Friday December 09, 2016
Latest Updates

അയര്‍ലണ്ടിലെ സിറിയന്‍ ഓര്‍ത്തഡോക്‌സ് കുടുംബസംഗമം: ശ്രേഷ്ഠ കത്തോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ മുഖ്യാതിഥിയാവും 

അയര്‍ലണ്ടിലെ സിറിയന്‍ ഓര്‍ത്തഡോക്‌സ് കുടുംബസംഗമം: ശ്രേഷ്ഠ കത്തോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ മുഖ്യാതിഥിയാവും 

വാട്ടര്‍ ഫോര്‍ഡ് :സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ അയര്‍ലണ്ട് പാത്രിയര്‍ക്കന്‍ വികാരിയേറ്റിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 27, 28 (ശനി, ഞായര്‍) തീയതികളില്‍ താലാ മോര്‍ ഇഗ്‌നാത്തിയോസ് സാഖാ പ്രഥമന്‍ നഗറില്‍ വച്ച് നടത്തപ്പെടുന്ന കുടുംബ സംഗമത്തിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചു.

ഇടവകാ തലത്തിലുള്ള രജിസ്‌ട്രേഷന്‍ ഉദ്ഘാടനം വാട്ടര്‍ഫോഡിലെ സെന്റ്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വച്ച് നടത്തി. 

ഇടവക വികാരി ഫാ. ബിജു പാറേക്കാട്ടില്‍ രജിസ്‌ട്രേഷന്‍ ഫോം ഇടവക അംഗവും മുന്‍ ഇടവക സെക്രട്ടറിയും കൌണ്‍സില്‍ മെമ്പറും ആയിരുന്ന നോബി ജേക്കബിന് നല്‍കിക്കൊണ്ടാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. 

സെപ്റ്റംബര്‍ അവസാന വാരം ഡബ്ലിനില്‍ നടക്കുന്ന കുടുംബസംഗമത്തില്‍ ശ്രേഷ്ഠ കത്തോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ മുഖ്യാതിഥി ആയിരിക്കും.

കുടുംബസംഗമത്തില്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമുള്ള പ്രത്യേകം ക്ലാസ്സുകള്‍, സണ്‍ഡേ സ്‌ക്കൂള്‍, വനിതാ സമാജം പ്രവര്‍ത്തകരുടെ പ്രത്യേക സമ്മേളനം, കലാകായിക പരിപാടികള്‍, റാലി, ശ്രേഷ്ഠ ബാവാ തിരുമേനിയുടെ മുഖ്യ കാര്‍മ്മികത്വത്തിലുള്ള വിശുദ്ധ കുര്‍ബാന എന്നിങ്ങനെയുള്ള വിവിധ പരിപാടികള്‍ വിപുലമായ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്രമീകരിച്ചിട്ടുണ്ട്‌

Scroll To Top