Saturday December 10, 2016
Latest Updates

അയര്‍ലണ്ടിലെ ധനികരുടെ പട്ടികയില്‍ ഇന്ത്യക്കാരന്‍ പല്ലോന്‍ജി മിസ്ത്രി വീണ്ടും ഒന്നാമത്

അയര്‍ലണ്ടിലെ ധനികരുടെ പട്ടികയില്‍ ഇന്ത്യക്കാരന്‍ പല്ലോന്‍ജി മിസ്ത്രി വീണ്ടും ഒന്നാമത്

ഡബ്ലിന്‍: ഫോബ്‌സ് മാഗസിന്‍ പുറത്തിറക്കിയ അയര്‍ലണ്ടിലെ ധനികരുടെ പട്ടികയില്‍ വീണ്ടും ഇന്ത്യക്കാരന്‍ ഒന്നാമത്. ഇന്ത്യയില്‍ നിന്ന് അയര്‍ലണ്ടില്‍ എത്തി വിവാഹം കഴിച്ച് ഐറിഷ് പൗരത്വം സ്വീകരിച്ചയാളായ പല്ലോന്ജി മിസ്ത്രിയാണ് അയര്‍ലണ്ടിലെ ഏറ്റവും ധനികനായ വ്യക്തി.കഴിഞ്ഞ ഏതാനം വര്‍ഷങ്ങളായി ഈ ഇന്ത്യാക്കാരനാണ് അയര്‍ലണ്ടിലെ ധനികരില്‍ ഒന്നാമന്‍.

പക്ഷെ ഈ ധനികന്‍ താമസിക്കുന്നത് മുംബൈയിലാണ്.അയര്‍ലണ്ടിലേയ്ക്ക് ഇടയ്ക്കിടെ വന്നുപോകുന്ന പല്ലോന്‍ജി മിസ്ത്രി, ശതകോടികളുടെ ആസ്തിയുള്ള ടാറ്റായുടെ പ്രധാന ഓഹരി ഉടമ കൂടിയാണ്.പല്ലോന്‍ജിയുടെ അയര്‍ലണ്ടിലെ മുംബൈ ഹൗസിലെ ഈ ധനികന്റെ മകനെ ഇന്ത്യയില്‍ ,പക്ഷെ എല്ലാവരും അറിയും.സൈറസ് മിസ്ത്രി ,ലോക പ്രശസ്തമായ ടാറ്റാ ഗ്രൂപ്പിന്റെ തലവന്‍

ഷപൂര്‍ജി പല്ലോഞ്ഞി എന്ന കണ്‍സ്ട്രക്ഷന്‍ സ്ഥാപനത്തിന്റെ ഉടമയായ ഈ 84 കാരന് 9.3 ബില്യന്‍ യൂറോയുടെ സമ്പത്തുണ്ട്.

ഡിജിസെല്‍ മൊബൈല്‍ കമ്മ്യൂണിക്കേഷന്‍സ് ഉടമ ഡെനിസ് ഒബ്രിയാന്‍ ആണ് അയര്‍ലണ്ടിലെ എറ്റവും വലിയ രണ്ടാമത്തെ ധനികന്‍. 4.3 ബില്യന്‍ യൂറോയാണ് ഒബ്രിയാന്റെ സമ്പാദ്യം. നിലവില്‍ കരീബിയന്‍, പസഫിക്, മധ്യ അമേരിക്കന്‍ മേഖലകളില്‍ ഡിജിസെല്‍ സേവനം ലഭ്യമാണ്. കൂടുതല്‍ മേഖലകളിലേക്ക് ഡിജിസെല്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ്. ഡിജിസെല്‍ കൂടാതെ ഇന്‍ഡിപ്പെന്‍ഡന്റ് പ്രസാധക ഗ്രൂപ്പില്‍ ഓഹരി പങ്കാളിത്തവും അയര്‍ലണ്ടിലും യുകെയിലും പടിഞ്ഞാറന്‍ യൂറോപ്പിലും പ്രവര്‍ത്തിക്കുന്ന പ്രമുഖ റേഡിയോ ഗ്രൂപ്പിലും ഇദ്ദേഹത്തിനു പങ്കാളിത്തമുണ്ട്

അമേരിക്കന്‍ പൌരത്വം ഉപേക്ഷിച്ച് അയര്‍ലണ്ടില്‍ കുടിയേറിയ 70 കാരനായ വ്യവസായി ജോണ്‍ ഡൊറന്‍സ് ആണ് അയര്‍ലണ്ടിലെ ഏറ്റവും വലിയ മൂന്നാമത്തെ ധനികന്‍ 1.8 ബില്യന്‍ യൂറോയാണ് ഇദ്ദേഹത്തിന്റെ സമ്പാദ്യം. കാമ്പ്‌ബെല്‍ എന്ന പ്രമുഖ സൂപ്പ് കമ്പനിയിലെ തന്റെ 10.5 ശതമാനം ഓഹരികള്‍ വിറ്റഴിച്ച ശേഷമാണ് അദ്ദേഹം അയര്‍ലണ്ടിലേക്ക് കുടിയേറിയത്. ഉയര്‍ന്ന നികുതി നിരക്ക് ഒഴിവാക്കുന്നതിനു വേണ്ടിയാണ് അദ്ദേഹംഅയര്‍ലണ്ടിലേക്ക് കുടിയേറിയതെന്ന് പറയപ്പെടുന്നു.

മാര്‍ട്ടിന്‍ നോട്ടന്റെ സ്ഥാപകനായ ഗ്ലെന്‍ ദിമ്പ്‌ലെക്‌സ് ആണ് അയര്‍ലണ്ടിലെ ധനികരില്‍ നാലാം സ്ഥാനത്ത്. 1.6 ബില്യന്‍ യൂറോയാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. 1.4 ബില്യന്‍ യൂറോ സമ്പാദ്യവുമായി ഡേര്‍മൊട ഡെസ്‌മോണ്ട് അഞ്ചാം സ്ഥാനത്തും ഇടം നേടി. ക്ലെട്ടിക് ഫുട്‌ബോള്‍ ക്ലബിലെ ഓഹരി പങ്കാളിത്തം മുതല്‍ ഇന്‍ഡിപ്പെന്‍ഡന്റ് പ്രസാധക ഗ്രൂപ്പിലെ ഓഹരി പങ്കാളിത്തം വരെ വിവിധ മേഖലകളിലാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനം.

അതേസമയം അയര്‍ലണ്ടിലെ പ്രമുഖരായ ചില വ്യവസായികളെ പട്ടികയില്‍ ഉള്‍പ്പെടുത്താതെയാണ് ഫോബ്‌സ് മാഗസിന്‍ പട്ടിക തയ്യാറാക്കിയതെന്നും ആക്ഷേപമുണ്ട്. 7.8 ബില്യന്‍ യൂറോ സമ്പാദ്യമുള്ള അയര്‍ലണ്ടിലെ വ്യവസായ പ്രമുഖ ഹിലരി വെസ്റ്റന്‍ ദാബ്ലിനിലെ പ്രമുഖ ധനകാര്യ സ്ഥാപനത്തിന്റെ ഉടമയായ പോള്‍ കൊല്‍സന്‍ എന്നിവര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടു.

നേരത്തെ ലോകധനികരുടെ പട്ടിക ഫോബ്‌സ് മാഗസിന്‍ പുറത്ത് വിട്ടിരുന്നു. ലോകധനികരുടെ പട്ടികയില്‍ പതിവ് പോലെ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് ഒന്നാമത് എത്തി. ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്ഗ് ആണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യയിലെ ധരികരുടെ പട്ടികയില്‍ റിലയന്‍സ് മേധാവി മുകേഷ് അംബാനി ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു.

Scroll To Top