Friday December 09, 2016
Latest Updates

അയര്‍ലണ്ടിലെ നായകള്‍ക്ക് ഇത് നല്ലകാലം…

അയര്‍ലണ്ടിലെ നായകള്‍ക്ക് ഇത് നല്ലകാലം…

ഡബ്ലിന്‍: അയര്‍ലണ്ടിലെ നായകള്‍ക്ക് ഇത് നല്ലകാലം. അയര്‍ലണ്ടില്‍ നായകള്‍ക്കായി പപ്പി സെന്റര്‍ ആരംഭിക്കുന്നു. ഡോഗ്‌സ് ട്രസ്റ്റ് വക്താവ് കത്രീന ബെന്റ്‌ലി അറിയിച്ചതാണ് ഇക്കാര്യം. അയര്‍ലണ്ടില്‍ പ്രതിവര്‍ഷം 90,000 നായകള്‍ ജനിക്കുന്നതായാണ് റിപ്പോര്‍ട്ട്. യൂറോപ്പിന്റെ പപ്പി ഫാം തലസ്ഥാനം എന്നാണു അയര്‍ലണ്ട് അറിയപ്പെടുന്നത് പോലും.

എന്നാല്‍ പ്രതിവര്‍ഷം ജനിക്കുന്ന നായകളില്‍ ഒരു വിഭാഗം തെരുവില്‍ ഉപേക്ഷിക്കപ്പെടുന്നു. ഇത്തരത്തില്‍ തെരുവില്‍ ഉപേക്ഷിക്കപ്പെടുന്ന നായകള്‍ക്ക് ഒരു പുനരധിവാസ കേന്ദ്രം എന്ന നിലയ്ക്കാണ് ഡോഗ്‌സ് ട്രസ്റ്റ് പപ്പി സെന്റര്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്.

ഈ വര്‍ഷം തന്നെ പപ്പി സെന്റര്‍ ആരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഡബ്ലിനിലെ റീഹോമിംഗ് സെന്ററിലായിരിക്കും പപ്പി സെന്റര്‍ ആരംഭിക്കുക. മെയ് അവസാനമോ ജൂണ്‍ ആദ്യമോ പപ്പി സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് സൂചന. 1.5 മില്യന്‍ യൂറോ ചെലവഴിച്ചാണ് പപ്പി സെന്റര്‍ പണി കഴിപ്പിക്കുന്നത്. യുകെ ഡോഗ്‌സ് ട്രസ്റ്റ് ആണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത്. യുകെയിലെ നായപ്രേമിയായ ഒരു സ്ത്രീയാണ് ഈ ട്രസ്റ്റുകള്‍ക്ക് സംഭാവന നല്‍കിയത്.

ഉടമകള്‍ ഓണ്‍ലൈനിലൂടെ വിലക്കാന്‍ ശ്രമിച്ചിട്ടും വില്‍പ്പനയാകാത്ത നിരവധി നായ്ക്കുട്ടികള്‍ തെരുവിലൂടെ അലഞ്ഞു തിരിഞ്ഞു നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതായി ഡോഗ്‌സ് ട്രസ്റ്റ് വക്താവ് കത്രീന ബെന്റ്‌ലി പറഞ്ഞു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നായകള്‍ക്കായി ഒരു പപ്പി സെന്റര്‍ ആരംഭിക്കാന്‍ തീരുമാനം എടുത്തത്. ഇത്തരത്തില്‍ പപ്പി സെന്ററില്‍ എത്തിക്കുന്ന നായകള്‍ക്ക് കൃത്യമായി വാക്‌സിനേഷന്‍ നല്‍കിയും പരിചരണം നല്‍കിയും പുതിയ ഉടമകള്‍ക്ക് കൈമാറും.

Scroll To Top