Tuesday December 06, 2016
Latest Updates

അയര്‍ലണ്ടിലെ നിങ്ങളുടെ അഡ്രസ് മാറാന്‍ പോകുന്നു :ഓരോ വീടിനും പോസ്റ്റല്‍ കോഡ്, വാഹനങ്ങള്‍ക്ക് നാവിഗേഷന്‍ സിസ്റ്റം ലഭിക്കാനും കോഡ് !

അയര്‍ലണ്ടിലെ നിങ്ങളുടെ അഡ്രസ് മാറാന്‍ പോകുന്നു :ഓരോ വീടിനും പോസ്റ്റല്‍ കോഡ്, വാഹനങ്ങള്‍ക്ക് നാവിഗേഷന്‍ സിസ്റ്റം ലഭിക്കാനും കോഡ് !

ഡബ്ലിന്‍ : തപാല്‍ വകുപ്പിന്റെ അഴിച്ചുപണിയുടെ ഭാഗമായി രാജ്യ വ്യാപകമായി പുതിയ പോസ്റ്റല്‍ കോഡുകള്‍ 2015നകം നിലവില്‍ വരും.
ഓരോ വീടുകള്‍ക്കും കമേഷ്യല്‍ യൂണിറ്റുകള്‍ക്കും പ്രത്യേകം പോസ്റ്റ് കോഡുകള്‍ എത്രയും പെട്ടെന്ന് നിലവില്‍ വരുത്തുമെന്ന് റിപ്പോര്‍ട്ട്.

സാധാരണയുള്ള ഏരിയ കോഡുകളില്‍ നിന്നും വ്യത്യസ്ഥമായി ഓരോ വീടുകള്‍ക്കും പ്രത്യേകം കോഡുകള്‍ നല്‍കാനാണ് തപാല്‍ വകുപ്പിന്റെ തീരുമാനം. 1960കളില്‍ മുതല്‍ക്കു തന്നെ പല വികസിത രാജ്യങ്ങളും തപാല്‍ സംവിധാനം പ്രാവര്‍ത്തികമാക്കിയിരുന്നു.

കാപിറ്റ അയര്‍ലണ്ട് നേതൃത്വം നല്‍കുന്ന വിദഗ്ദ്ധ സംഘം കാബിനറ്റ് മീറ്റിംഗില്‍ വച്ച് സര്‍ക്കാരിന്റെ തീരുമാനം അംഗീകരിക്കുകയായിരുന്നു.

പുതിയ പോസ്റ്റല്‍ കോഡും 7 അക്ക സംഖ്യ ഉള്‍ക്കൊള്ളുന്നതാണ്. ഇതില്‍ ആദ്യ മൂന്നക്കം പോസ്റ്റല്‍ ഡിസ്ട്രിക്റ്റിനെ പ്രതിനിധീകരിക്കും.
വ്യത്യസ്ഥതരത്തിലുള്ള തിരിച്ചറിയല്‍ കോഡുകള്‍ ജനങ്ങള്‍ക്ക് പ്രദാനം ചെയ്യുന്ന ആദ്യ രാജ്യമായി അയര്‍ലണ്ട് മാറുമെന്ന് കമ്മ്യൂണിക്കേഷന്‍ വകുപ്പ് മന്ത്രി പാറ്റ് റാബിറ്റ് അഭിപ്രായപ്പെട്ടു.

A65B2CD പോലുള്ള 7 അക്ക കോഡുകളാണ് തപാല്‍ വകുപ്പ് അനുവദിച്ചിട്ടുള്ളത്. ഇതില്‍ ആദ്യത്തെ മൂന്നക്കം പോസ്റ്റല്‍ ഡിസ്ട്രിക്ടിനെ പ്രതിനിധീകരിക്കുമെന്നും തപാല്‍ വകുപ്പ് അറിയിച്ചു. ലോക്കേഷന്‍ വിവരങ്ങളും അഡ്രസ് വിവരങ്ങളില്‍ പുതുതായി ചേര്‍ക്കും.
ഡബ്ലിന്‍ പോസ്റ്റല്‍ ഡിസ്ട്രിക്ടിലെ കോഡുകളിലും ആദ്യത്തെ മൂന്നക്ഷരങ്ങള്‍ ഡബ്ലിനെ സൂചിപ്പിക്കാനുള്ളത് തന്നെയായിരിക്കും. ഉദാഹരണത്തിന് D4 എന്ന കോഡ് ഇനി മുതല്‍ DO4 എന്നാണ് ചേര്‍ക്കുക.

ഓരോ ലെറ്റര്‍ബോക്‌സിനും ഓരോ കോഡുകള്‍ എന്ന സംവിധാനം നിലവില്‍ വരുത്തുന്ന ആദ്യ രാജ്യമായി അയര്‍ലണ്ട് മാറും.നൂറ്റാണ്ടുകളായി തപാല്‍ സംവിധാനം ഉപയോഗിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളുടെ ഇടയില്‍ നിന്നും അയര്‍ലണ്ടാണ് പുത്തന്‍ രീതിയുമായി മുന്നോട്ടുവന്നിരിക്കുന്നത്. 2015നു മുന്‍പ് തന്നെ പുതിയരീതി പ്രാബല്യത്തില്‍ വരുത്തുമെന്ന് മന്ത്രി പാറ്റ് റാബിറ്റ് അറിയിച്ചു

കാറുകള്‍ക്കായുള്ള സാറ്റലൈറ്റ് നാവിഗേഷന്‍ സിസ്റ്റം ലഭിക്കാനായി ഇനി െ്രെഡവര്‍മാര്‍ അഡ്രസ് മുഴുവന്‍ രേഖപ്പെടുത്തുന്നതിനു പകരം തങ്ങളുടെ പോസ്റ്റല്‍കോഡ് മാത്രം ഡിവൈസില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയാകും എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വീട്ടുടമസ്ഥര്‍ക്ക് 2015ഓടെ തന്നെ അവരുടെ പോസ്റ്റുകോഡ് സംബന്ധിച്ച വിവരങ്ങള്‍ നല്‍കും. അപ്പോള്‍ മുതല്‍ക്കു തന്നെ അതിന്റെ ഉപയോഗവും തുടങ്ങാന്‍ സാധിക്കും. കോഡിന്റെ ഡിസൈനിംഗ് ജോലികളും പബ്ലിക്, െ്രെപവറ്റ് വിഭാഗങ്ങളെ പുതിയ പോസ്റ്റല്‍ കോഡുമായി ബന്ധിപ്പിക്കുന്ന ജോലികളും പുരോഗമിച്ചുവരികയാണെന്ന് മന്ത്രി അറിയിച്ചു.like-and-share

Scroll To Top