Sunday December 04, 2016
Latest Updates

അയര്‍ലണ്ടിലെ നഴ്‌സുമാര്‍ക്കെതിരെ ജോലി സ്ഥലത്തെ ബുള്ളിയിംഗ് വര്‍ദ്ധിക്കുന്നു

അയര്‍ലണ്ടിലെ നഴ്‌സുമാര്‍ക്കെതിരെ ജോലി സ്ഥലത്തെ ബുള്ളിയിംഗ് വര്‍ദ്ധിക്കുന്നു

ഡബ്ലിന്‍: അയര്‍ലണ്ടിലെ ആശുപത്രികളിലെ ജീവനക്കാരുടെ കുറവ് നഴ്‌സിംഗ്, മിഡ് വൈഫറി മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ട്. ആവശ്യത്തിന് ജീവനക്കാരില്ലാത്തത് നഴ്‌സിംഗ്, മിഡ് വൈഫ് ജീവനക്കാര്‍ക്ക് അപമാനമാകുന്നുവെന്ന് ഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡ് വൈഫ്‌സ് അസോസിയേഷന്‍. സംഘടനയുടെ അംഗങ്ങള്‍ക്കിടയില്‍ നടത്തിയ ഒരു സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. 

നിലവില്‍ ജീവനക്കാരുടെ കുറവ് നിമിത്തം 25 മുതല്‍ 30 രോഗികളെ വരെ ജീവനക്കാര്‍ ഒരേ സമയം പരിചരിക്കേണ്ടിവരുന്നു. ഇത് രോഗികളുടെ ഭാഗത്ത് നിന്ന് ജീവനക്കാര്‍ക്കെതിരെയുള്ള അപമാനത്തിന് കാരണമാകുന്നതായി സര്‍വെയില്‍ കണ്ടെത്തി. രോഗികളുടെ ഭാഗത്ത് നിന്ന് നഴ്‌സുമാര്‍ക്കെതിരെയുള്ള കുത്തുവാക്കുകളും അപമാന വാക്കുകളും പരിധി കവിഞ്ഞു വളര്‍ന്നിരിക്കുകയാണെന്ന് സര്‍വേയ്ക്ക് നേതൃത്വം നല്‍കിയ പ്രൊഫ. മൌറ ഷെഹാന്‍ പറഞ്ഞു. 

ജീവനക്കാരുടെ പ്രതിസന്ധി പരിഹരിക്കാന്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക എന്നതാണ് സംഘടനയുടെ പ്രാഥമിക ആവശ്യം. ജോലി സ്ഥലത്തെ ബുള്ളിയിംഗിനെതിരെ എച്ച്എസ്ഇയുടെ നിയമങ്ങളുണ്ടെങ്കിലും നഴ്‌സുമാര്‍ക്കും മിഡ് വൈഫ് ജീവനക്കാരും ജോലി സ്ഥലത്ത് ഒട്ടേറെ പീഡനം തന്നെയാണ് നേരിടേണ്ടി വരുന്നത് എന്നാണ് സര്‍വ്വേയിലെ കണ്ടെത്തല്‍ 

Scroll To Top