Thursday December 08, 2016
Latest Updates

അയര്‍ലണ്ടിലെ ലൈംഗീക അതിക്രമങ്ങള്‍ ആരെയും ഞെട്ടിപ്പിക്കുന്നത്, ദിവസം തോറും സഹായം തേടി വിളിക്കുന്നവര്‍ മാത്രം 25 !

അയര്‍ലണ്ടിലെ ലൈംഗീക അതിക്രമങ്ങള്‍ ആരെയും ഞെട്ടിപ്പിക്കുന്നത്, ദിവസം തോറും സഹായം തേടി വിളിക്കുന്നവര്‍ മാത്രം 25 !

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ലൈംഗികാതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്.ഡബ്ലിന്‍ റേപ്പ് ക്രൈസിസ് സെന്ററാണ് (ഡി ആര്‍ സി സി) ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത്. ലൈംഗികാതിക്രമങ്ങള്‍ വര്‍ദ്ധിച്ചതിന് പുറമെ അത്തരം
സംഭവങ്ങളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലും മറ്റും പ്രചരിപ്പിക്കുന്ന പ്രവണതയും വര്‍ദ്ധിച്ചിട്ടുണ്ട്.

പട്ടാപകല്‍ പൊതു സ്ഥലങ്ങളില്‍ വെച്ച് പോലും സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നവരുടെ ഒരു കൂട്ടം തന്നെ വളര്‍ന്നു വരുന്നുണ്ട്.അക്രമിക്കപ്പെടുന്നവര്‍ മാനനഷ്ടം ഓര്‍ത്ത് നിശബ് ദരാവുകയാണ്.രാജ്യത്തെ അഞ്ചിലൊന്നു കുട്ടികളും ലൈംഗീകമായ പീഡനത്തിന് വിധേയരാവുന്നു എന്നും ഡി ആര്‍ സി സി റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നു 

മുതിര്‍ന്നവര്‍ നേരിടേണ്ടി വരുന്ന ലൈംഗികാതിക്രമങ്ങളില്‍ 27 ശതമാനവും ശാരീരിക മാനസിക ലൈംഗിക ചൂഷണങ്ങളാണ്. 21 ശതമാനം കുട്ടികളും ലൈംഗിക ചൂഷണത്തിന് വിധേയരാകുന്നു. പീഡനത്തെ തുടര്‍ന്ന് കൌണ്‍സിലിംഗ് സഹായം തേടി വരുന്നവര്‍ പറയുന്ന അനുഭവങ്ങള്‍ ഞെട്ടിക്കുന്നതും പീഡനത്തിന്റെ നിരക്ക് വര്‍ദ്ധിക്കുന്നത് ആശങ്കാജനകവുമാണെന്ന് വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തിറക്കിക്കൊണ്ട് ഡി ആര്‍ സി സി ക്ലിനിക്കല്‍ സര്‍വീസ് മേധാവി എയ്ഞ്ചല മക്കാര്‍ത്തി പറഞ്ഞു.

പീഡനത്തിന്റെ ഇരകള നേരിടുന്ന രണ്ടാമത്തെ പീഡനം സോഷ്യല്‍ മീഡിയയിലൂടെയാണെന്ന് എയ്ഞ്ചല മക്കാര്‍ത്തി പറഞ്ഞു. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചും ഇരകളെ അപമാനിക്കുന്നു. പീഡനങ്ങളെ ക്കുറിച്ച്
ഇപ്പോള്‍ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നു യഥാര്‍ത്ഥ പീഡന നിരക്ക് ഇപ്പോള്‍ പുറത്ത് വന്നതിലും എത്രയോ ഇരട്ടിയാണെന്നും അവര്‍ പറഞ്ഞു. പീഡനത്തിന്റെ ഇരകളില്‍ നിന്നുള്ള കൌണ്‍സിലിംഗ് സഹായം തേടിയുള് കോളുകളില്‍ വര്‍ദ്ധന ഉണ്ടായതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.

3,928 പേര്‍ ആദ്യമായി കൌണ്‍സിലിംഗ് സഹായം തേടി വിളിച്ചു. 4,955 ഓളം പേര്‍ വീണ്ടും സഹായം തേടി വിളിച്ചു. 2004 ന് ശേഷമുള്ള ഏറ്റവും കൂടിയ നിരക്കാണിത്. 2012 ലെ കണക്കുമായി  താരതമ്യം ചെയ്താല്‍ കൌണ്‍സിലിംഗ് സഹായം
തേടുന്നവരുടെ എണ്ണം 7  ശതമാനം വര്‍ദ്ധിച്ചു. സഹായം തേടി വിളിക്കുന്ന പീഡന ഇരകളില്‍ 78 ശതമാനം സ്ത്രീകളും 22 ശതമാനം പുരുഷന്‍മാരുമാണ്.

Scroll To Top