Saturday December 03, 2016
Latest Updates

അയര്‍ലണ്ടിലെ ടൂറിസം കേന്ദ്രങ്ങള്‍ ചിത്രീകരിക്കാന്‍ ഇന്ത്യന്‍ ടെലിവിഷന്‍ ചാനല്‍

അയര്‍ലണ്ടിലെ ടൂറിസം കേന്ദ്രങ്ങള്‍ ചിത്രീകരിക്കാന്‍ ഇന്ത്യന്‍ ടെലിവിഷന്‍ ചാനല്‍

ഗാള്‍വേ: അയര്‍ലണ്ടിന്റെ ദൃശ്യഭംഗി ചിത്രീകരിക്കാന്‍ ഇന്ത്യന്‍ ടെലിവിഷന്‍ ചാനലായ ട്രാവലക്‌സ് അയര്‍ലണ്ടില്‍ എത്തി. യാത്രാ ചാനലാണ് ട്രാവലക്‌സ്. അയര്‍ലണ്ടിലെ പ്രമുഖ ടൂറിസം കേന്ദ്രങ്ങള്‍ ചിത്രീകരിക്കുന്നതിനു വേണ്ടിയാണ് സംഘം അയര്‍ലണ്ടില്‍ എത്തിയത്.ക്ലെയര്‍, ബണ്‍റാത്തി കാസില്‍ , ഫോക്ക് പാര്‍ക്ക്, മൊഹെര്‍ കടലിടുക്ക്, ഡൂലിന്‍ ഗുഹ, സ്‌മോക്ക് ഹൌസ് തുടങ്ങിയ പ്രമുഖ ടൂറിസംകേന്ദ്രങ്ങള്‍ സംഘം ചിത്രീകരിച്ചു. എനിസ്റ്റമന്‍ ഫോള്‍സ് ഹോട്ടലിലാണ് സംഘം താമസിക്കുന്നത്.

വരുന്ന ആഴ്ചകളില്‍ സംപ്രേക്ഷണം ചെയ്യുന്ന ഈ യാത്രാ പരിപാടി 10 മില്യന്‍ ഇന്ത്യന്‍ പ്രേക്ഷകര്‍ കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐറിഷ് ടൂറിസത്തിന് പ്രചാരം നല്‍കുന്നതിന് ക്ലെയറില്‍ എത്തി പ്രധാന ടൂറിസം കേന്ദ്രങ്ങള്‍ ചിത്രീകരിച്ച ഇന്ത്യന്‍ സംഘത്തിനു നന്ദി അറിയിക്കുന്നതായി അയര്‍ലണ്ട് ടൂറിസം മേധാവി ജിം പോള്‍ പറഞ്ഞു. പരിപാടിയിലൂടെ ഇന്ത്യയില്‍ അയര്‍ലണ്ട് ടൂറിസത്തിന് വന്‍ പ്രചാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജിം പോള്‍ പറഞ്ഞു.

Scroll To Top