Friday December 09, 2016
Latest Updates

അയര്‍ലണ്ടിലെ ശക്തിമാന്‍

അയര്‍ലണ്ടിലെ ശക്തിമാന്‍

ഡബ്ലിന്‍: അമാനുഷിക പ്രകടനങ്ങള്‍ കൊണ്ട് ലോകത്തെ അത്ഭുതപ്പെടുത്തിയ അയര്‍ലണ്ടിലെ ശക്തിമാന്‍ മൈക്കല്‍ ബട്ടി സാഗ്രെയെ പരിചയപ്പെടാം. 1924 ജൂലൈയില്‍ ഗോര്‍ട്ട്‌നാസ്‌ക്കരിയില്‍ ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ച മൈക്കലാണ്
പിന്നീട് അമാനുഷിക പ്രകടനങ്ങള്‍ കൊണ്ട് ലോകത്തെ അത്ഭുതപ്പെടുത്തിയത്.അമാനുഷിക പ്രകടനങ്ങളുടെ പേരില്‍ മൈക്കലിന് ചാര്‍ത്തിക്കിട്ടിയ വിശേഷണ പദമാണ് ബട്ടി എന്നത്. പൂന്തോട്ട ജോലിക്കാരനായി ജീവിതം തുടങ്ങിയ മൈക്കല്‍
സഹപ്രവര്‍ത്തകക്കിടയില്‍ ചെറിയ പ്രകടനങ്ങള്‍ കാഴ്ച വച്ചാണ് സാഹസിക ലോകത്തേക്ക് കടക്കുന്നത്.

തുടര്‍ന്ന് അദ്ദേഹം 1940 കളില്‍ സൈന്യത്തില്‍ ചേരുകയും ശരീര സൌന്ദര്യംസംരക്ഷിക്കുന്നതിനു ജിമ്മില്‍ പോകാനും തുടങ്ങി. വെയ്റ്റ്‌ലിഫ്റ്റിംഗ് താരമാകണമെന്ന ഉദ്ദേശത്തിലാണ് അദ്ദേഹം ജിമ്മില്‍ പരിശീലനം ആരംഭിച്ചത്.എന്നാല്‍ പിന്നീട് അദ്ദേഹം അയര്‍ലണ്ടിലെ പ്രശസ്തമായ ഡഫി സര്‍ക്കസില്‍ ചേര്‍ന്നു. തുടര്‍ന്ന് സര്‍ക്കസിലെ പ്രകടനങ്ങളാണ് അദ്ദേഹത്തിനു അയര്‍ലണ്ടിന്റെ ശക്തിമാന്‍ എന വിശേഷണം നേടിക്കൊടുത്തത്. രണ്ട് മനുഷ്യരെ അടച്ച കാര്‍ട്ട് പല്ല് കൊണ്ട്
കടിച്ച് വലിക്കുക. ഒരാളെ ഇരുത്തിക്കൊണ്ട് കസേര കടിച്ച് പിടിക്കുക തുടങ്ങി സാധാരണക്കാര്‍ക്ക് ചിന്തിക്കാവുന്നതിലും അപ്പുറമുള്ള സാഹസിക പ്രകടനങ്ങളാണ് അദ്ദേഹം ചെയ്തിരുന്നത്.



1950 കളില്‍ പ്രൊഫഷനല്‍ റെസ്ലര്‍ ആയി മാറിയ അദ്ദേഹം അയര്‍ലണ്ടില്‍ മുഴുവന്‍ സഞ്ചരിച്ച് സാഹസിക ഷോകള്‍ ചെയ്തു. 1960 കളോടെ അദ്ദേഹം ലണ്ടനില്‍ കുടിയേറുകയും പബ് ബിസിനസ് തുടങ്ങുകയും ചെയ്തു. ഇതോടൊപ്പം സാഹസിക പ്രകടനങ്ങളുമായി ടിവി ഷോകളിലും അദ്ദേഹം സജീവമായിരുന്നു. 1977 ഒക്ടോബര്‍ 16 നു അദ്ദേഹം മരണമടഞ്ഞു.
ബ്യൂഫോര്‍ട്ടിലാണ് ഈ ശക്തിമാന്റെ മൃതദേഹം സംസ്‌കരിച്ചത്

Scroll To Top