Sunday December 04, 2016
Latest Updates

അയര്‍ലണ്ടിലെ മലയാളികളുടെ’വിശ്വവും അപ്‌സരസുകളും’ റിപ്പോര്‍ട്ടര്‍ ടി വി യില്‍

അയര്‍ലണ്ടിലെ മലയാളികളുടെ’വിശ്വവും അപ്‌സരസുകളും’ റിപ്പോര്‍ട്ടര്‍ ടി വി യില്‍

ഡബ്ലിന്‍:അയര്‍ലണ്ടിലെ യാക്കോബായ സഭയുടെ 2012 ല്‍ ക്ലൂണിയില്‍ നടന്ന ഫാമിലി കോണ്‍ഫ്രന്‍സിന്റെ ഭാഗമായി അവതരിപ്പിക്കപ്പെട്ട സ്‌കിറ്റ് രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം ശ്രദ്ധേയമാകുന്നു.’വിശ്വവും അപ്‌സരസുകളും’എന്ന പേരില്‍ അവതരിപ്പിച്ച സ്‌കിറ്റ് റിപ്പോര്‍ട്ടര്‍ ടി വി യിലെ ഡെമോക്രേസി എന്ന പരിപാടിയ്ക്കിടയില്‍ കഴിഞ്ഞയാഴ്ച്ച പുനരവതരിപ്പിക്കപ്പെട്ടു

ബി ജെ പി യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡിയുടെ ‘രഹസ്യ വിവാഹം’ വിഷയമാക്കുന്നതിനിടയിലാണ് യാക്കോബായ സഭയിലെ കലാപ്രതിഭകള്‍ അവതരിപ്പിച്ച സ്‌കിറ്റ് ‘ഡെമോക്രേസി’യില്‍ കൂട്ടി ചേര്‍ത്തത്.തപസിരിക്കുന്ന വിശ്വാമിത്രനെ ഉണര്‍ത്താന്‍ രംഭയും,മേനകയും,ഉര്‍വശിയും വന്നിട്ടും നടന്നില്ല,ചാന്തുപൊട്ടിന്റെ കുസൃതികളും ശൃംഗാരവും വിശ്വാമിത്രനെ ഉണര്‍ത്തിയില്ല.അവസാനം സന്തോഷ് പണ്‍ഡിറ്റ് എന്ന ‘വിശ്വകലാകാരന്‍’പാട്ടും ഡാന്‍സുമായി വന്നപ്പോള്‍ വിശ്വാമിത്രന്‍ തപസു പോലും നിര്‍ത്തി എഴുന്നേറ്റ് ഓടാന്‍ തുടങ്ങുന്നതായിരുന്നു സ്‌കിറ്റിന്റെ ഇതിവൃത്തം.സന്തോഷ് പണ്‍ഡിറ്റ് കേരളത്തില്‍ ‘ജ്വലിച്ചു’നിന്ന സമയത്തായിരുന്നു സ്‌കിറ്റ് അവതരിപ്പിച്ചത്.

വിശ്വാമിത്രനായി സൈജു അലക്‌സും(ലൂക്കന്‍ )ഉര്‍വശിയായി മായാ രജീഷ്(ബ്ലാക്ക് റോക്ക് )മേനകയായി മഞ്ജു ടിജോ (ഫിസ്ബറോ) രംഭയായി ബ്ലസി നിജു(ബ്ലാക്ക്‌റോക്ക്) ചാന്തുപൊട്ടായി ജയന്‍ ഫിലിപ്പ് (ലൂക്കന്‍)സന്തോഷ് പണ്‍ഡിറ്റായി ജിബി ജേക്കബ് (ബ്ലാക്ക്‌റോക്ക് )എന്നിവരാണ് വേഷമിട്ടത്. മായാ രജീഷ് സംവിധാനം ചെയ്ത സ്‌കിറ്റിലെ അഭിനയതാക്കള്‍,നിനച്ചിരിക്കാതെ മിനിസ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടതിന്റെ സന്തോഷത്തിലാണിപ്പോള്‍.

Scroll To Top