Saturday December 03, 2016
Latest Updates

അയര്‍ലണ്ടിലെ ഡോണഗലില്‍ ‘യോഗ’ നിരോധിച്ചു 

അയര്‍ലണ്ടിലെ ഡോണഗലില്‍ ‘യോഗ’ നിരോധിച്ചു 

ഡോണഗല്‍: ഡോണഗലില്‍ യോഗ ചെയ്യുന്നതിന് വിലക്ക്. കത്തോലിക്ക വൈദികനായ ഫാ. പദ്രിയാഗ് ഓ ബെയ്ല്‍ എന്ന ഗ്യൂവിഡോര്‍ ഇടവക വികാരിയാണ് യോഗ വിലക്കിയത്. തന്റെ ഇടവകപള്ളിയുടെ കീഴിലുള്ള വിശ്വാസികളെയാണ് അദ്ദേഹം യോഗ ചെയ്യുന്നതില്‍ നിന്ന് വിലക്കിയത്.യോഗ കത്തോലിക്ക വിശ്വാസത്തിന് എതിരും നീചവുമായ സംഗതിയാണെന്ന് അദ്ദേഹത്തിന്റെ അഭിപ്രായം.അയര്‍ലണ്ടില്‍ ഏറ്റവും അധികം ഐറിഷ് ഭാഷ സംസാരിക്കുന്നവരുള്ള ഇടവക കൂടിയാണ് ഡണ്‍ലേവിയില്‍ 9 മൈല്‍ ദൂരെയുള്ള ഗ്യൂവിഡോര്‍.

സഭ വിശ്വാസികള്‍ക്കായി പുറത്തിറക്കിയ പാരിഷ് ബുള്ളറ്റിനിലാണ് യോഗ വിലക്കിക്കൊണ്ട് അദ്ദേഹം ഉത്തരവിറക്കിയത്. ക്രൈസ്തവ വിശ്വാസികള്‍ യോഗ പരിശീലിക്കരുതെന്നാണ് അദ്ദേഹത്തിന്റെ നിര്‍ദ്ദേശം. യോഗ കൂടാതെ തായ് ചായ്, റെയ്ക്കി എന്നിവ പരിശീലിക്കുന്നതും അദ്ദേഹം വിലക്കിയിട്ടുണ്ട്. 

രണ്ടു വര്‍ഷം മുമ്പ് ഇംഗ്ലണ്ടിലെ സതാംപ്ടനില്‍ മറ്റൊരു പുരോഹിതനും യോഗ വിലക്കിയത് വലിയ വാര്‍ത്ത ആയിരുന്നു.
പള്ളി ഹാളില്‍ യോഗ ചെയ്യരുതെന്നായിരുന്നു നിര്‍ദ്ദേശം. യോഗ ചെയ്യുന്നത് ക്രൈസ്തവ മൂല്യങ്ങള്‍ക്ക് എതിരാണെന്ന വാദം ഉയര്‍ത്തിയാണ് ഇംഗ്ലണ്ടിലും യോഗ പരിശീലിക്കുന്നത് നിരോധിച്ചത്. എന്നാല്‍ ഈ തീരുമാനം വിവാദമായി മാറി. യോഗയില്‍
ഹൈന്ദവ വിശ്വാസം സംഹിതകള്‍ അടങ്ങിയിടുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇംഗ്ലണ്ടിലെ പുരോഹിതന്‍ ഇത് നിരോധിച്ചത്

Scroll To Top