Thursday December 08, 2016
Latest Updates

അയര്‍ലണ്ടിലേക്കുള്ള കുടിയേറ്റം കുറഞ്ഞു ,ഇന്ത്യാക്കാരുടെ എണ്ണം കൂടി

അയര്‍ലണ്ടിലേക്കുള്ള കുടിയേറ്റം കുറഞ്ഞു ,ഇന്ത്യാക്കാരുടെ എണ്ണം കൂടി

ഡബ്ലിന്‍ :അയര്‍ലണ്ടില്‍ ജോലിക്കായി എത്തുന്ന വിദേശികളുടെ എണ്ണം കുറയുന്നതായി റിപ്പോര്‍ട്ട്. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ പുതിയ കണക്കുകള്‍ പുറത്തുവിട്ടതോടെയാണ് പ്രവാസികളുടെ അയര്‍ലണ്ടിലേക്കുള്ള പ്രവാഹം കുറഞ്ഞിരിക്കുന്നതായി തെളിഞ്ഞത്.

2002 മുതല്‍ 2012 വരെയുള്ള പത്തു വര്‍ഷക്കാലം അയര്‍ലണ്ടിലേക്ക് എത്തിച്ചേര്‍ന്ന 15വയസ്സിനു മുകളില്‍ പ്രായമുള്ള പ്രവാസികളുടെ എണ്ണത്തെ അടിസ്ഥാനപ്പെടുത്തിയാണ് സിഎസ്ഒ പഠനം നടത്തിയത്. ഇക്കാലയളവില്‍ എത്ര പിപിഎസ്എന്‍ (പേര്‍സണല്‍ പബ്ലിക് സര്‍വ്വീസ് നമ്പര്‍സ്) ഇഷ്യൂ ചെയ്തുവെന്നും പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.

ഇക്കാലയളവില്‍ ഏറ്റവും അധികമായി വിദേശികളുടെ ഒഴുക്ക് തടയപ്പെട്ടത് 20072012 വര്‍ഷങ്ങള്‍ക്കിടയിലാണ്. 2007ല്‍ 215,000 പിപിഎസ് നമ്പരുകള്‍ അയര്‍ലണ്ടില്‍ ഇഷ്യൂ ചെയ്തപ്പോള്‍ 2012ല്‍ അത് 73,000മായി കുറയുകയാണ് ചെയ്തത്. അതെ സമയം ഇന്ത്യന്‍ വംശജര്‍ക്ക് പി പി എസ് നമ്പരുകള്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കൂടുതലാണ് 2012 ലും ഇഷ്യൂ ചെയ്തിരിക്കുന്നത്.

2007ല്‍ വന്നിരുന്ന പ്രവാസികളുടെ കാല്‍ഭാഗം മാത്രമായി പിപിഎസ്‌നമ്പരുകള്‍ 2012ല്‍ മാറിയിരിക്കുന്നതായാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.
സിഎസ്ഒയുടെയും സാമൂഹിക ക്ഷേമ വകുപ്പിന്റെയും റവന്യൂ ഉദ്യോഗസ്ഥരുടെ വാര്‍ഷിക കണക്കെടുപ്പ് റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രവാസികളുടെ വരവിലുണ്ടായിരിക്കുന്ന കുറവ് എടുത്തുകാട്ടിയിരിക്കുന്നത്.

Scroll To Top