Sunday December 11, 2016
Latest Updates

അയര്‍ലണ്ടിലെ ഗര്‍ഭഛിദ്ര നിയമങ്ങള്‍ക്കെതിരെ ഐക്യരാഷ്ട്ര സഭയുടെ രൂക്ഷ വിമര്‍ശനം

അയര്‍ലണ്ടിലെ ഗര്‍ഭഛിദ്ര നിയമങ്ങള്‍ക്കെതിരെ ഐക്യരാഷ്ട്ര സഭയുടെ രൂക്ഷ വിമര്‍ശനം

ഡബ്ലിന്‍: അയര്‍ലണ്ടിലെ ഗര്‍ഭഛിദ്ര നിയമങ്ങള്‍ക്കെതിരെ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സമിതിയുടെ രൂക്ഷ വിമര്‍ശനം. അയര്‍ലണ്ടിലെ നിലവിലെ ഗര്‍ഭഛിദ്ര നിയമം വ്യക്തത ഇല്ലാത്തതും സ്ത്രീകളുടെ അവകാശങ്ങള്‍ ലംഘിക്കുന്നതുമാണെന്നാണ് യുഎന്‍ വിമര്‍ശനം. ഭരണഘടനാ ഭേദഗതി ചെയ്തു കൊണ്ട് ഗര്‍ഭഛിദ്രം അനുവദിക്കുന്ന നിയമം ഉടന്‍ പാസാക്കണമെന്ന് യുഎന്‍ ആവശ്യപ്പെട്ടു. 

മാനഭംഗത്തിന് ഇരയാകുന്ന സ്ത്രീകള്‍ക്കും അമ്മയുടെ ജീവന്‍ അപകടത്തിലാകുന്ന സാഹചര്യത്തിലും ഗര്‍ഭസ്ഥശിശുവിന് ഗുരുതരമായ അംഗവൈകല്യങ്ങലോ രോഗങ്ങളോ കണ്ടെത്തുന്ന സാഹചര്യത്തിലും ഗര്‍ഭഛിദ്രം ചെയ്യാന്‍ അനുമതി നല്‍കണമെന്ന് യുഎന്‍ ആവശ്യപ്പെട്ടു. കൂടുതല്‍ മാനുഷിക പരിഗണനയോടെയുള്ള ഗര്‍ഭഛിദ്ര നിയമം പാസാക്കാന്‍ അയര്‍ലണ്ട് തയ്യാറാകണമെന്ന് യുഎന്‍ ആവശ്യപ്പെട്ടു. 

അയര്‍ലണ്ടിലെ കെയര്‍ ഹോമുകളില്‍ നടക്കുന്ന മനുഷ്യാവലാശ ലംഘനങ്ങള്‍ പരിഹരിക്കാന്‍ ഗവണ്‍മെന്റ് ഇടപെടണമെന്നും യുഎന്‍ ആവശ്യപ്പെട്ടു. അയര്‍ലണ്ടില്‍ സ്ത്രീകള്‍ക്കെതിരായ ഗാര്‍ഹിക പീഡനങ്ങള്‍ ചെറുക്കാനും ശക്തമായ നിയമങ്ങള്‍ ഇല്ലെന്ന് യുഎന്‍ കുറ്റപ്പെടുത്തി. മനുഷ്യക്കടത്ത് തടയാനുള്ള നടപടികള്‍ സ്വീകരിക്കുന്നതില്‍ അയര്‍ലണ്ട് പരാജയപ്പെട്ടതായും യുഎന്‍ കുറ്റപ്പെടുത്തി. 

Scroll To Top