Saturday December 10, 2016
Latest Updates

അയര്‍ലണ്ടിലെ മലയാളികള്‍ മെയ് 23 ന് ആര്‍ക്ക് വോട്ടു ചെയ്യണം ?എങ്ങനെ വോട്ടു ചെയ്യണം ?

അയര്‍ലണ്ടിലെ മലയാളികള്‍ മെയ് 23 ന് ആര്‍ക്ക് വോട്ടു ചെയ്യണം ?എങ്ങനെ വോട്ടു ചെയ്യണം ?

ഡബ്ലിന്‍: അയര്‍ലണ്ടും തെരഞ്ഞെടുപ്പ് ചൂടില്‍. പ്രാദേശിക ഭരണകൂടങ്ങളിലേക്കും യൂറോപ്യന്‍ പാര്‍ലമെന്റിലേക്കുമുള്ള തെരഞ്ഞെടുപ്പ്  മെയ് 23 ന് നടക്കും. വോട്ടര്‍ലിസ്റ്റില്‍ പേര് ചേര്‍ത്തിട്ടുള്ള എല്ലാ മലയാളികള്‍ക്കും ലോക്കല്‍ ഇലക്ഷനില്‍ വോട്ടവകാശം ഉണ്ട്.യൂറോപ്യന്‍ പാര്‍ലിമെന്റിലേയ്ക്കാവട്ടെ ഐറിഷ് പൗരത്വം ഉള്ളവര്‍ക്ക് മാത്രമാണ് വോട്ട് ചെയ്യാനാവുക.വെള്ളിയാഴ്ച്ച രാവിലെ 7 മണി മുതല്‍ രാത്രി 10 മണി വരെ പോളിംഗ് ബൂത്തുകളില്‍ എത്തി വോട്ടുചെയ്യാം

34 സിറ്റി/കൌണ്ടി കൌണ്‍സിലുകളിലേയ്ക്കും,നിരവധി ചെറു നഗരങ്ങളിലെ ടൌണ്‍ കൌണ്‍സിലുകളിലേയ്ക്കുമുള്ള 950 ഓളം കൌണ്‍സിലര്‍മാരെയാണ് മെയ് 23 ന് തെരഞ്ഞെടുക്കുക. നാം ഇന്ത്യയില്‍ കണ്ടു പരിചയിച്ചതില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് അയര്‍ലണ്ടിലെ വോട്ടെടുപ്പ് രീതി.

 മോഡല്‍ ബാലറ്റ് പേപ്പര്‍  നിങ്ങള്‍ ആദ്യമായി തെരഞ്ഞെടുക്കുന്ന ആളിന്റെ പേരിന് നേരെ 1 എന്നും രണ്ടാമത് പരിഗണന നല്കുന്ന ആളിന്റെ പേരിന് നേരെ 2 എന്നും രേഖപ്പെടുത്തുക.അങ്ങനെ മുന്‍ഗണനാ ക്രമത്തില്‍ മുഴുവന്‍ സ്ഥാനാര്‍ത്ഥികള്‍ക്കും വോട്ടു ചെയ്യാം (എത്ര പേര്‍ക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനം എടുക്കേണ്ടത് വോട്ടറാണ്.ഒരാള്‍ക്ക് മാത്രമാണ് വോട്ട് ചേയ്യുന്നതെങ്കില്‍ 1 എന്നാണു രേഖപ്പെടുത്തെണ്ടത് )


മോഡല്‍ ബാലറ്റ് പേപ്പര്‍
നിങ്ങള്‍ ആദ്യമായി തെരഞ്ഞെടുക്കുന്ന ആളിന്റെ പേരിന് നേരെ 1 എന്നും രണ്ടാമത് പരിഗണന നല്കുന്ന ആളിന്റെ പേരിന് നേരെ 2 എന്നും രേഖപ്പെടുത്തുക.അങ്ങനെ മുന്‍ഗണനാ ക്രമത്തില്‍ മുഴുവന്‍ സ്ഥാനാര്‍ത്ഥികള്‍ക്കും വോട്ടു ചെയ്യാം (എത്ര പേര്‍ക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനം എടുക്കേണ്ടത് വോട്ടറാണ്.ഒരാള്‍ക്ക് മാത്രമാണ് വോട്ട് ചേയ്യുന്നതെങ്കില്‍ 1 എന്നാണു രേഖപ്പെടുത്തെണ്ടത് )34 സിറ്റി/കൌണ്ടി കൌണ്‍സിലുകളിലേയ്ക്കും,നിരവധി ചെറു നഗരങ്ങളിലെ ടൌണ്‍ കൌണ്‍സിലുകളിലേയ്ക്കുമുള്ള 950 ഓളം കൌണ്‍സിലര്‍മാരെയാണ് നാളെ തെരഞ്ഞെടുക്കുക. നാം ഇന്ത്യയില്‍ കണ്ടു പരിചയിച്ചതില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് അയര്‍ലണ്ടിലെ വോട്ടെടുപ്പ് രീതി.

ഇന്ത്യയില്‍ നാം ഇഷ്ടപ്പെടുന്ന ഒരു സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുമ്പോള്‍, അയര്‍ലണ്ടില്‍ മുന്‍ഗണന ക്രമം അനുസരിച്ച് ഒന്നിലേറെ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യാം. ഉദാഹരണത്തിന് നാല് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ ആദ്യമായി തെരഞ്ഞെടുക്കുന്ന ആളിന്റെ പേരിന് നേരെ 1 എന്നും രണ്ടാമത് പരിഗണന നല്കുന്ന ആളിന്റെ പേരിന് നേരെ 2 എന്നും രേഖപ്പെടുത്തുക.

മൂന്നാമതായും നാലാമതായും നിങ്ങള്‍ പരിഗണിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പേരിന് നേരെ യഥാക്രമം 3, 4 എന്നിങ്ങനെ അടയാളപ്പെടുത്തുക. അക്ഷരമാലാ ക്രമത്തിലാണ് സ്ഥാനാര്‍ത്ഥികളുടെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്.

സ്ഥാനാര്‍ത്ഥിയുടെ ചിത്രവും പാര്‍ട്ടി ചിഹ്നവും ബാലറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ടാവും.

അങ്ങനെ എത്ര സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കാനുണ്ടോ അത്രയും പേര്‍ക്കും നിങ്ങളുടെ മുന്‍ഗണനാക്രമം രേഖപ്പെടുത്താം.നിങ്ങള്‍ക്ക് ഒരു സ്ഥാനാര്‍ത്ഥിക്ക് മാത്രമേ വോട്ടു ചെയ്യണമെന്നു തോന്നുന്നുവെങ്കില്‍ അയാളുടെ പേരിന് നേരെ 1 എന്ന് രേഖപ്പെടുത്തണം.ഒരേ നമ്പര്‍ ഒന്നിലധികം സ്ഥാനാര്‍ത്ഥികളുടെ പേരിന് നേരെ രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ വോട്ട് അസാധുവാകും.

തെരഞ്ഞെടുപ്പിന്റെ പിറ്റേ ദിവസമാണ് വോട്ടെണ്ണല്‍ ഓരോ മണ്ഡലത്തിലെയും മുഖ്യവോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് ബാലറ്റ് പെട്ടികള്‍ മാറ്റും. 24 ന് രാവിലെ 9 മണി മുതലാണ് വോട്ടെണ്ണല്‍. 

വോട്ട് രേഖപ്പെടുത്തിയത് കൂടാതെ എന്തെങ്കിലും എഴുതിയ ബാലറ്റ് പേപ്പറുകള്‍ അസാധുവാകും. ഒഫീഷ്യല്‍ സ്റ്റാമ്പ് ഇല്ലാത്ത ബാലറ്റ് പേപ്പറുകളും, ഒന്നിലധികം സ്ഥാനാര്‍ത്ഥികള്‍ക്ക് ഒരേ വോട്ട് രേഖപ്പെടുത്തിയ ബാലറ്റുകളും അസാധുവായി കണക്കാക്കപ്പെടും. ഉദാഹരണത്തിന് നിങ്ങളുടെ ഒന്നാം ചോയിസ് ഒന്നിലധികം സ്ഥാനാര്‍ത്ഥികളുടെ പേരിന് നേരെ അടയാളപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ആ വോട്ട് അസാധുവായി കണക്കാക്കപ്പെടും.ആകെ വോട്ടുകളില്‍ നിന്ന് അസാധു വോട്ടുകള്‍ കുറച്ചതിന് ശേഷമായിരിക്കും ഫലപ്രഖ്യാപനം.

മുഴുവന്‍ വോട്ടുകളും എണ്ണിയതിന് ശേഷം അതാത് മണ്ഡലങ്ങളിലെ ക്വോട്ട നിശ്ചയിക്കും. ഉദാഹരണത്തിന് 4 സീറ്റുകളുള്ള ഒരു മണ്ഡലത്തില്‍ സാധുവായ 50000 വോട്ടുകള്‍ പോള്‍ ചെയ്തിട്ടുണ്ടെങ്കില്‍, ഈ 50000 വോട്ടുകള്‍ 4 അധികം1(4+1 )അതായത് 5 കൊണ്ട് ഹരിക്കും. അപ്പോള്‍ കിട്ടുന്ന 10000 എന്ന സംഖ്യയോട് 1 കൂട്ടിയാല്‍ കിട്ടുന്ന 10001 ആയിരിക്കും ഓരോ സ്ഥാനാര്‍ത്ഥിയും നേടേണ്ട ക്വോട്ട. ഈ കണക്ക് പ്രകാരം നാല് പേര്‍ ഇവിടെ നിന്ന് തെരഞ്ഞെടുക്കപ്പെടുംഒരു സ്ഥാനാര്‍ത്ഥിക്ക് ക്വോട്ട പ്രകാരമുള്ള വോട്ടുകള്‍ കഴിഞ്ഞ് കൂടുതലായി ലഭിക്കുന്ന വോട്ടുകള്‍ തൊട്ടടുത്ത സ്ഥാനാര്‍ത്ഥിയുടെ പേരിലേക്ക് മാറ്റും.

2009 ലെ തിരഞ്ഞെടുപ്പില്‍ ബേബി പെരെപ്പാടന്‍ മത്സരിച്ച താലാ സൌത്ത് മണ്ഡലത്തിലെ വോട്ടിംഗ് നിലയും പ്രിഫറന്‍സ് വോട്ടുകളും

2009 ലെ തിരഞ്ഞെടുപ്പില്‍ ബേബി പെരെപ്പാടന്‍ മത്സരിച്ച താലാ സൌത്ത് മണ്ഡലത്തിലെ വോട്ടിംഗ് നിലയും പ്രിഫറന്‍സ് വോട്ടുകളും

ഉദാഹരണത്തിന് ‘എ’ എന്ന സ്ഥാനാര്‍ത്ഥിക്ക് നിശ്ചിത ക്വോട്ട കഴിഞ്ഞ് 900 വോട്ടുകള്‍ ലഭിച്ചു എന്ന് കരുതുക, ഈ 900 വോട്ടുകളില്‍ 30% ബാലറ്റ് പേപ്പറുകളില്‍ രണ്ടാം ചോയിസായി ‘ബി’ എന്ന സ്ഥാനാര്‍ത്ഥിയെയാണ് വോട്ടര്‍മാര്‍ രേഖപ്പെടുത്തിയിരിക്കുന്നതെങ്കില്‍ ‘എ’ എന്ന സ്ഥാനാര്‍ത്ഥിയ്ക്ക് അധികമായി ലഭിച്ച 900 വോട്ടുകളില്‍ 30% വോട്ടുകള്‍ അതായത് 270 വോട്ടുകള്‍ തൊട്ടടുത്ത ‘ബി’യ്ക്ക് ലഭിക്കും.

ഓരോ സ്ഥാനാര്‍ത്ഥിയും തെരഞ്ഞെടുപ്പില്‍ ചെലവഴിച്ച തുക (8,700 യൂറോ വരെ) സര്‍ക്കാര്‍ തിരികെ നല്കും. സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന നിശ്ചിത എണ്ണം ക്വോട്ട വോട്ടുകള്‍ ലഭിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്കാണ് തെരഞ്ഞെടുപ്പ് ചെലവ് മടക്കിക്കിട്ടുക. വോട്ടെണ്ണലില്‍ സംശയമുണ്ടെങ്കില്‍ സ്ഥാനാര്‍ത്ഥിക്ക് വീണ്ടും വോട്ടെണ്ണലിനായി ആവശ്യപ്പെടാവുന്നതാണ്. ഒരു പ്രത്യേക വിഭാഗം വോട്ടുകളോ,മുഴുവന്‍ വോട്ടുകളോ വീണ്ടും എണ്ണാന്‍ ആവശ്യപ്പെടാനാകും.

വോട്ടവകാശം അമൂല്യമാണ്.അയര്‍ലണ്ടില്‍ ആറ് മാസത്തില്‍ കൂടുതല്‍ അതിഥിയായി താമസിക്കുന്നവര്‍ക്ക് പോലും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തിട്ടുണ്ടെങ്കില്‍ വോട്ടു ചെയ്യാം.ഇപ്പോഴും ചില മേഖലകളിലെങ്കിലും അരക്ഷിതാവസ്ഥ അനുഭവിക്കുന്ന ഒരു പ്രത്യേക സമൂഹമെന്ന നിലയില്‍ ഇന്ത്യന്‍ കുടിയേറ്റക്കാര്‍ തങ്ങളുടെ ശക്തി തെളിയിക്കാന്‍ പോളിംഗ് ബൂത്തുകളില്‍ എത്തി വോട്ടവകാശം വിനിയോഗിക്കണം.ആര്‍ക്ക് വോട്ടു ചെയ്യുന്നു എന്നതിലുപരിയായി നമ്മെ അവഗണിക്കാന്‍ കഴിയില്ല എന്ന സന്ദേശവും തോന്നലും അയര്‍ലണ്ടിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ,ഭരണകര്‍ത്താക്കള്‍ക്കും സൂചനയായി നല്‍കാനുള്ള അവസരമാവണം പോളിംഗ് ബൂത്തിലെ നമ്മുടെ സാന്നിധ്യം.

റെജി സി ജേക്കബ്

like-and-share

 

Scroll To Top