Tuesday December 06, 2016
Latest Updates

അയര്‍ലണ്ടിലെ വ്യവസായ സംരംഭകര്‍ നേരിടുന്ന പ്രധാന വെല്ലുവിളി സാമ്പത്തിക മൂലധനവും സ്‌കില്‍ഡ് ജീവനക്കാരുടെ കുറവുമെന്ന് സര്‍വേ റിപ്പോര്‍ട്ട്

അയര്‍ലണ്ടിലെ വ്യവസായ സംരംഭകര്‍ നേരിടുന്ന പ്രധാന വെല്ലുവിളി സാമ്പത്തിക മൂലധനവും സ്‌കില്‍ഡ് ജീവനക്കാരുടെ കുറവുമെന്ന് സര്‍വേ റിപ്പോര്‍ട്ട്

ഡബ്ലിന്‍:അയര്‍ലണ്ടിലെ വ്യവസായ സംരംഭകര്‍ നേരിടുന്ന പ്രധാന പ്രതിസന്ധി സാമ്പത്തിക മൂലധനമെന്ന് റിപ്പോര്‍ട്ട്. പുതിയ വ്യവസായം തുടങ്ങാന്‍ ആലോചിക്കുമ്പോള്‍ ആവശ്യത്തിനു മൂലധനം കയ്യില്‍ ഇല്ലാത്തത് മൂലം പ്രതിസന്ധി അനുഭവിക്കുന്നവരാണ് അയര്‍ലണ്ടിലെ ഭൂരിപക്ഷം വ്യവസായ സംരംഭകരും. അയര്‍ലണ്ടിലെ 350 ഓളം വ്യവസായ സംരംഭകര്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. സര്‍വെയില്‍ പങ്കെടുത്ത 59 ശതമാനം പേരും മൂലധനം കണ്ടെത്തുന്നത് വ്യവസായം തുടങ്ങുന്നതിന്റെ മുഖ്യ പ്രതിബന്ധമായി കരുതുന്നു.

വ്യവസായ സംരംഭകര്‍ക്ക് സാമ്പത്തിക മൂലധനം കണ്ടെത്തുന്നതിനായി സഹായിക്കുന്നതിനു ഗവണ്‍മെന്റ് പ്രഥമ പരിഗണന നല്‍കണമെന്ന് സര്‍വെയില്‍ പങ്കെടുത്ത 41 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. പുതിയ സംരംഭകരെ സഹായിക്കാന്‍ ഗവണ്‍മെന്റ് ഒന്നും ചെയ്യുന്നില്ലെന്ന് 74 ശതമാനം പേരും വിശ്വസിക്കുന്നു. അതേസമയം കഴിവുള്ള ജീവനക്കാരെ കണ്ടെത്താന്‍ കഴിയാത്തതും വ്യവസായ സംരംഭകര്‍ നേരിടുന്ന പ്രതിസന്ധിയായി ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നു.

സര്‍വെയില്‍ പങ്കെടുത്ത 41 ശതമാനത്തോളം ആളുകള്‍ മികച്ച ജീവനക്കാരെ കണ്ടെത്താന്‍ കഴിയാത്തത് പ്രതിസന്ധിയായി ചൂണ്ടിക്കാണിക്കുന്നു. പ്രവര്‍ത്തി പരിചയമുള്ളവരും സ്‌കില്‍ഡ് തൊഴിലാളികളുമായവരെ കണ്ടെത്തുന്നത് വ്യവസായ സംരഭകര്‍ നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്‌കില്‍ഡ് ജോലികള്‍ ചെയ്യുന്നതിന് ആവശ്യമായ കഴിവുള്ള എഞ്ചിനീയറിംഗ് ബിരുദദാരികളെ കിട്ടാനില്ലെന്ന് സര്‍വെയില്‍ പങ്കെടുത്ത സംരംഭകര്‍ പറഞ്ഞു. ദി ഇവൈ എന്റെര്‍പ്രെണര്‍ ഓഫ് ദി ഇയര്‍ എന്റെര്‍പ്രെണര്‍ഷിപ്പ് ബാരോമീറ്റര്‍ ആണ് സര്‍വേ നടത്തിയത്.

Scroll To Top