Thursday December 08, 2016
Latest Updates

അയര്‍ലണ്ടിലെ നഴ്‌സുമാര്‍ക്ക് കടുത്ത ജോലിഭാരം, അടിയന്തര നടപടി വേണമെന്ന് ഐ എന്‍ എം ഓ 

അയര്‍ലണ്ടിലെ നഴ്‌സുമാര്‍ക്ക് കടുത്ത ജോലിഭാരം, അടിയന്തര നടപടി വേണമെന്ന് ഐ എന്‍ എം ഓ 

ഡബ്ലിന്‍: അയര്‍ലണ്ടിലെ നഴ്‌സുമാര്‍ കൂടുതല്‍ സമയം ജോലിയെടുക്കുന്നവരും തങ്ങളുടെ രോഗികളോട് കൂടുതല്‍ ആത്മാര്‍ത്ഥത പുലര്‍ത്തുന്നവരുമെന്ന് റിപ്പോര്‍ട്ട്. ഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡ് വൈഫറി ഓര്‍ഗനൈസേഷനാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.ബ്രിട്ടനിലെ നഴ്‌സ്മാരുമായി താരതമ്യം ചെയ്താല്‍ ഐറിഷ് നഴ്‌സുമാര്‍ കൂടുതല്‍ ജോലി ചെയ്യുന്നവരും തങ്ങള്‍ പരിചരിക്കുന്ന രോഗികളോട് 20 മുതല്‍ 60 ശതമാനം വരെ അധികം ആത്മാര്‍ത്ഥത
പുലര്‍ത്തുന്നവരാണെന്നാണ് കണ്ടെത്തല്‍.

അതേസമയം രോഗികളുടെ അനുപാതത്തിന് അനുസൃതമായി അയര്‍ലണ്ടില്‍ നഴ്‌സിംഗ്ജീവനക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവില്ലെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു.നഴ്‌സുമാരുടെ എണ്ണത്തില്‍ ബ്രിട്ടനിലെ എന്‍എച്ച്എസുമായി താരതമ്യം ചെയ്താല്‍ അയര്‍ലണ്ടില്‍ ജീവനക്കാരുടെ എണ്ണം കുറവാണ്. രോഗികളുടെ എണ്ണത്തിനു ആനുപാതികമായി നഴ്‌സിംഗ് ജീവനക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നില്ലെങ്കില്‍ മരണനിരക്ക് വര്‍ദ്ധിക്കുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നഴ്‌സിംഗ്
ജീവനക്കാരുടെ കുറവ് മൂലം ബ്രിട്ടനിലെ മിഡ് സ്റ്റാഫോര്‍ഡ്‌ഷെയര്‍ ആശുപത്രിയില്‍ 1,200 ഓളം രോഗികള്‍ മരിച്ച സംഭവവും റിപ്പോര്‍ട്ടില്‍ ഉദാഹരണമായിചൂണ്ടിക്കാട്ടുന്നു.

മെഡിക്കല്‍, സര്‍ജ്ജിക്കല്‍ വാര്‍ഡുകളില്‍ നാല് രോഗിക്ക് ഒരു നഴ്‌സ് എന്ന അനുപാതത്തില്‍ നഴ്‌സിംഗ് ജീവനക്കാരെ നിയമിക്കണമെന്ന് നഴ്‌സുമാരുടെ സംഘടന ആവശ്യപ്പെട്ടു. 29.5 ജനനങ്ങള്‍ ഒരു മിഡ് വൈഫ് സ്റ്റാഫ് എന്ന അനുപാതത്തിലും
നിയമനം നടത്തണമെന്ന് സംഘടന ആവശ്യപ്പെടുന്നു. നിലവില്‍ പകല്‍ ഷിഫ്റ്റുകളില്‍ ഒരു നഴ്‌സ് എട്ട് രോഗികളെയും രാത്രി ഷിഫ്റ്റുകളില്‍ ഒരാള്‍ 12 രോഗികളെയുംപരിചരിക്കേണ്ടി വരുന്നു. ഇത് ചികിത്സയുടെ ഗുണനിലവാരം കുറയ്ക്കുമെന്ന്
സംഘടന കുറ്റപ്പെടുത്തുന്നു.

Scroll To Top