Saturday December 03, 2016
Latest Updates

അയര്‍ലണ്ടിലെ ഭവന വിപണിയുടെ പ്രതിസന്ധി താല്‍ക്കാലികമെന്ന് വിദഗ്ദര്‍

അയര്‍ലണ്ടിലെ ഭവന വിപണിയുടെ പ്രതിസന്ധി താല്‍ക്കാലികമെന്ന് വിദഗ്ദര്‍

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഭവന വിപണിയിലെ പ്രതിസന്ധി മാറുമെന്ന് വിദഗ്ദര്‍. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന വിലക്കയറ്റം താല്‍ക്കാലിക പ്രതിഭാസമാണെന്നും വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. സ്വാഭാവികമായ വില വര്‍ദ്ധന മാത്രമേ ഇപ്പോള്‍ ഉണ്ടായിട്ടുള്ളൂ എന്നും വിപണി വിദഗ്ദര്‍ പറയുന്നു. സെന്‍ട്രല്‍ സ്റ്റാറ്റിറ്റിക്‌സ് ഓഫീസ് പുറത്ത് വിട്ട കണക്ക് പ്രകാരം ഡബ്ലിനില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വീടുകളുടെ വില 25 ശതമാനം കൂടി. ആവശ്യത്തിന് ആനുപാതികമായി വീടുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനാകാത്തത് തന്നെയാണ് ഇപ്പോഴും ഭവന വിപണി നേരിടുന്ന പ്രതിസന്ധി.ഇനി വീടുകളുടെ വില കുറയുന്നത് വില്‍പ്പനയെയും ബാധിക്കുമെന്ന് സ്റ്റേറ്റ് ഹൌസിംഗ് ബോഡിയുടെ തലവന്‍ കോണോര്‍ ഷെഖന്‍ പറഞ്ഞു.

വില ഇടിയുന്നതോടെ ആളുകള്‍ വില്‍ക്കാന്‍ മടിക്കും. ഇത് ഭവന പ്രതിസന്ധി വീണ്ടും രൂക്ഷമാക്കുകയെ ഉള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. അതേസമയം വില കൂടിയാല്‍ കൂടുതല്‍ പേര്‍ വീട് വില്‍ക്കാന്‍ തയ്യാറാകും. ഇത് വില്‍പ്പന വര്‍ദ്ധിപ്പിക്കും. വീടുകളുടെ എണ്ണത്തില്‍ കാര്യമായ കുറവില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഉള്ള വീടുകളില്‍ വളരെ കുറച്ച് മാത്രമേ വില്‍പ്പനയ്ക്ക് തയ്യാറാകുന്നുള്ളൂ. ഇതാണ് ഐറിഷ് ഭവന വിപണിയിലെ യഥാര്‍ത്ഥ പ്രതിസന്ധി. ഹൌസിംഗ് വിപണിയിലെ പ്രതിസന്ധി രൂക്ഷമായ കാലഘട്ടത്തെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം സ്വോര്‍ഡ്‌സിലെ ഒരു വീടിന് മുന്നില്‍ ഒത്തുകൂടിയ ജനക്കൂട്ടമെന്നും അദ്ദേഹം പറഞ്ഞു.

ഹൌസിംഗ് വിപണിയിലെ പ്രതിസന്ധി പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടനും വ്യക്തമാക്കി. നിലവിലെ കണക്കുകള്‍ പ്രകാരം പ്രതിവര്‍ഷം 27,000 മുതല്‍ 36,000 യൂണിറ്റ് വീടുകള്‍ ആവശ്യമായി വരുമെന്നാണ് റിപ്പോര്‍ട്ട്.സര്‍ക്കാര്‍ അടുത്ത വര്‍ഷങ്ങളില്‍ കൂടുതല്‍ വീടുകള്‍ നിര്‍മ്മിച്ചു കഴിയുന്നത് വരെയെങ്കിലും പ്രതിസന്ധി തുടരുമെന്ന സൂചനയും ഇരുവരും നല്‍കി

Scroll To Top