Sunday December 04, 2016
Latest Updates

അയര്‍ലണ്ടിലെ പ്രമുഖ ഗായകര്‍ തിരുവോണഗാനങ്ങളുമായി ഇന്ന് 11.30 ന് കേരള ഹൗസ്‌-ലിഫി എഫ് എമ്മില്‍

അയര്‍ലണ്ടിലെ പ്രമുഖ ഗായകര്‍  തിരുവോണഗാനങ്ങളുമായി  ഇന്ന്  11.30 ന് കേരള ഹൗസ്‌-ലിഫി എഫ് എമ്മില്‍


ഡബ്ലിന്‍ :തിരുവോണ ദിനത്തില്‍ കേരളഹൗസും ലിഫിസൌണ്ടും ചേര്‍ന്ന് അയര്‍ലണ്ടിലെ മലയാളികള്‍ക്ക് ഒരു സംഗീത വിരുന്നൊരുക്കുന്നു .ഇന്ന് രാവിലെ 11.30  മുതല്‍ 12 മണിവരെ പ്രശസ്ത ഗായകരായ സാബു ജോസഫ് , മംഗള രാജേഷ് , ജാസ്മിന്‍ പ്രമോദ് , മനീഷ ,അജയന്‍ പി കെ, ജോഷി കൊച്ചുപറമ്പില്‍, ജയിസ് ബിനു, സുബിന്‍ ജോസഫ് ,ശ്രേയ സുധീര്‍,ശ്യാം എസാദ്, സുമ സൈജു,ബ്രിട്ടോ പേരപ്പാടന്‍ എന്നിവര്‍ ആലപിച്ച ഉത്സവ ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പ്രത്യേക സംഗീത പരിപാടി കേള്‍ക്കാം.

ബിനു കെ പി ,ജോഷി കൊച്ചുപറമ്പില്‍ എന്നിവര്‍ സംഗീതം നല്കിയ ഗാനങ്ങളും ചേര്‍ന്ന ഈ എഫ് എം പരിപാടി അവതരിപ്പിക്കുന്നത് സലിന്‍ ശ്രീനിവാസ് ,റിക്കോര്‍ഡിംഗും മിക്‌സിങ്ങും ശ്യാം ഇസാദ്. 

ലൂക്കാന്‍, ലിഫ്ഫിവാലി, മയ്‌നൂത്, സെല്‍ബ്രിഡ്ജ്, പാര്‍മേഴ്‌സ്‌ടൌണ്‍, ലെക്സ്ലിപ്, ക്ലോണ്ടാല്‍ക്കിന്‍, ബ്ലാഞ്ചാട്‌സ്‌ടൌണ്‍ തുടങ്ങിയ ഏരിയ കവര്‍ ചെയ്യുന്ന റേഡിയോ സംപ്രേഷണം ശ്രവിക്കാന്‍ നിങ്ങളുടെ റേഡിയോ 96.4 ടൂണ്‍ ചെയ്യുക. ഈ പ്രദേശത്തിന് പുറത്തും ലോകമെമ്പാടും ഉള്ള ആളുകള്‍ക്ക് www.liffeysoundfm.ie സന്ദര്‍ശിച്ചാല്‍ പ്രോഗ്രാം ശ്രവിക്കാവുന്നതാണ് .

Scroll To Top