Tuesday December 06, 2016
Latest Updates

അയര്‍ലണ്ടിലെ പ്രധാന കേന്ദ്രങ്ങളുടെ അകത്തളങ്ങള്‍ വ്യക്തമാക്കുന്ന ഗൂഗിള്‍ മാപ്‌സ് ആപ്ലിക്കേഷന്‍ അവതരിപ്പിച്ചു

അയര്‍ലണ്ടിലെ പ്രധാന കേന്ദ്രങ്ങളുടെ അകത്തളങ്ങള്‍ വ്യക്തമാക്കുന്ന ഗൂഗിള്‍ മാപ്‌സ് ആപ്ലിക്കേഷന്‍ അവതരിപ്പിച്ചു

ഡബ്ലിന്‍: അയര്‍ലണ്ടിലെ പ്രധാന കേന്ദ്രങ്ങളുടെ അകത്തളങ്ങള്‍ വ്യക്തമാക്കുന്ന ഗൂഗിള്‍ മാപ്‌സ് ആപ്ലിക്കേഷന്‍ അവതരിപ്പിച്ചു. അയര്‍ലണ്ടിലെ ഷോപ്പിംഗ് സെന്ററുകള്‍, എയര്‍പോര്‍ട്ടുകള്‍ എന്നിവ ഉള്‍പ്പെടെ 40 ഓളം സുപ്രധാന കേന്ദ്രങ്ങളുടെ അകത്തളം വ്യക്തമാക്കുന്ന ആപ്ലിക്കേഷനാണ് ഗൂഗിള്‍ അവതരിപ്പിച്ചത്. യൂണിവേഴ്‌സിറ്റികള്‍, മ്യൂസിയങ്ങള്‍ തുടങ്ങിയവയുടെ അകത്തളങ്ങളും ഈ ആപ്ലിക്കേഷന്‍ വഴി ലഭ്യമാണ്. 

പ്രസ്തുത കേന്ദ്രങ്ങളിലെ ഏതെങ്കിലും ഷോപ്പുകള്‍, എടിഎം കൌണ്ടറുകള്‍, പ്രത്യേക ഫുഡ് ഔട്ട്‌ലെറ്റുകള്‍, ബാത്ത് റൂം തുടങ്ങി അവിടങ്ങള്‍ സന്ദര്‍ശിക്കാനാഗ്രഹിക്കുന്ന ഒരാള്‍ തെരയാന്‍ തലപ്പര്യപ്പെടുന്ന എല്ലാ വിവരങ്ങളും ഈ ആപ്ലിക്കേഷന്‍ മുഖേന ലഭ്യമാകും. ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ ഡിപ്പാര്‍ട്ടിങ്ങ് ഗേറ്റ്, റെയില്‍വേ സ്റ്റേഷന്‍, കോര്‍ക്ക് റെയില്‍വെ സ്റ്റേഷന്‍, അവിവാ സ്റ്റേഡിയത്തിലെ സീറ്റിംഗ് ചാര്‍ട്ട് തുടങ്ങിയ വിവരങ്ങളും ഈ ആപ്ലിക്കേഷനില്‍ ലഭ്യമാകും. 

ആഭ്യന്തര സഞ്ചാരികളെയും വിദേശ സഞ്ചാരികളെയും ഒരുപോലെ ലക്ഷ്യമിട്ടാണ് ഈ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചിരിക്കുന്നത്. യുസിഡി, വാട്ടര്‍ഫോര്‍ഡ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്‌നോളജി എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ആപ്‌സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആന്‍ഡ്രോയിഡ് ഫോണിലും ഐ ഫോണിലും ഡെസ്‌ക്ടോപ്പ് പതിപ്പിലും ഈ ആപ്ലിക്കേഷന്‍ പിന്തുണയ്ക്കും. ഉദ്ദേശിക്കുന്ന സ്ഥലങ്ങളുടെ അകത്തളം കാണാനും സൂം ചെയ്തു വിശദംശങ്ങള്‍ തെരയാനും സാധിക്കും.

Scroll To Top