Wednesday December 07, 2016
Latest Updates

അയര്‍ലണ്ടിലെ സ്‌കൂളുകളില്‍ ഇനി ഹിന്ദുമത പഠനവും :മത വിദ്യാഭ്യാസ കരിക്കുലം മാറ്റാന്‍ പദ്ധതിയായി

അയര്‍ലണ്ടിലെ സ്‌കൂളുകളില്‍ ഇനി ഹിന്ദുമത പഠനവും :മത വിദ്യാഭ്യാസ കരിക്കുലം മാറ്റാന്‍ പദ്ധതിയായി

ഡബ്ലിന്‍ :അയര്‍ലണ്ടിലെ 90 % വരുന്ന കത്തോലിക്കാ പ്രൈമറി സ്‌കൂളുകളില്‍ ഇനി കാത്തലിക് മത പഠനത്തിന്റെ കൂടെ മറ്റു മതങ്ങളെപ്പറ്റിയും കുട്ടികളെ പഠിപ്പിക്കുന്നതിനുള്ള വഴി തെളിയുന്നു.
പാരമ്പര്യമായി കത്തോലിക്ക മത പഠനങ്ങളില്‍ മാത്രം ശ്രദ്ധ കൊടുക്കുന്ന 90ശതമാനം പ്രൈമറി സ്‌കൂളുകള്‍ക്കും വന്‍ മാറ്റങ്ങള്‍ വരാന്‍ പോവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പുതിയ പദ്ധതി അനുസരിച്ച് മറ്റ് മത വിഭാഗങ്ങളുടെ കൂടി പാഠങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് വിഷയങ്ങള്‍ ക്രമീകരിക്കാനാണ് വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
കുട്ടികളുടെ പ്രായപരിധി കണക്കിലെടുത്ത് മാത്രമേ വിഷയങ്ങളും അതിനനുവദിക്കുന്ന സമയവും തീരുമാനിക്കുകയുള്ളൂവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അഞ്ചിലും ആറിലും പഠിക്കുന്ന കുട്ടികള്‍ക്ക് വര്‍ഷത്തില്‍ രണ്ടാഴ്ച്ച എന്ന കണക്കിലായിരിക്കും ക്ലാസുകള്‍ നടത്തുക.hin2
മൂന്നിലും നാലിലും പഠിക്കുന്ന കുട്ടികള്‍ക്ക് വര്‍ഷത്തില്‍ ഒരു ആഴ്ച്ചക്കാലവും, ഒന്നിലും രണ്ടിലും പഠിക്കുന്ന കുട്ടികള്‍ക്ക് വര്‍ഷത്തില്‍ ഒന്നരമണിക്കൂര്‍ സമയവും മറ്റ് മതപാഠങ്ങള്‍ പഠിപ്പിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.
സഭയും സര്‍ക്കാരുമായി പുതിയ മാറ്റത്തിനുള്ള ശ്രമങ്ങള്‍ കാരണം വളരെ അധികം വാദപ്രതിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. വിദ്യാഭ്യാസ നിലവാരത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ വളരെ മുന്‍പിലെത്തിനില്‍ക്കുന്ന രാജ്യമാണ് അയര്‍ലണ്ട്.
മറ്റു മതവിഭാഗങ്ങളില്‍ നിന്നുള്ള കുട്ടികളെക്കൂടി സ്‌കൂളുകളില്‍ ഉള്‍ക്കൊള്ളിക്കുന്നതും പ്രൈമറി വിദ്യാഭ്യാസത്തില്‍ ഇതര മത പഠനം ഉള്‍ക്കൊള്ളിക്കുന്നതും കത്തോലിക്കാ സഭയ്ക്ക് ഇപ്പോള്‍ വെല്ലുവിളിയാവുകയാണ്.കുര്‍ബാനയും കുമ്പസാരവും അടക്കമുള്ള കൂദാശകള്‍ക്കുള്ള പഠനം പോലും സര്‍ക്കാര്‍ ചിലവിലാണ് കത്തോലിക്കാ സഭ ഇപ്പോള്‍ നടത്തിവരുന്നത്.
പുതുതായി കത്തോലിക്ക പ്രീ സ്‌കൂള്‍ ഇന്റര്‍ റിലീജിയസ് കരിക്കുലവും പ്രൈമറി എഡ്യുക്കേഷന്‍ കരിക്കുലവും കൂടി കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ തയ്യാറാക്കാനായുള്ള നിര്‍ദ്ദേശവും ഇപ്പോള്‍ മുന്നോട്ടുവച്ചിട്ടുണ്ട്.
വിദ്യാര്‍ത്ഥികള്‍ക്ക് മറ്റു മതങ്ങളെക്കുറിച്ചുള്ള അറിവും വിദ്യാഭ്യാസവും നല്‍കുക എന്ന ലക്ഷ്യം കൂടി ഇത്തരം മത പഠനത്തിനുണ്ടെന്ന് വിദ്യാഭ്യാസവകുപ്പ് തന്നെ പറയുന്നുണ്ട്. കത്തോലിക്കാ സഭയുടെ കീഴിലെ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കും മറ്റു വിശ്വാസങ്ങളെക്കുറിച്ച് അറിയാനുള്ള അവകാശമുണ്ട്, മാത്രമല്ല ഇപ്പോള്‍ ഒട്ടനേകം വ്യത്യസ്ഥ വിശ്വാസങ്ങളും അയര്‍ലണ്ടില്‍ ഉണ്ട്.മുസ്ലീം,ഹിന്ദു,മതങ്ങളെ കുറിച്ചും,ക്രിസ്തീയ പ്രൊട്ടസ്ട്ടന്റ് വിശ്വാസത്തെ കുറിച്ചും ഇനി മുതല്‍ സ്‌കൂള്‍ കരിക്കുലത്തില്‍ ഉള്‍പ്പെടുത്തും

കൂടുതല്‍ വ്യത്യസ്ഥ മത വിഭാഗങ്ങളില്‍ നിന്നുള്ള കുട്ടികളെ ഇനിയും ഉള്‍പ്പെടുത്തണമെന്നും വ്യത്യസ്ഥ മതങ്ങളെക്കുറിച്ചുള്ള അവബോധം തങ്ങളുടെ വിദ്യാര്‍ത്ഥികളില്‍ ഉണ്ടാക്കിയെടുക്കണമെന്നുമാണ് പദ്ധതിയുടെ ഉദ്ദേശ്യമായി പറഞ്ഞിരിക്കുന്നത്.
കത്തോലിക് സ്‌കൂള്‍സ് പാര്‍ട്ണര്‍ഷിപ്പിന്റെയും (സിഎസ്പി) കത്തോലിക് പ്രൈമറി സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്റെയും (സിപിഎസ്എംഎ) ആഭിമുഖ്യത്തില്‍ സിഎസ്പി ചെയര്‍പേര്‍സണ്‍ ഫാദര്‍ മൈക്കല്‍ ഡ്രമ്മാണ് സബ്മിഷന്‍ തയ്യാറാക്കിയത്.

Scroll To Top