Saturday December 03, 2016
Latest Updates

അയര്‍ലണ്ടിലെ ഹോസ്പിറ്റലുകളില്‍ അത്യാഹിത വിഭാഗത്തില്‍ രോഗികള്‍ കാത്തിരിക്കുന്നത് 24 മണിക്കൂര്‍ വരെ

അയര്‍ലണ്ടിലെ  ഹോസ്പിറ്റലുകളില്‍ അത്യാഹിത വിഭാഗത്തില്‍ രോഗികള്‍ കാത്തിരിക്കുന്നത് 24 മണിക്കൂര്‍ വരെ

ഡബ്ലിന്‍:അയര്‍ലണ്ടിലെ  ഹോസ്പിറ്റലുകളില്‍ അത്യാഹിത വിഭാഗത്തില്‍ രോഗികള്‍ കാത്തിരിക്കുന്നത് 24 മണിക്കൂര്‍   വരെയെന്ന് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ കാത്തിരിക്കുന്ന രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 10% വര്‍ദ്ധനയും ഉണ്ടായിട്ടുണ്ട്. നിലവില്‍ 8,627 ഇത്തരത്തില്‍ കാത്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 7,625 ആയിരുന്നു. കാത്തിരിക്കുന്ന രോഗികളില്‍ 2,719 പേര്‍ 75 വയസ്സിനു മുകളിലുള്ളവരാണ്.

ഈ വര്‍ഷം  അത്യാഹിത വിഭാഗത്തിലേയ്ക്ക് റഫര്‍ ചെയ്യപ്പെട്ട രോഗികളുടെ എണ്ണം 219,073 ആണ്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 8% വര്‍ദ്ധനവാണ് ഈ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്. ഫെബ്രുവരിയില്‍ 80% രോഗികളും ചികിത്സയ്ക്കായി ഒമ്പതു മണിക്കൂറോളമാണ് കാത്തിരുന്നത്. ഇതില്‍ 66% പേര്‍ 6 മണിക്കൂറിനുള്ളില്‍ അഡ്മിറ്റ് ചെയ്യപ്പെടുകയോ ഡിസ്ചാര്‍ജ്ജ് ചെയ്യപ്പെടുകയോ ചെയ്യുകയും ചെയ്തു.

നോറോവൈറസ്, വിന്റര്‍ വൊമിറ്റിങ് എന്നിവ കാരണം ഹോസ്പിറ്റലുകളില്‍ ഈയിടെ തിരക്ക് വര്‍ദ്ധിച്ചിട്ടുണ്ട്.

 

Scroll To Top