്രതിസന്ധികളുമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

റിലീസ് ചെയ്ത തീയേറ്ററുകളിലെല്ലാം ഹൗസ് ഫുള്ളായാണ് ഹൌ ഓള്‍ഡ് ആര്‍ യു ഓടിക്കൊണ്ടിരിക്കുന്നത് 

നിരുപമ രാജീവ് എന്ന യുഡി ക്‌ളര്‍ക്കും നിരുപമയുടെ ഭര്‍ത്താവും ആകാശവാണി
ജീവനക്കാരനുമായ രാജീവ് നാരായണനും മകളുമാണ് സിനിമയിലെ മുഖ്യകഥാപാത്രങ്ങള്‍.

കേരളത്തിലെ പരിമിതമായ ജീവിത സാഹചര്യങ്ങളില്‍ നിന്ന് അയര്‍ലണ്ടില്‍
കുടിയേറണമെന്നാണ് രാജീവ് നാരായണന്റെ ജീവിതാഭിലാഷം അതിനായി അയാള്‍ ഏറെ നാളായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഐറിഷ് സ്‌കൂളില്‍ പഠനം തുടരണമെന്നതാണ് ഇരുവരുടെയും മകള്‍ ലക്ഷ്മിയുടെയും ആഗ്രഹം. ഇതിനിടെ രാജീവിനും മകള്‍ക്കും ഐറിഷ് വിസ ശരിയാകുന്നു.

എന്നാല്‍ കുടിയേറ്റത്തിനുള്ള അഭിമുഖ പരീക്ഷകളില്‍ പാസാകാനാകാതെ നിരുപമ   എന്ന വീട്ടമ്മ  തന്റെ ഭര്‍ത്താവിന്റെയും മകളുടെയും കുടിയേറ്റമോഹങ്ങള്‍ക്ക് വിഘാതമാകുന്നു. ഇതേതുടര്‍ന്ന് സ്വന്തം ഭര്‍ത്താവില്‍ നിന്നും മകളില്‍ നിന്നും നിരുപമയ്ക്ക് ഏല്‌ക്കേണ്ടി വരുന്ന പരിഹാസവും ഒറ്റപ്പെടലുമാണ് സിനിമയുടെപ്രമേയം.

ഒടുവില്‍ നിരുപമയെ നാട്ടില്‍ തനിച്ചാക്കി രാജീവും മകളുംഅയര്‍ലണ്ടിലേക്ക് പറക്കുന്നു. മകളും ഭര്‍ത്താവും അയര്‍ലണ്ടില്‍ കുടിയേറുന്നതോടെ നാട്ടില്‍ തീര്‍ത്തും ഒറ്റപ്പെട്ടു പോകുന്ന നിരുപമ തനിക്ക് തീരെ പരിചയമില്ലാത്ത ചില സംരംഭങ്ങള്‍ ഏറ്റെടുക്കുകയും ജീവിത വിജയം നേടുന്നതുമാണ് സിനിമയുടെ രണ്ടാം പകുതിയില്‍ പറയുന്നത്.

ഭര്‍ത്താവും മകളും തന്നെ തനിച്ചാക്കി കടല്‍ കടക്കുന്നതോടെയാണ് നിരുപമ സ്വന്തം
കാലില്‍ നില്‍ക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിയുകയും സ്വപ്രയത്‌നത്തിലൂടെ
ജീവിതവിജയം നേടുകയും ചെയ്യുന്നത്. വിവാഹത്തിലൂടെ അടുക്കളയുടെ നാല്
ചുവരുകളില്‍ തളയ്ക്കപ്പെട്ട എല്ലാ സ്ത്രീകള്‍ക്കും പ്രചോദനമാകുന്ന സിനിമയാണ്
ഹൌ ഓള്‍ഡ് ആര്‍ യു. തന്റെ അസ്ഥിത്വം വീണ്ടെടുക്കാന്‍ പ്രായം ഒരു
പ്രശ്‌നമല്ലെന്ന സന്ദേശമാണ് സിനിമ മുന്നോട്ടു വയ്ക്കുന്നത്.

ആ നിലയ്ക്ക് 
സ്ത്രീപുരുഷ ഭേദമെന്യേ എല്ലാത്തരം പ്രേക്ഷകര്‍ക്കും ഈ സിനിമ  പ്രചോദനമാകുന്നു. സിനിമയുടെ അവസാന രംഗത്തില്‍ നിരുപമയോട് ഹൌ ഓള്‍ഡ് ആര്‍ യു എന്ന ചോദിക്കുന്ന കഥാപാത്രത്തോട് ഇറ്റ് ഡസിന്റ് മാറ്റര്‍ എന്നാണ്
നിരുപമയുടെ മറുപടി. അത് തന്നെയാണ് സിനിമയുടെ സന്ദേശവും നിങ്ങളുടെ
സ്വപ്നങ്ങള്‍ സാഷാത്കരിക്കാന്‍ പ്രായം ഒരു തടസമല്ല.

ബോബി സഞ്ജയ് ടീമാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. ട്രാഫിക്,
ഉസ്താദ് ഹോട്ടല്‍ തുടങ്ങിയ സമീപകാല ഹിറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാവായ
ലിസ്റ്റിന്‍ സ്റ്റീഫന്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നു.

Scroll To Top