Wednesday December 07, 2016
Latest Updates

അയര്‍ലണ്ടിലെ വീട്ടുജോലിക്കാരിക്ക് ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലിക്ക് വേതനം 65 യൂറോ!

അയര്‍ലണ്ടിലെ വീട്ടുജോലിക്കാരിക്ക് ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലിക്ക് വേതനം 65 യൂറോ!

ഡൊണെഗല്‍:അയര്‍ലണ്ടില്‍ വീട്ടുജോലിക്കാരിക്ക് പീഡനം. 23 കാരിയായ ഇറ്റാലിയന്‍ വംശജയായ വീട്ടുജോലിക്കാരിയെ കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യിക്കുന്നതായി പരത്തി. ആഴ്ചയില്‍ എഴുപത് മണിക്കൂര്‍ ജോലി ചെയ്യുന്നതിന് 65 യൂറോയാണ് ഇവര്‍ക്ക് വേതനം നല്കുന്നത്. ഡൊണെഗലിലെ ഒരു വീട്ടിലാണ് യുവതി ജോലിക്ക് നിന്നിരുന്നത്. ഈ വീട്ടിലെ വീട്ടുടമസ്ഥരില്‍ നിന്നാണ് യുവതിക്ക് കൊടിയ പീഡനം ഏല്‍ക്കേണ്ടി വന്നത്. 

കഠിനമായ ജോലിക്ക് മാന്യമായ ശമ്പളം നല്‍കുന്നില്ലെന്ന് മാത്രമല്ല കൂടുതല്‍ ജോലി ഭാരം ഏല്‍പ്പിക്കുകയും യുവതിയെ നിരീക്ഷിക്കാന്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുകയും ചെയ്തു. കൂടാതെ മതിയായ ആഹാരവും നല്കിയിരുന്നില്ല. അമിതമായ ജോലിഭാരത്തെക്കുറിച്ച് പരാതി പറഞ്ഞതിന് തന്നെ രാത്രി 11 മണിക്ക് ജോലി ചെയ്യുന്ന വീട്ടില്‍ നിന്ന് ഇറക്കി വിട്ടതായും യുവതി പറഞ്ഞു. പീഡനത്തിനിരയായ യുവതിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. ഇപ്പോള്‍ മൈഗ്രന്റ്‌സ് റൈറ്റ്‌സ് സെന്ററുമായി ബന്ധപ്പെട്ട് വീട്ടുടമസ്ഥര്‍ക്കെതിരെ പരാതി നല്കാനുള്ള തയ്യാറെടുപ്പിലാണ് യുവതി. യുവതിക്ക് നീതി ലഭിക്കാന്‍ എല്ലാ സഹായവും ചെയ്യുമെന്ന് മൈഗ്രന്റ്‌സ് റൈറ്റ്‌സ് സെന്റര്‍ വ്യക്തമാക്കി. 

അയര്‍ലണ്ടിലെ ലെറ്റര്‍കെനിയില്‍ പഠിക്കാനെത്തിയ യുവതിയ്ക്ക് ആഴ്ച്ചയില്‍ ഒരു ദിവസം മാത്രമേ ക്ലാസ് ഉണ്ടായിരുന്നുള്ളൂ.

കുറച്ച് ആഹാരം മാത്രമാണ് വീട്ടുടമസ്ഥര്‍ ഈ യുവതിക്ക് നല്കിയിരുന്നത്. വിശപ്പ് സഹിക്കാനാകാതെ കൂടുതല്‍ ഭക്ഷണം എടുത്തതിനും വീട്ടുടമസ്ഥര്‍ ചീത്ത വിളിക്കുകയും കൂടുതല്‍ ജോലി ഭാരം ഏല്‍പ്പിക്കുകയും ചെയ്തതായി യുവതി പരാതിപ്പെട്ടു. എയു പെയര്‍ വെബ്‌സൈറ്റിലെ പരസ്യം കണ്ടത് പ്രകാരമാണ് യുവതീ ഇവിടെ വീട്ടുജോലിക്ക് എത്തിയത്. കൊടിയ പീഡനത്തെതു ടര്‍ന്ന് യുവതി ഈ വീട്ടിലെ ഡൊണെഗലിലെ ജോലി ഉപേക്ഷിച്ച് മറ്റൊരു വീട്ടില്‍ ജോലിക്ക് പ്രവേശിച്ചു. തന്റെ മാതാവും അയര്‍ലണ്ടില്‍ ജോലി ചെയ്തിട്ടുണ്ടെന്നു യുവതി പറഞ്ഞു. എന്നാല്‍ അയര്‍ലണ്ടിലെ ആളുകളില്‍ നിന്ന് മാതാവിന് നല്ല അനുഭവങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ. ഇത്തരമൊരു കൊടിയ പീഡാനുഭവം ഇത് ആദ്യമായിട്ടാണെന്ന് യുവതി പറഞ്ഞു. 

അതിനിടെ പീഡന വിവരങ്ങള്‍ ഒന്നുമറിയാതെ ഇറ്റാലിയന്‍ യുവതിയുടെ ഓസ്‌ട്രേലിയക്കാരിയായ സുഹൃത്ത് ഈ ദമ്പതികളുടെ വീട്ടില്‍ ജോലിക്ക് ചേരുകയും പീഡനം സഹിക്കാനാകാതെ ജോലി നിര്‍ത്തുകയും ചെയ്തു. ഇരുവരും ചേര്‍ന്ന് ഗാര്‍ഡ അധികൃതരെ സമീപിച്ചെങ്കിലും വീട്ടുടമസ്ഥരായ ദമ്പതികള്‍ നിയമലംഘനം നടത്തിയിട്ടില്ലെന്നും അതിനാല്‍ കേസെടുക്കാനാകില്ലെന്നുമാണ് ഡൊണെഗലിലെ ഗാര്‍ഡയുടെ നിലപാട്.

Scroll To Top