Saturday December 10, 2016
Latest Updates

അയര്‍ലണ്ടിലെ പുതിയ ഗര്‍ഭഛിദ്ര നിയമത്തിനെതിരെ ഡബ്ലിനില്‍ പ്രതിഷേധമിരമ്പി 

അയര്‍ലണ്ടിലെ പുതിയ ഗര്‍ഭഛിദ്ര നിയമത്തിനെതിരെ ഡബ്ലിനില്‍ പ്രതിഷേധമിരമ്പി 

ഡബ്ലിന്‍: അയര്‍ലണ്ടിലെ പുതിയ ഗര്‍ഭഛിദ്ര നിയമത്തിനെതിരെ സര്‍ക്കാരിന് താക്കീത് നല്‍കികൊണ്ട് ആയിരക്കണക്കിന് ജനങ്ങള്‍ ഡബ്ലിന്‍ തെരുവീഥികളില്‍ പ്രതിഷേധപ്രകടനം നടത്തി . ഇന്ത്യന്‍ വംശജ സവിത ഹാലപ്പനവറുടെ മരണത്തെ തുടര്‍ന്ന് അയര്‍ലണ്ടില്‍ ഗര്‍ഭഛിദ്രം അനുവദിച്ചു കൊണ്ട് നിയമം പാസാക്കിയിരുന്നു. അമ്മയുടെ ജീവന്‍ അപകടത്തിലാകുന്ന സാഹചര്യത്തോടൊപ്പം,മറ്റ് ചില സാഹചര്യങ്ങളിലും ഡോക്റ്റര്‍മാരുടെ നിര്‍ദേശ പ്രകാരം ഗര്‍ഭഛിദ്രം അനുവദിക്കാമെന്നാണ് പുതിയ നിയമം. 

അതേസമയം ഈ നിയമം പിന്‍വലിക്കണമെന്നാണ് ഗര്‍ഭഛിദ്ര വിരുദ്ധ സംഘടനകളുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് ഇന്നലെ ഡബ്ലിനില്‍ നടന്ന റാലിയില്‍ 4,500 ഓളം പേര്‍ പങ്കെടുത്തു. ഗര്‍ഭസ്ഥ ശിശുക്കളുടെ ജീവന്‍ രക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് സംഘടന പ്രതിഷേധ റാലി നടത്തിയത്. പ്രതിഷേധക്കാര്‍ മെറിയോണ്‍ സ്‌ക്വയറില്‍ ഒത്തുകൂടി ഗര്‍ഭഛിദ്ര നിയമത്തിനെതിരെ പ്രതിഷേധിച്ചു. 

പ്രൊ ലൈഫ് ക്യാംപെയ്ന്‍ നേതാവ് കോര ഷെര്‍ലോക്കിന്റെ നേതൃത്വത്തിലാണ് പ്രതിഷേധക്കാര്‍ ഒത്തുകൂടിയത്. മതിയായ വിലയിരുത്തല്‍ കൂടാതെയാണ് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഗര്‍ഭഛിദ്ര നിയമം പരിഷ്‌ക്കരിച്ചതെന്ന് അവര്‍ പറഞ്ഞു. ഗര്‍ഭഛിദ്ര നിയമം പരിഷ്‌ക്കരിക്കുന്നതിനെ അനുകൂലിച്ച നേതാക്കള്‍ക്ക് വോട്ട് നല്കരുതെന്നും റാലിയില്‍ അഭിപ്രായം ഉയര്‍ന്നു. അബോര്‍ഷന്‍ നിയമം പരിഷ്‌ക്കരിക്കുന്നതിനെ ശരിയായി വിലയിരുത്താന്‍ മാധ്യമങ്ങളും ശ്രമിച്ചില്ലെന്ന് പ്രതിഷേധ റാലിയില്‍ വിമര്‍ശനം ഉയര്‍ന്നു. 

സവിത ഹാലപ്പനവറുടെ മരണം ഒരു മറയായി എടുത്ത് അബോര്‍ഷന്‍ നിയമം നടപ്പിലാക്കുകയായിരുന്നു എന്നാണ് പ്രതിഷേധ റാലിയില്‍ ഉയര്‍ന്ന പ്രധാന വിമര്‍ശനം. അമ്മയുടെ ജീവന്‍ രക്ഷിക്കാന്‍ ജീവന്‍രക്ഷാ മരുന്നുകളും മറ്റ് ആധുനിക ചികിത്സ രീതികളും നിലവിലില്ലെ എന്നും പ്രതിഷേധ റാലിയില്‍ അണിനിരന്നവര്‍ ചോദിച്ചു. അബോര്‍ഷനിലൂടെ ഗര്‍ഭസ്ഥ ശിശുവിന്റെ ജീവന്‍ മാത്രമല്ല അമ്മയുടെ ജീവനും നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും പ്രതിഷേധ റാലിയില്‍ അണിനിരന്നവര്‍ പറഞ്ഞു.

Scroll To Top