Wednesday December 07, 2016
Latest Updates

അയര്‍ലണ്ടിലെ 700 കാറുകള്‍ ടയോട്ടകാറുകള്‍ കമ്പനി തിരികെയെടുക്കുന്നു

അയര്‍ലണ്ടിലെ 700 കാറുകള്‍ ടയോട്ടകാറുകള്‍ കമ്പനി തിരികെയെടുക്കുന്നു

ഡബ്ലിന്‍ :അയര്‍ലണ്ടിലെ 700റോളം കാറുകളടക്കം ലോകത്തില്‍ മൊത്തമായി വില്‍പ്പന നടത്തിയ 1.9മില്ല്യന്‍ പ്രിയസസ് കാറുകള്‍ക്ക് അപകട മുന്നറിയിപ്പുമായി ടയോട്ട ഓട്ടോ മാനുഫാക്ച്ചറേര്‍സ് രംഗത്ത്.ഈ കാറുകള്‍ കമ്പനി തിരികെയെടുക്കാന്‍ ആരംഭിച്ചുകഴിഞ്ഞു.

ഇത്തരം ഹൈബ്രിഡ് കാറുകളിലുള്ള സോഫ്റ്റ്‌വെയര്‍ തകരാറാണ് ഇപ്പോള്‍ ഇത്തരത്തില്‍ മുന്നറിയിപ്പു നല്‍കാന്‍ കമ്പനിയെ പ്രേരിപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രശ്‌നം എത്രയും പെട്ടെന്ന് പരിഹരിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് കമ്പനി.
ഇത്തരം കാറുകളിലെ സോഫ്റ്റ്‌വെയറില്‍ വന്ന തകരാറ് കാറുകളുടെ വേഗത പെട്ടെന്ന് കുറയുന്നതിലേക്കോ നിന്നു പോകുന്നതിലേക്കോ വഴിവയ്ക്കുമെന്നാണ് ബ്ലൂംബര്‍ഗിന്റെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇപ്പോള്‍ ഈ കാറുകളിലെ പ്രശ്‌നങ്ങള്‍ കണ്ടു തുടങ്ങിയിരിക്കുന്നത് നോര്‍ത്ത് അമേരിക്കയിലും ജപ്പാനിലുമൊക്കെയാണ്. എന്നാല്‍ ഈ പ്രശ്‌നം നിമിത്തം അപകടങ്ങള്‍ ഉണ്ടായതായി ഇതുവരെ റിപ്പോര്‍ട്ടുകള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ല.
2009 മാര്‍ച്ച് മുതല്‍ 2014 വരെ നിര്‍മ്മിച്ച് വിപണിയിലെത്തിച്ചിട്ടുള്ള ഹൈബ്രിഡ് അള്‍ട്രാ ഗ്രീന്‍ പ്രിയസ് മോഡല്‍ വാഹനങ്ങളിലാണ് ഇത്തരത്തില്‍ ഒരു സോഫ്റ്റ്‌വെയര്‍ പ്രശ്‌നം കാണപ്പെട്ടിട്ടുള്ളത്.

ഈ കാലയളവില്‍ പ്രിയസ് മോഡല്‍ കാറുകള്‍ വാങ്ങിയിട്ടുള്ള എല്ലാ ഉപഭോക്താക്കള്‍ക്കും നേരിട്ടിരിക്കുന്ന പ്രശ്‌നത്തെ സംബന്ധിച്ചും അടുത്തുള്ള ഡീലറെ കണ്ട് എത്രയും പെട്ടെന്നു തന്നെ അവ പരിഹരിക്കണമെന്ന് കാണിച്ചും ടയോട്ട മസ്സേജ് കൊടുത്തിരിക്കുകയാണ്.
ലോകം മുഴുവനുമുള്ള ഹൈബ്രിഡ് കാര്‍ വ്യാപാരത്തില്‍ ഏറ്റവും മികച്ച രീതിയില്‍ മുന്നോട്ടുപോകുന്ന കമ്പനിയാണ് ടയോട്ട.

Scroll To Top