Thursday December 08, 2016
Latest Updates

അയര്‍ലണ്ടിലെ സാമ്പത്തിക രംഗം: ദുരന്തം വരാനിരിക്കുന്നതേയുള്ളൂവെന്ന് വിദഗ്ദ്ധര്‍

അയര്‍ലണ്ടിലെ സാമ്പത്തിക രംഗം: ദുരന്തം വരാനിരിക്കുന്നതേയുള്ളൂവെന്ന്  വിദഗ്ദ്ധര്‍

ഡബ്ലിന്‍ :സാമ്പത്തിക രംഗത്തെ ദുരന്തം അവസാനിച്ചിട്ടില്ലെന്നും വരാനിരിക്കുന്നതാണ് യഥാര്‍ത്ഥ ദുരന്തമെന്നും ഐറിഷ് സാമ്പത്തിക വിദഗ്ദ്ധര്‍.
ഐറിഷ് ബാങ്കുകളുടെ തകര്‍ച്ച ആദ്യമായി പ്രവചിച്ച സാമ്പത്തിക വിദഗ്ദ്ധനായ മോര്‍ഗാന്‍ കെല്ലിയാണ് സാമ്പത്തിക രംഗത്ത് ഇനി വരാന്‍ പോകുന്നതാണ് യഥാര്‍ത്ഥ ദുരന്തം എന്ന് തുറന്നു പറഞ്ഞിരിക്കുന്നത്.

ചെറുതും മീഡിയം സൈസിലുള്ളതുമായ ഒട്ടനവധി വ്യാപാര സംരംഭങ്ങള്‍ക്കായി വളരെ മോശം രീതിയിലുള്ള പല ലോണുകളും ഐറിഷ് ബാങ്കുകള്‍ക്ക് കൈകാര്യം ചെയ്യേണ്ടിവരുന്നുണ്ട്. തങ്ങളുടെ സാമ്പത്തിക സ്ഥിതി വളരെ മോശമായ രീതിയിലേക്കാണ് പോയ്‌ക്കൊണ്ടിരിക്കുന്നതെന്നും പെട്ടെന്നു തന്നെ ഏറ്റവും മോശമായ അവസ്ഥയിലേക്ക് അത് എത്തിച്ചേരുമെന്നും മോര്‍ഗാന്‍ പറഞ്ഞു.

സാമ്പത്തിക മേഖലയില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ സംഭാവന ചെയ്തിരിക്കുന്നത് എസ്എംഇ സെക്ടര്‍ആണെന്നും എന്നാല്‍ ഇപ്പോള്‍ ഈ സെക്ടറിലുള്ള കമ്പനികള്‍ പലതരം കടബാധ്യതകള്‍ കാരണം തകര്‍ച്ചയിലേക്ക് പോവുകയാണെന്നും അത് സാമ്പത്തിക മേഖലയ്ക്ക് ദുരന്തം സമ്മാനിക്കുന്ന തരത്തിലേക്ക് മാറിക്കഴിഞ്ഞുവെന്നും യൂനിവേഴ്‌സിറ്റി കോളേജ് ഡബ്ലിനില്‍ വച്ച് നടന്ന ഇകണോമിക് സൊസൈറ്റി യോഗത്തില്‍ സംസാരിക്കവേ മോര്‍ഗാന്‍ വ്യക്തമാക്കി.

യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് അയര്‍ലണ്ടില്‍ ഒരു എക്‌സ്‌പെരിമെന്റിനും മുതിരുകയാണെങ്കില്‍ അത് എസ്എംഇയെ കൂടുതല്‍ കടബാധ്യതകളിലേക്ക് തള്ളിവിടാനാണ് ഉപകരിക്കുക എന്നും പ്രൊഫസര്‍ മോര്‍ഗാന്‍ കെല്ലി കൂട്ടിച്ചേര്‍ത്തു.

ഇയുവിനെ മുഴുവനായും ബാധിച്ചിരിക്കുന്ന പ്രതിസന്ധികള്‍ കാപിറ്റല്‍ വര്‍ദ്ധിപ്പിക്കാനായി ബാങ്കുകള്‍ക്ക് പ്രേരണ നല്‍കുകയാണെന്ന് എന്‍യുഐ ഗാല്‍വേ ഇകണോമിക്‌സ് തലവനും സെന്‍ട്രല്‍ ബാങ്ക് കമ്മീഷന്‍ അംഗവുമായ അലന്‍ അഹേണ്‍ പറഞ്ഞു.

എസ്എംഇ സെക്ടറിലുള്ള ബാധ്യതകള്‍ തീര്‍ക്കാനായി ഐറിഷ് ബാങ്കുകള്‍ ഒന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അത് മോര്‍ട്‌ഗേജ് പ്രശ്‌നത്തില്‍ ഉള്ളതിനേക്കാള്‍ ഗുരുതരമായി തന്നെയാണ് എടുത്തിരിക്കുന്നതെന്നും അഹേണ്‍ കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ ഭദ്രത ഉറപ്പായി എന്നു വരുത്തിത്തീര്‍ത്തിരിക്കുന്ന സാമ്പത്തിക മേഖലയില്‍ ഒട്ടും വൈകാതെ തന്നെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ തലപൊക്കുമെന്നാണ് പ്രൊഫസര്‍ കെല്ലി പറയുന്നത്. പ്രശ്‌നത്തിനുള്ള ഉത്തരം എന്റ കെന്നിയല്ലെന്നും മരിയോ ദ്രാഗി ആണെന്നും പ്രൊഫസര്‍ മോര്‍ഗാന്‍ കെല്ലി കൂട്ടിച്ചേര്‍ത്തു.മന്ത്രി ജോണ്‍ ബര്‍ട്ടനും സമ്മേളനത്തില്‍ പങ്കെടുത്തു

Scroll To Top