Saturday December 10, 2016
Latest Updates

അയര്‍ലണ്ടിലെ നികുതി ഇളവിനെതിരെ ലോകരാജ്യങ്ങള്‍,അന്താരാഷ്ട്ര ധാരണകള്‍ ലംഘിക്കുന്നുവെന്ന് പരാതി 

അയര്‍ലണ്ടിലെ നികുതി ഇളവിനെതിരെ ലോകരാജ്യങ്ങള്‍,അന്താരാഷ്ട്ര ധാരണകള്‍ ലംഘിക്കുന്നുവെന്ന് പരാതി 

ഡബ്ലിന്‍: അയര്‍ലണ്ടിലെ ടാക്‌സ് ഇളവുകള്‍ക്കെതിരെ വിമര്‍ശനവുമായി ലോകരാജ്യങ്ങള്‍. ആപ്പിളിന് നികുതി ഇളവ് നല്‍കിയതിനെതിരെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ഉള്‍പ്പെടെയുള്ള ലോകനേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചതെങ്കിലും ഇത് തുടക്കം മാത്രമേ ആയുള്ളൂ എന്നാണു സൂചനകള്‍.ആപ്പിളിന് നികുതി ഇളവ് നല്‍കിയെന്ന ആരോപണത്തില്‍ ഐറിഷ് ധനവകുപ്പിനെതിരെ യൂറോപ്യന്‍ കമ്മീഷന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് കാമറൂണ്‍ ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശനം ഉന്നയിച്ച് രംഗത്ത് വന്നത്. 

അനര്‍ഹമായ നികുതി ഇളവ് നല്‍കുന്നതിലൂടെ അയര്‍ലണ്ട് രാജ്യത്തിന്റെ പ്രതിച്ഛായ ഇടിച്ചെന്ന് ഒരു വിഭാഗം വിമര്‍ശനം ഉന്നയിച്ചപ്പോള്‍ നികുതി ഇളവിലൂടെ അയര്‍ലണ്ട് മറ്റ് രാജ്യങ്ങള്‍ക്ക് കൂടി പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നാണ് മറ്റ് ലോകരാഷ്ട്രങ്ങളുടെ വിമര്‍ശനം. രാജ്യത്തേക്ക് കൂടുതല്‍ കമ്പനികളെ ആകര്‍ഷിക്കാന്‍ കോര്‍പ്പറേറ്റ് കമ്പനികളില്‍ നിന്ന് അയര്‍ലണ്ട് 12.5 ശതമാനം ടാക്‌സാണ് വാങ്ങുന്നത്. രാജ്യത്ത് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതിനു വേണ്ടിയാണ് ഈ നികുതി ഇളവ് എന്നാണ് അധികൃതരുടെ വാദം. 

അതേസമയം അയര്‍ലണ്ടിലെ നികുതി ഇളവ് ആകര്‍ഷകമായതിനാല്‍ മറ്റ് രാജ്യത്ത് നിന്ന് കമ്പനികള്‍ ആസ്ഥാനം അയര്‍ലണ്ടിലേക്ക് മാറ്റുന്നു എന്നാണ് ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ പരാതി. നികുതി ഇളവിനെ തുടര്‍ന്ന് പല ബ്രിട്ടീഷ് കമ്പനികളും ആസ്ഥാനം ഡബ്ലിനിലേക്ക് മാറ്റിയിരുന്നു. ജര്‍മനിയിലെ പ്രമുഖ ബാങ്ക് ആയ ഡെപ്ഫയും ഡബ്ലിനിലേക്ക് ആസ്ഥാനം മാറ്റിയിരുന്നു. ഇത് ജര്‍മന്‍ അധികൃതരെയും ചൊടിപ്പിച്ചിരിക്കുകയാണ്. രാജ്യത്തേക്ക് നിക്ഷേപം ആകര്‍ഷിക്കുന്നതിന് അയര്‍ലണ്ട് നല്‍കുന്ന നികുതി ഇളവിനെതിരെ ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളും രംഗത്ത് വന്നിട്ടുണ്ട്.സൌഹൃദ പരമായ വ്യവാസായികാന്തരീക്ഷത്തിനായുള്ള അന്താരാഷ്ട്ര ധാരണകള്‍ അയര്‍ലണ്ട് മാറ്റിമറിക്കുന്നതായാണ് മറ്റു രാജ്യങ്ങളുടെ ആരോപണം

Scroll To Top