Wednesday December 07, 2016
Latest Updates

അയര്‍ലണ്ടിലെ മലയാളികള്‍ക്കായി കൊതിയൂറുന്ന ഒരു വിഭവം ഉണ്ടാക്കാമോ ?കേരള ഹൌസ് ചാമ്പ്യന്‍ ഷെഫ് പാചകമത്സരത്തിനായി നിങ്ങളെ ക്ഷണിക്കുന്നു 

അയര്‍ലണ്ടിലെ മലയാളികള്‍ക്കായി കൊതിയൂറുന്ന ഒരു വിഭവം ഉണ്ടാക്കാമോ ?കേരള ഹൌസ് ചാമ്പ്യന്‍ ഷെഫ് പാചകമത്സരത്തിനായി നിങ്ങളെ ക്ഷണിക്കുന്നു 

പാചകം ചെയ്യുന്ന ആളിന്റെ മാനസികാവസ്ഥയ്ക്ക് അനുസൃതമായി 
ഭക്ഷണം കഴിക്കുന്ന ആളുടെ മനസിനും വ്യതിയാനം സംഭവിക്കുന്നതായി പഠനങ്ങള്‍
തെളിയിച്ചുകൊണ്ടിരിക്കുന്നു!

മോഷണ ശീലമുള്ള പാചകക്കാരന്‍ പാചകം ചെയ്ത ഭക്ഷണം കഴിച്ച ആള്‍ സ്പൂണും ഫോര്‍ക്കും മോഷ്ടിച്ചു,..വേശ്യാസ്ത്രീ കൊണ്ടുവന്ന ഭക്ഷണം അവര്‍ പോയിക്കഴിയുമ്പോള്‍ എന്നും പുഴയിലേക്ക് എറിയുന്ന സന്യാസി തുടങ്ങി ഇങ്ങനെ പലതരം കഥകള്‍ പാചകവുമായി ബന്ധപ്പെട്ട് നമുക്കിടയിലുണ്ട്. ഇത്തരം കഥകളെല്ലാം ഉണ്ടാകുന്നതിനു കാരണം ലോകം ഇന്ന് പാചകം എന്ന കലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നതാണ്. 

ലോകം വികസനത്തിലൂടെ ഒരു ഗ്രാമമായി മാറിക്കൊണ്ടിരിക്കുമ്പോള്‍ ലോകമെങ്ങും ഒരു മെനു ആകുന്ന കാലവും വിദൂരമല്ല.

ദൈനംദിന ജീവിതത്തില്‍ ഭക്ഷണം വഹിക്കുന്ന പങ്കിനെക്കുറിച്ച് ഒരു ചെറിയ ചിന്ത
വളര്‍ത്തുക എന്ന ഉദ്ദേശത്തില്‍ കേരള ഹൌസ് ഇക്കുറിയും ചാമ്പ്യന്‍ ഷെഫ് മത്സരം
സംഘടിപ്പിക്കുന്നു. നിങ്ങള്‍ പാചകം ചെയ്തുകൊണ്ടുവരുന്ന ഭക്ഷണം ഏതുമാകട്ടെ
കാര്‍ണിവല്‍ വേദിയില്‍ ജൂണ്‍ 7 ശനിയാഴ്ച 12 മണിക്ക് മുമ്പ് കൊണ്ടുവന്ന് പേര്
രജിസ്റ്റര്‍ ചെയ്യുക. 


നിങ്ങള്‍ക്ക് ലഭിക്കുന്ന പ്ലേറ്റില്‍ നിങ്ങളുടെ ഡിഷ് ജഡ്ജസിന് മുമ്പാകെ അവതരിപ്പിക്കുക. മാര്‍ക്കുകള്‍, അവതരണം, രുചി, ഹെല്‍ത്തി ഫുഡ് എന്നീ വ്യവസ്ഥകള്‍ക്ക് അനുസൃതമായി അയര്‍ലണ്ടില്‍ ഹോട്ടല്‍ ഫീല്‍ഡില്‍ കഴിവ് തെളിയിച്ച വ്യക്തികളാകും നിങ്ങളുടെ പാചകം വിലയിരുത്തുന്നത്.

ഒന്നാം സമ്മാനം സ്‌പൈസ് ബസാര്‍ നല്കുന്ന 51 യൂറോയുടെ വൗച്ചറുകളും രണ്ടാം
സമ്മാനം സനം റെസ്‌റ്റോറന്റ് നല്കുന്ന ഡിന്നര്‍ വൗച്ചറുകളുമായിരിക്കും

കൂടുതല്‍ വിവരങ്ങള്‍ക്ക് :

ഷജിത്ത് ജോസഫ് : 0871418685
ജയന്‍ ഫിലിപ്പ് : 086376335

Scroll To Top