Saturday December 10, 2016
Latest Updates

അയര്‍ലണ്ടിലെ ഭവന പ്രതിസന്ധി പരിഹരിക്കാന്‍ അറബ് കമ്പനി ഡബ്ലിനിലേക്ക്

അയര്‍ലണ്ടിലെ ഭവന പ്രതിസന്ധി പരിഹരിക്കാന്‍ അറബ് കമ്പനി ഡബ്ലിനിലേക്ക്

ഡബ്ലിന്‍: അയര്‍ലണ്ടിലെ ഭവന പ്രതിസന്ധി പരിഹരിക്കാന്‍ ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അറബ് കമ്പനി ഡബ്ലിനിലേക്ക്. കമ്പനി 41 മില്യന്‍ യൂറോ അയര്‍ലണ്ടില്‍ നിക്ഷേപമിറക്കും. പ്രാഥമിക ഘട്ടത്തില്‍ സ്റ്റുഡന്റ് അക്കോമഡേഷന്‍ സെന്ററുകള്‍ നിര്‍മ്മിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ഡബ്ലിന്‍ സിറ്റി സെന്ററില്‍ മാത്രം 400 കിടക്കകളുള്ള അക്കോമഡേഷന്‍ സെന്റര്‍ നിര്‍മ്മിക്കും. ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ സ്റ്റുഡന്റ് അക്കോമഡേഷന്‍ സെന്റര്‍ എന്ന കമ്പനിയാണ് അയര്‍ലണ്ടിലെ ഭവന പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ നിക്ഷേപമിറക്കാന്‍ തയ്യാറായി വരുന്നത്. 

ഡബ്ലിനിലെ ക്രീഡന്‍ ഗ്രൂപ്പുമായി സഹകരിച്ചാകും നിര്‍മ്മാണം. താമസ സൗകര്യം കൂടാതെ ഡബ്ലിനില്‍ ഓഫീസ് കോംപ്ലക്‌സുകള്‍ നിര്‍മ്മിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. അതേസമയം കമ്പനി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന സ്റ്റുഡന്റ് അക്കോമഡേഷന്‍ പദ്ധതി നിര്‍മ്മാണം പ്ലാനിംഗ് അനുമതി ലഭിച്ച് നിര്‍മ്മാണം പൂര്‍ത്തിയാകാന്‍ കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും സമയമെടുക്കും. സമീപ ഭാവിയില്‍ തന്നെ അയര്‍ലണ്ടില്‍ 250 മില്യന്‍ യൂറോ നിക്ഷേപമിറക്കാന്‍ കമ്പനിക്ക് പദ്ധതിയുണ്ട്. 

ഡബ്ലിനിലെ തേഡ് ലെവല്‍ വിദ്യാര്‍ത്ഥികളോട് ഈയിടെ ഹോട്ടലില്‍ താമസിക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഡബ്ലിനില്‍ വിദ്യാര്‍ത്ഥികളുടെ താമസ സൗകര്യം സംബന്ധിച്ച് അത്രയും രൂക്ഷമായ പ്രതിസന്ധിയാണ് നേരിടുന്നത്. ഡബ്ലിന് പുറമേ ലണ്ടനിലും ടോക്ക്യോയിലും സമാനമായ സ്റ്റുഡന്റ് അക്കോമഡേഷന്‍ സെന്ററുകള്‍ നിര്‍മ്മിക്കാന്‍ കമ്പനിക്ക് ഉദ്ദേശിക്കുന്നുണ്ട്.

Scroll To Top