Tuesday December 06, 2016
Latest Updates

അയര്‍ലണ്ടിലെ ടാക്‌സ് കുറയ്ക്കല്‍ പദ്ധതി :നേഴ്‌സുമാര്‍ അടക്കമുള്ള ജീവനക്കാരുടെ മൊത്ത വരുമാനത്തില്‍ വര്‍ദ്ധനവ് ഉണ്ടാക്കും,പ്രഖ്യാപനം ഒക്‌റ്റോബറില്‍ 

അയര്‍ലണ്ടിലെ ടാക്‌സ് കുറയ്ക്കല്‍ പദ്ധതി :നേഴ്‌സുമാര്‍ അടക്കമുള്ള ജീവനക്കാരുടെ മൊത്ത വരുമാനത്തില്‍ വര്‍ദ്ധനവ് ഉണ്ടാക്കും,പ്രഖ്യാപനം ഒക്‌റ്റോബറില്‍ 

ഡബ്ലിന്‍: ഇടത്തരക്കാരുടെ നികുതി ഭാരം കുറയ്ക്കാന്‍ പ്രധാനമന്ത്രി ഭരണ മുന്നണിയും രംഗത്ത്. നിലവില്‍ ഇടത്തരക്കാര്‍ക്കും കുറഞ്ഞ വരുമാനക്കാര്‍ക്കും 52 ശതമാനം നിരക്കിലാണ് നികുതി ഈടാക്കുന്നത്. ഇത് നീതികരിക്കാനാകില്ലെന്നാണ് പ്രധാനമന്ത്രി എന്‍ഡ കെന്നി പറയുന്നത്. 32,800 യൂറോയ്ക്ക് മുകളില്‍ വരുമാനമുള്ളവരില്‍ നിന്നാണ് 52 ശതമാനം നികുതി ഈടാക്കുന്നത്. സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന കുടുംബങ്ങളെ സംബന്ധിച്ച് ഈ നികുതിഘടന അമിത ഭാരമായിരിക്കുകയാണ്. മന്ത്രിസഭാ പുനസംഘടനയോടു അനുബന്ധിച്ച് ലേബര്‍ പാര്‍ട്ടിയുടെയും,ജോണ്‍ ബര്‍ട്ടന്റെയും നിര്‍ബന്ധത്തിനു വഴങ്ങിയാണ് എന്‍ഡ കെന്നി ഗവണ്‍മെന്റ് നികുതി ഘടന പരിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചത്.

നികുതി ബാധകമായ വരുമാനത്തിന്റെ പരിധി ഉയര്‍ത്തുമെന്ന് മന്ത്രിമാര്‍ നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. 32,800 യൂറോ വരുമാനമുള്ള ഒരാള്‍, നിലവില്‍ 42 ശതമാനം ആദായ നികുതിയും 4 ശതമാനം സോഷ്യല്‍ ഇന്‍ഷുറന്‍സിലേക്കും(പി ആര്‍ എസ് ഐ ) 7 ശതമാനം തുക യൂണിവേഴ്‌സല്‍ സോഷ്യല്‍ ചാര്‍ജ് ആയും നല്‍കുന്നുണ്ട്.യഥാര്‍ഥത്തില്‍ ഓരോ ജോലിക്കാരനും 52 ശതമാനം ടാക്‌സാണ് നല്‍കുന്നത്.കുറഞ്ഞ നിരക്ക് 20 ശതമാനമാണ്. 

നിലവിലെ നികുതി ഘടന പ്രകാരം 32,800 യൂറോയ്ക്ക് മുകളില്‍ വരുമാനമുള്ള ഒരു ജീവനക്കാരന്‍ 32,800 യൂറോ കഴിഞ്ഞു അയാള്‍ സമ്പാദിക്കുന്ന ഓരോ യൂറോയില്‍ നിന്നും നികുതി കഴിഞ്ഞു 48 സെന്റ് മാത്രമേ അദ്ദേഹത്തിനു ലഭിക്കുന്നുള്ളൂ. ഇത് ഇത്തരം ഇടത്തരക്കാരായ കുടുംബങ്ങളെ സാമ്പത്തികമായി പ്രതിസന്ധിയിലാക്കുന്നു.പി ആര്‍ എസ് ഐ യും,യൂണിവേഴ്‌സല്‍ സോഷ്യല്‍ ചാര്‍ജിലും വന്ന വര്‍ദ്ധനവാണ്,കഴിഞ്ഞ ഏതാനം വര്‍ഷങ്ങളില്‍ നേഴ്‌സുമാര്‍ അടക്കമുള്ള ജീവനക്കാരെ ശമ്പള വെട്ടിചുരുക്കലിലും അധികമായി ബാധിച്ചത്.

ഇവയുടെ വെട്ടിച്ചുരുക്കല്‍ ശമ്പളം വര്‍ദ്ധിപ്പിക്കുന്നതിനെക്കാള്‍ ഗുണകരമായി ജീവനക്കാര്‍ക്ക്  അനുഭവപ്പെടും. ഒക്‌റ്റോബറിലെ ബജറ്റില്‍ ഇവയുടെ പ്രഖ്യാപനം ഉണ്ടാവുമെന്നാണ് ഭരണ നേതൃത്വം വ്യക്തമാക്കിയത്.ഒന്നിലധികം ഘട്ടങ്ങളായി ഇത് നടപ്പാക്കും.

പുനസംഘടനയ്ക്ക് ശേഷം ഗവണ്‍മെന്റ് പരിഗണിക്കുന്ന സുപ്രധാന വിഷയങ്ങളില്‍ ഒന്നാണ് നികുതി ഘടനയുടെ പരിഷ്‌ക്കാരമെന്നു എന്‍ഡ കെന്നി പറഞ്ഞു. ഒക്ടോബര്‍ ബജറ്റില്‍ പുതിയ നികുതി ഘടന പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഗവണ്‍മെന്റിന്റെ പുതിയ നയപരിപാടികള്‍ പ്രഖ്യാപിച്ചതിലാണ് നികുതി ഘടനയുടെ പരിഷ്‌ക്കാരവും പ്രഖ്യാപിച്ചത്. ജോലിയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന രക്ഷിതാക്കള്‍ക്കായി ചൈല്‍ഡ് കെയര്‍ സബ്‌സിഡി, പെന്ഷനേഴ്‌സിനായി സൗജന്യ യാത്ര സൗകര്യം എന്നീ പദ്ധതികളും ഗവണ്‍മെന്റ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നു.

tax sy

ഡബ്ലിനില്‍ യാത്രാ സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ ക്രോസ് സിറ്റി ലുവാസ് പ്രൊജക്റ്റ്,ടൂറിസം മേഖലയില്‍ അമ്പതിനായിരം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ട്ടിക്കാനുള്ള പദ്ധതി,എന്നിവയും പുതിയ പദ്ധതികളായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.ഇന്ത്യന്‍ വംശജനായ ലിയോ വരേദ്കറാണ്ഇപ്പോള്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ കൂടുതലിന്റെയും ഉപന്ജിതാവ് എന്ന പ്രത്യേകതയുമുണ്ട്.ഇവയോടൊപ്പം ആരോഗ്യ വകുപ്പ് കൂടി മെച്ചപ്പെടുത്തി അടുത്ത തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കത്തിലാണ് ഭരണ കക്ഷി. 


Scroll To Top