Friday December 09, 2016
Latest Updates

അയര്‍ലണ്ടിലെ സീറോമലബാര്‍ സഭയില്‍ പുന:ക്രമീകരണം വരുന്നു:രണ്ടു രാജ്യങ്ങളിലും ഒരേ നേതൃത്വമായേക്കും

അയര്‍ലണ്ടിലെ സീറോമലബാര്‍ സഭയില്‍ പുന:ക്രമീകരണം വരുന്നു:രണ്ടു രാജ്യങ്ങളിലും ഒരേ നേതൃത്വമായേക്കും

ഡബ്ലിന്‍:അയര്‍ലണ്ടിലെ സീറോമലബാര്‍ സഭയുടെ അധികാര പദവികളിലും ,അതിര്‍ത്തി മേഖലകളിലും പുനക്രമീകരണം വരുത്താന്‍ സഭാ നേതൃത്വം തീരുമാനിച്ചതായി സൂചനകള്‍.ഇതനുസരിച്ചുള്ള ക്രമീകരണങ്ങള്‍ ഫെബ്രുവരി മാസത്തിനു മുന്‍പേ തന്നെ നിലവില്‍ വരുമെന്നാണ് അറിയുന്നത്.

ഐറിഷ് സഭ നോര്‍ത്തേന്‍ അയര്‍ലണ്ടിലെയും റിപ്പബ്ലിക്ക് ഓഫ് അയര്‍ലണ്ടിലെയും വിശ്വാസികള്‍ ചേര്‍ന്നതാണ്.അതിന് സമാനമായ ഒരു അതിര്‍ത്തി തന്നെയാണ് സീറോ മലബാര്‍ സഭയും സ്വീകരിക്കാന്‍ നിശ്ചയിച്ചിരിക്കുന്നത്.

ആദ്യ കാലത്ത് ഡബ്ലിനില്‍ നിന്നുള്ള സീറോ മലബാര്‍ വൈദികരാണ് നോര്‍ത്തേന്‍ അയര്‍ലണ്ടിന്റെയും ചുമതല വഹിച്ചിരുന്നത്.പിന്നീട് നോര്‍ത്തേന്‍ അയര്‍ലണ്ടിലെക്ക് പ്രത്യേകം വൈദികരെ സഭ നിയോഗിക്കുകയായിരുന്നു.ഇരു അയര്‍ലണ്ടിലുമായി മുപ്പതോളം സ്ഥലങ്ങളില്‍ സീറോമലബാര്‍ കൂട്ടായ്മകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.പതിനായിരത്തോളം സീറോ മലബാര്‍ വിശ്വാസികളും ഈ മേഖലയിലുണ്ട്

പുതിയ പശ്ചാത്തലത്തില്‍ ഇരു അയര്‍ലണ്ടിലുമായുള്ള ഉള്ള വൈദികരില്‍ ഏതെങ്കിലും ഒരാള്‍ മൊത്തം അയര്‍ലണ്ടിനെ കോ ഓര്‍ഡിനേറ്റര്‍ ആയേക്കും.ഫാ.ആന്റണി പെരുമായന്‍ (ബെല്‍ഫാസ്റ്റ് )ഫാ ജോസ് ഭരണികുളങ്ങര (ഡബ്ലിന്‍ )ഫാ ഫ്രാന്‍സിസ് നീലങ്കാവില്‍ (കോര്‍ക്ക് )എന്നിവരുടെ പേരുകളാണ് കോ ഓര്‍ഡിനേറ്റര്‍ സ്ഥാനത്തേയ്ക്ക് ഉയര്‍ന്നിട്ടുള്ളത്.

യൂറോപ്പില്‍ ഒരു രൂപത അനുവദിക്കണമെന്ന ശക്തമായ ആവശ്യം സീറോ മലബാര്‍ സഭ വത്തിക്കാന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്.ഇംഗ്ലണ്ടിലും അയര്‍ലണ്ടിലുമായി അന്‍പതിനായിരത്തില്‍ അധികം വിശ്വാസികളാണ് സഭയുടെ കണക്കില്‍ തന്നെയുള്ളത്.ഇറ്റലി (10000)ഓസ്ട്രിയ (5000 )ഫ്രാന്‍സ് (3000)ജര്‍മിനി (1000)എന്നിവയടക്കം മിക്കവാറും എല്ലാ യൂറോപ്യന്‍ രാജ്യങ്ങളിലും സീറോമലബാര്‍ സഭ ശക്തമാണ്.ഇംഗ്ലണ്ടില്‍ രൂപതാ കേന്ദ്രം വരാനുള്ള സാധ്യത കുറവാണെന്നിരിക്കെ കത്തോലിക്കാ ആഭിമുഖ്യമുള്ള അയര്‍ലണ്ടിലാവും അതിന് അനുയോജ്യമെന്ന കണക്കുകൂട്ടലിലാണ് സഭ.

Scroll To Top