Friday December 09, 2016
Latest Updates

അയര്‍ലണ്ടിലെ ബാങ്കുകള്‍ ഇനി യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ നിയന്ത്രണത്തില്‍

അയര്‍ലണ്ടിലെ ബാങ്കുകള്‍ ഇനി യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ നിയന്ത്രണത്തില്‍

ഡബ്ലിന്‍: അയര്‍ലണ്ടിലെ ബാങ്കുകള്‍ ഇനി യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ നിയന്ത്രണത്തില്‍. ഇതുവരെ ഐറിഷ് സെന്‍ട്രല്‍ ബാങ്കില്‍ നിക്ഷിപ്തമായിരുന്ന അധികാരമാണ് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് ഏറ്റെടുത്തത്. ഇന്നലെയാണ് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് ഈ അധികാരം ഏറ്റെടുത്തത്. സിംഗിള്‍ സൂപ്പര്‍വൈസറി മെക്കാനിസത്തിന്റെ ഭാഗമായാണ് ഐറിഷ് ബാങ്കുകളുടെ നിയന്ത്രണം യൂറോപ്യന്‍
സെന്‍ട്രല്‍ ബാങ്ക് ഏറ്റെടുത്തത്.

യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ ഏകീകൃത നിയമങ്ങള്‍ ഇനി ഐറിഷ് ബാങ്കുകള്‍ക്കും ബാധകമായിരിക്കും. ഐറിഷ് ബാങ്കുകളുടെ കൂടി നിയന്ത്രണം ഏറ്റെടുത്തതോടെ യൂറോപ്യന്‍ യൂണിയനിലെ 18 അംഗരാജ്യങ്ങളിലെ 128 ഓളം ബാങ്കുകള്‍ ഇനി യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ നിയന്ത്രണത്തിലാകും.

അയര്‍ലണ്ടില്‍ നിന്ന് എഐബി, ബാങ്ക് ഓഫ് അയര്‍ലണ്ട്, പെര്‍മനന്റ് ടിഎസ്ബി, ആള്‍സ്റ്റര്‍ ബാങ്ക്, ബാങ്ക് ഓഫ് അമേരിക്ക,
മെരിലിഞ്ച് എന്നീ ബാങ്കുകളാണ് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ  നിയന്ത്രണത്തിലായത്.

ആകെ യൂറോപ്യന്‍ ബാങ്കുകളുടെ ആറായിരത്തോളം ബ്രാഞ്ചുകള്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ നിയന്ത്രണത്തിലാകും. ഐറിഷ് ബാങ്കുകളുടെ നിയന്ത്രണാധികാരം ലഭിച്ചതോടെ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിനു എപ്പോള്‍ വേണമെങ്കിലും ഐറിഷ് ബാങ്കുകളില്‍ പരിശോധന നടത്താം. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ പൊതു നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന ബാങ്കുകള്‍ക്കെതിരെ നടപടി എടുക്കാനും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിനു അധികാരമുണ്ടായിരിക്കും

Scroll To Top