Saturday December 10, 2016
Latest Updates

അയര്‍ലണ്ടിലെ നികുതി വെട്ടിപ്പുകാരെ കണ്ടെത്താന്‍ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ പരിശോധിക്കാന്‍ റവന്യൂ തീരുമാനം 

അയര്‍ലണ്ടിലെ നികുതി വെട്ടിപ്പുകാരെ കണ്ടെത്താന്‍ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ പരിശോധിക്കാന്‍ റവന്യൂ തീരുമാനം 

ഡബ്ലിന്‍: അയര്‍ലണ്ടിലെ നികുതി വെട്ടിപ്പുകാരെ കണ്ടെത്താന്‍ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ പരിശോധിക്കാന്‍ റവന്യൂ വകുപ്പ് തീരുമാനിച്ചു. റവന്യൂ കമ്മീഷണര്‍മാര്‍ക്കാണ് ഇത് സംബന്ധിച്ച അന്വേഷണ ചുമതല. അയര്‍ലണ്ടില്‍ നികുതി വെട്ടിപ്പുകാരുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് നടപടി. 2,000 ഓളം കമ്പനികളും വിവിധ വ്യക്തികളും നികുതി കുടിശിഖ ഉണ്ടെന്ന കാര്യം മറച്ച് വച്ച് റവന്യൂ വകുപ്പുമായുള്ള ഇടപാടുകള്‍ തീര്‍ത്തതായി തെളിഞ്ഞിരുന്നു. ഇതേതുടര്‍ന്നാണ് നടപടി. 

കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കണക്കുകളാണ് പുറത്ത് വന്നത്. കമ്പനിയുടെ യഥാര്‍ത്ഥ വിറ്റുവരവ് മറച്ച് വച്ചാണ് നികുതി വെട്ടിക്കുന്നത്. ഇത് കണ്ടെത്തുന്നതിനാണ് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള വില്‍പ്പനയുടെ കൂടി കണക്കുകള്‍ ശേഖരിക്കുന്നത്. ഇത് ആദ്യമായാണ് നികുതി വെട്ടിപ്പുകാരെ കണ്ടെത്താന്‍ അധികൃതര്‍ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ കൂടി ശേഖരിക്കുന്നത്. ഐറിഷ് പെയ്‌മെന്റ് സര്‍വീസസ് ഓര്‍ഗനൈസേഷന്‍ പുറത്തുവിട്ട കണക്ക് പ്രകാരം കഴിഞ്ഞ വര്‍ഷം മാത്രം 28 ബില്യന്‍ യൂറോയുടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ നടന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഫലത്തില്‍ ഇത് ക്രഡിറ്റ് കാര്‍ഡ് ഉടമകള്‍ക്കും വിനയാകും.പരിധിയില്‍ കൂടുതല്‍ പണം എങ്ങനെ ചിലവഴിച്ചുവെന്ന് കാര്‍ഡുടമകള്‍ തെളിയിക്കേണ്ടി വന്നേക്കാം. 

5.5 മില്യന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ നിലവിലുണ്ട്. എന്നാല്‍ ക്രെഡിറ്റ് കാര്‍ഡ് മുഖേനയുള്ള വില്‍പ്പനയുടെ പൂര്‍ണ്ണ വിവരങ്ങള്‍ ബിസിനസ് ഉടമകള്‍ പുറത്ത് വിടുന്നില്ല. ഈ സാഹചര്യത്തിലാണ് റവന്യൂ നടപടി കര്‍ശനമാക്കിയത്. അന്വേഷണവുമായി സഹകരിക്കാത്തവര്‍ക്ക് ഫൈന്‍ ഉള്‍പ്പെടെ തുക ഇരട്ടിയാകുമെന്ന് റവന്യൂ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

Scroll To Top