Saturday December 10, 2016
Latest Updates

അയര്‍ലണ്ടിലെ ധനികരില്‍ ഒന്നാമനായി വീണ്ടും ഇന്ത്യന്‍ വംശജന്‍ പല്ലോന്‍ജി മിസ്ത്രി

അയര്‍ലണ്ടിലെ ധനികരില്‍ ഒന്നാമനായി വീണ്ടും ഇന്ത്യന്‍ വംശജന്‍ പല്ലോന്‍ജി മിസ്ത്രി

ഡബ്ലിന്‍: അയര്‍ലണ്ടിലെ ധനികരുടെ പട്ടിക എല്ലാ വര്‍ഷവും പുറത്തിറങ്ങുമ്പോള്‍ ഐറിഷ്‌കാര്‍ ഒന്ന് അന്ധാളിക്കും ഐറിഷ് പൗരത്വം സ്വീകരിച്ച ഇന്ത്യാക്കാരനാണ് അയര്‍ലണ്ടിലെ ഏറ്റവും വലിയ ധനികന്‍ .വര്‍ഷങ്ങളായി തുടരുന്ന ഈ റിക്കാര്‍ഡ് ഇത്തവണയും തെറ്റിയില്ല . :ഇന്ത്യന്‍ വംശജനായ പല്ലോന്‍ജി മിസ്ത്രി തന്നെ അയര്‍ലണ്ടിലെ ധനികരില്‍ ഒന്നാം സ്ഥാനത്ത്. ഫോബ്‌സ് നടത്തിയ സര്‍വ്വേ പഠനത്തിലാണ് അമേരിക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ ധനികരെ കണ്ടെത്തിയത്.

ഇന്ത്യന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയായ ഷപൂര്‍ജി പല്ലോന്‍ജിയുടെ സ്ഥാപകനായ മിസ്ത്രി ലോക ധനികരുടെ പട്ടികയില്‍ 103 മതു സ്ഥാനക്കാരനാണ്. അദ്ദേഹത്തിന് ടാറ്റ സണ്‍സിന്റെ ഓഹരി ദാതാക്കളില്‍ മുഖ്യരാണ്.

പല്ലോന്‍ജി മിസ്ത്രി കുടുംബത്തോടൊപ്പം

പല്ലോന്‍ജി മിസ്ത്രി കുടുംബത്തോടൊപ്പം

2003 ലാണ് പല്ലോന്‍ജി ഐറിഷ് പൗരത്വം സ്വീകരിച്ചത് .അദ്ദേഹത്തിന്റെ ഭാര്യ പാറ്റ്‌സി ഡബ്ലിനില്‍ ജനിച്ചയാളാണ് എങ്കിലും അയര്‍ലണ്ടിലെക്ക് അവധിക്കാലം ചിലവഴിക്കാന്‍ മാത്രമാണ് ഇവര്‍ വരാറുള്ളത് .

കുതിരകളെ അതിരറ്റു സ്‌നേഹിക്കുന്ന പല്ലോന്‍ന്ജി ഹോഴ്‌സ് ഷോ കാണുവാനും മറ്റും ഇടയ്ക്കിടെ അയര്‍ലണ്ടില്‍ എത്താറുണ്ട് .പക്ഷെ അയര്‍ലണ്ടിലെ മീഡിയയ്ക്ക് അദ്ദേഹം ഇതേ വരെ പിടി കൊടുത്തിട്ടില്ല .
മുംബൈയിലെ വീട്ടില്‍ ഒതുങ്ങി കഴിയുന്ന പല്ലോന്‍ജി ടാറ്റയുടെ ഉടമസ്ഥതയിലുള്ള ‘ മുംബൈ ഹൗസിലെ ഫാന്റം’ എന്നാണു ഇന്ത്യയില്‍ തന്നെ വിളിക്കപെടുന്നത് .പൊതു രംഗത്ത് പ്രത്യക്ഷപ്പെടാന്‍ പൊതുവെ വിമുഖത കാണിക്കുന്നയാളാണ് പല്ലോന്‍ജി

ടാറ്റാ ഗ്രൂപ്പിന്റെ അധിപന്‍ സൈറസ് മിസ്ത്രി അടക്കം നാല് മക്കളാണ് പല്ലോന്‍ജിക്ക് .നാല് പേരും ഐറിഷ് പൗരത്വമുള്ളവരാണ് .
ഐറിഷ് ബിസിനസുകാരനായ ഡാനിസ് ഒ’ബ്രിയാന്‍, ഡര്‍മോട് ദസ്‌മോണ്ട്, മാര്ടിന്‍ നോടണ്‍ തുടങ്ങിയവരും ധനികരുടെ പട്ടികയില്‍ സ്ഥാനം നേടിയിട്ടുണ്ട്. ഡിജിസല്‍ ടെലികോം ജയന്റിന്റെ ഉടമയായ ഡാനിസ് ഒ’ബ്രിയാന്‍ 233 മത് സ്ഥാനക്കാരനാണ്. 5.2ബില്ല്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി.

ഗ്ലെന്‍ ഡിംപ്ലക്‌സിന്റെ സ്ഥാപകനായ മാര്‍ടിന്‍ നോടന്‍ 736മത് സ്ഥാനത്താണ്. 2 ബില്ല്യണ്‍ ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി. 1.8 ബില്ല്യണ്‍ ഡോളര്‍ ആസ്ഥിയുള്ള ദര്‍മോട് ദസ്‌മോണ്ട് 831മത് സ്ഥാനത്താണ്.
മെക്‌സിക്കന്‍ ടെലികോം ബില്ലയനെയര്‍ കാര്‍ലോസ് സ്ലിം ആണ് ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തി. ബില്‍ഗേറ്റ്‌സിനു ശേഷം ലോകത്തിലെ ഒന്നാം നമ്പര്‍ ധനികനായി മാറിയ കാര്‍ലോസ് സ്ലിമിന്റെ ആസ്തി 73 ബില്ല്യണ്‍ ഡോളര്‍ ആണ്. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ലാഭം നേടിയ വ്യക്തി സാറാ ഫെയിമിന്റെ അമാനികോ ഓര്‍ടെഗോ ആണ്.
442 ബില്ല്യനെയര്‍മാരെ അമേരിക്കയിലും 366 പേരെ യൂറോപ്പിലുമായി തിരഞ്ഞെടുക്കുകയായിരുന്നു.

Scroll To Top