Sunday December 11, 2016
Latest Updates

അയര്‍ലണ്ടിലെ വേശ്യാലയങ്ങളുടെ നടത്തിപ്പുകാര്‍ വിദേശ കുറ്റവാളികളെന്ന് വെളിപ്പെടുത്തല്‍

അയര്‍ലണ്ടിലെ വേശ്യാലയങ്ങളുടെ നടത്തിപ്പുകാര്‍ വിദേശ കുറ്റവാളികളെന്ന് വെളിപ്പെടുത്തല്‍

ഡബ്ലിന്‍:അയര്‍ലണ്ടിലെ ഭൂരിപക്ഷം വേശ്യാലയങ്ങളും നടത്തുന്നത് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള കുറ്റവാളികളെന്ന് റിപ്പോര്‍ട്ട്. സംഘടിത കുറ്റകൃത്യങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന വിദേശ ഗ്യാംഗുകളാണ് വേശ്യാലയങ്ങളുടെ നടത്തിപ്പുകാരില്‍ ഭൂരിപക്ഷവും. ജസ്റ്റിസ് കമ്മറ്റിയുടെ തെളിവെടുപ്പില്‍ ഗാര്‍ഡ സൂപ്രണ്ട് ഫെര്‍ഗുസ് ഹീലിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെയാണ് വേശ്യാലയ നടത്തിപ്പില്‍ വിദേശ കുറ്റവാളികളുടെ പങ്കാളിത്തം വര്‍ധിച്ചതെന്നും ഫെര്‍ഗുസ് ഹീലി വ്യക്തമാക്കി. വേശ്യാലയങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഈ കുറ്റവാളികള്‍ എല്ലാം സംഘങ്ങളായാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. 

വേശ്യാലയങ്ങളില്‍ നിന്ന് ലഭിക്കുന്ന ലക്ഷക്കണക്കിന് യൂറോ വരുമാനം കുറ്റവാളി സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുന്നതായും ഗാര്‍ഡ സൂപ്രണ്ട് വെളിപ്പെടുത്തി. അയര്‍ലണ്ടിലെ പ്രോസ്റ്റിറ്റിയൂഷന്‍ നിയമത്തില്‍ ഭേദഗതി വരുത്തണോ എന്ന് തീരുമാനിക്കുന്നതിനാണ് ജസ്റ്റിസ് കമ്മറ്റി ഹിയറിംഗ് നടത്തുന്നത്. ക്രിമിനല്‍ സംഘങ്ങളുടെ കീഴില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ത്രീകള്‍ സാധാരണ ദിവസങ്ങളില്‍ 6 ഇടപാടുകാരെയും തിരക്കേറിയ ദിവസങ്ങളില്‍ 12 മുതല്‍ 15 വരെ ഇടപാടുകാരെയും ലൈംഗികമായി തൃപ്തിപ്പെടുത്തുന്നു. 

വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ചില സ്ത്രീകള്‍ ഗാര്‍ഡയുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ വേശ്യാവൃത്തി അവസാനിപ്പിക്കാന്‍ തയ്യാറാകുന്നുണ്ട്. എന്നാല്‍ ഭൂരിപക്ഷം സ്ത്രീകളും ഇതില്‍ തന്നെ പെട്ടുപോകുകയാണ് പതിവെന്നും ഹിയറിങ്ങില്‍ വെളിപ്പെടുത്തലുണ്ടായി.

Scroll To Top