Friday December 09, 2016
Latest Updates

അയര്‍ലണ്ടിലെ യാക്കോബായ സഭ വളര്‍ച്ചയുടെ പാതയില്‍ : പത്താമത്തെ ദൈവാലയം ട്രിമ്മില്‍ ആരംഭിച്ചു

അയര്‍ലണ്ടിലെ യാക്കോബായ സഭ വളര്‍ച്ചയുടെ പാതയില്‍ : പത്താമത്തെ ദൈവാലയം ട്രിമ്മില്‍ ആരംഭിച്ചു

ഡബ്ലിന്‍ : പരിശുദ്ധ യാക്കോബായ സഭയുടെ പത്താമത്തെ ദൈവാലയം അയര്‍ലണ്ടിലെ കൗണ്ടി മീത്തിലുള്ള ട്രിമ്മില്‍ കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ചു പരി.ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോട് അനുബന്ധിച്ച് യാക്കോബായ സുറിയാനി സഭയുടെ അയര്‍ലണ്ടിന്റെ പാത്രിയാര്‍ക്കല്‍ വികാരിയായ അഭി.കുരിയാക്കോസ് മോര്‍ യൗസേബിയോസ് തിരുമേനി വി.കുര്‍ബാന അര്‍പ്പിച്ചു

സെപ്റ്റംബര്‍ മാസം എട്ടാം തീയതി വൈകുന്നേരം ചര്‍ച്ച് ഓഫ് അയര്‍ലണ്ടിന്റെ സെന്റ് പാട്രിക്ക്‌സ് കത്തീഡ്രലില്‍ വച്ച് ഇടവക മെത്രാപ്പോലീത്ത അഭി. കുരിയാക്കോസ് മോര്‍ യൗസേബിയോസ് തിരുമേനി മോര്‍ തോമാ ശ്ലീഹയുടെ നാമത്തില്‍ സെന്റ് തോമസ് യാക്കോബായ സുറിയാനി ഓര്‍ത്തൊഡോക്‌സ് കോണ്‍ഗ്രിഗേഷന്റെ ഔദ്യോഗിക
നാമകരണവും പ്രഖ്യാപനവും നടത്തി.
.
trim2അയര്‍ലണ്ട് ഇടവക മെത്രാപ്പോലീത്ത അഭി. കുരിയാക്കോസ് മോര്‍ യൗസേബിയോസ് തിരുമേനിയുടെ ശക്തമായ നേത്യത്വത്തില്‍ അയര്‍ലണ്ടിലെ യാക്കോബായ സുറിയാനി സഭ വളര്‍ച്ചയുടെ പടവുകള്‍ കയറുകയാണ്. നിലവില്‍ ഡബ്ലിന്‍, വാട്ടര്‍ഫോര്‍ഡ്, ഗോള്‍വെ, ടാലാ, ഡ്രൊഘേഡ, സ്വോര്‍ഡ്‌സ്, ടുല്ലാമോര്‍, കോര്‍ക്ക്, കാരിക്ക് ഓണ്‍ ഷാനന്‍ എന്നിവിടങ്ങളിലാണ് യാക്കോബായ സഭയ്ക്ക് ആരാധനാലയങ്ങളുള്ളത് കൗണ്ടി മീത്തിലുള്ള വിശ്വാസികള്‍ക്ക് കുര്‍ബ്ബാനയില്‍ പങ്കെടുക്കുവാനുള്ള അവസരം ഒരുക്കുന്നതിന് വേണ്ടിയാണ് ട്രിമ്മില്‍ പുതിയതായി . ദൈവാലയം ആരംഭിച്ചിരിക്കുന്നത്.

എല്ലാ മാസവും ഒന്നാമത്തെ ശനിയാഴ്ച്ച കോണ്‍ഗ്രിഗേഷനില്‍ വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കുന്നതാണെന്നും മോര്‍ തോമാ ശ്ലീഹായുടെ ഓര്‍മ്മ അയര്‍ലണ്ടിലെ എല്ലാ യാക്കോബായ വിശ്വാസികളും ഒരുമിച്ച് കൂടി ജൂലൈ മാസം മൂന്നാം തീയതിയോ അതിനടുത്ത് വരുന്ന ആദ്യ ശനിയാഴ്ച്ചയോകോണ്‍ഗ്രിഗേഷന്റെ നേതൃത്വത്തില്‍ നടത്തണമെന്നും അഭി. തിരുമേനി നിര്‍ദേശിച്ചു

Scroll To Top