Friday December 09, 2016
Latest Updates

അയര്‍ലണ്ടിലെ മൂന്നിലൊന്ന് കുട്ടികളും പട്ടിണിയുടെ നിഴലിലെന്ന് യൂറോപ്യന്‍ കമ്മീഷന്റെ  റിപ്പോര്‍ട്ട്

അയര്‍ലണ്ടിലെ മൂന്നിലൊന്ന് കുട്ടികളും പട്ടിണിയുടെ നിഴലിലെന്ന് യൂറോപ്യന്‍ കമ്മീഷന്റെ  റിപ്പോര്‍ട്ട്

ഡബ്ലിന്‍: അയര്‍ലണ്ടിലെ മൂന്നിലൊന്ന് കുട്ടികളും ദാരിദ്യ്രത്തിന്റെ നിഴലിലെന്ന് റിപ്പോര്‍ട്ട്. സാധാരണക്കാര്‍ക്കും ഇടത്തരം വരുമാനക്കാര്‍ക്കും താങ്ങാനാകാത്ത വിധം ചൈല്‍ഡ് കെയര്‍ ചെലവുകള്‍ വര്‍ദ്ധിച്ചതോടെയാണ് പല കുട്ടികളും ദാരിദ്ര്യത്തിലേക്ക് തള്ളപ്പെട്ടത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് സൗജന്യ പ്രീ സ്‌കൂള്‍ പാക്കേജ് ഉള്‍പ്പെടെ നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവയുടെയൊന്നും പ്രയോജനം ഇടത്തരക്കാരിലേക്കും വരുമാനം കുറഞ്ഞവരിലേക്കും എത്തുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. യൂറോപ്യന്‍ കമ്മീഷനാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് അയര്‍ലണ്ടില്‍ ചൈല്ഡ് കെയര്‍ ചെലവ് കൂടുതലാണ്. ഇതാണ് നിരവധി സഹായ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടും സാധാരണക്കാര്‍ക്ക് ചൈല്‍ഡ് കെയര്‍ ചെലവുകള്‍ താങ്ങാനാകാത്ത വിധം വര്‍ദ്ധിച്ചത്. യൂറോപ്യന്‍ രാജ്യങ്ങളിലെ ചൈല്‍ഡ് കെയര്‍ ചെലവിന്റെ ശരാശരി കണക്കെടുത്താല്‍ അയര്‍ലണ്ടില്‍ ഇത് വളരെ കൂടുതലാണെന്നാണ് റിപ്പോര്‍ട്ട്. മറ്റ് യൂറോപ്യന്‍
രാജ്യങ്ങളെ അപേക്ഷിച്ച് അയര്‍ലണ്ടില്‍ ശരാശരി വേതനത്തിന്റെ 40 ശതമാനം വരെ ചൈല്‍ഡ് കെയറിനായി ചെലവാകുന്നു. 2015 ലെ ബജറ്റിലേക്കുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് വേണ്ടിയാണ് യൂറോപ്യന്‍ യൂണിയന്‍ അയര്‍ലണ്ടിലെ ചൈല്‍ഡ് കെയര്‍
ചെലവുകളെക്കുറിച്ച് പഠനം നടത്തിയത്.

അയര്‍ലണ്ട് ഒഴികെ ഒട്ടുമിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും ചൈല്‍ഡ് കെയര്‍ ബെനഫിറ്റ് കൊണ്ട് തന്നെ മക്കളുടെ കാര്യങ്ങള്‍ നോക്കാന്‍ രക്ഷിതാക്കള്‍ക്ക് സാധിക്കുന്നുണ്ട്. എന്നാല്‍ അയര്‍ലണ്ടില്‍ തങ്ങളുടെ വരുമാനത്തിന്റെ നല്ലൊരു പങ്കും ചൈല്‍ഡ് കെയര്‍ ചെലവുകള്‍ക്കായി ചെലവഴിക്കേണ്ടി വരുന്നു. ഇത് സ്ത്രീകളെയും സിംഗിള്‍ പേരന്റ് കുടുംബങ്ങളെയും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നതായാണ് റിപ്പോര്‍ട്ട്.

Scroll To Top