Thursday December 08, 2016
Latest Updates

അയര്‍ലണ്ടിലെ ക്ലാംപിംഗ് ജീവനക്കാര്‍ സമര രംഗത്തേക്ക്

അയര്‍ലണ്ടിലെ ക്ലാംപിംഗ് ജീവനക്കാര്‍ സമര രംഗത്തേക്ക്

ഡബ്ലിന്‍ :അയര്‍ലണ്ടിലെ ക്ലാംപിംഗ് ജീവനക്കാര്‍ സമര രംഗത്തേക്ക്. വേതന വര്‍ധനവ് ആവശ്യപ്പെട്ടാണ് ജീവനക്കാര്‍ സമരം ആരംഭിക്കുന്നത്. എസ്‌ഐപിടിയു എന്ന സംഘടനയുടെ നേതൃത്വത്തില്‍ 2.5 ശതമാനം വേതന വര്‍ധനവ് ആവശ്യപ്പെട്ടാണ് സമരം. ഇന്നലെ കൂടിയ യൂണിയന്‍ മീറ്റിങ്ങില്‍ സമരത്തിനു അനുകൂലമായി തൊഴിലാളികള്‍ വോട്ട് ചെയ്തു.

ക്ലാംപിംഗ് ജീവനക്കാര്‍ക്ക് ടാര്‍ഗറ്റ് നിശ്ചയിക്കുകയും അതേസമയം വേതനം വര്‍ധിപ്പിക്കാതിരിക്കുകയും ചെയ്യുന്ന അധികൃതരുടെ നടപടിക്കെതിരെയാണ് സമരം പ്രഖ്യാപിച്ചതെന്ന് എസ്‌ഐപിടിയു ഓര്‍ഗനൈസര്‍ തെരേസ ഹാനിക്ക് പറഞ്ഞു.

ഡബ്ലിന്‍ സിറ്റി കൌണ്‍സിലാണ് ജീവനക്കാര്‍ക്ക് ക്ലാംപിംഗ് ടാര്‍ഗറ്റ് നിശ്ചയിച്ചത് പ്രതിവര്‍ഷം 60,000 കാറുകള്‍ ക്ലാമ്പ് ചെയ്യണമെന്നാണ് കൌണ്‍സില്‍ നല്‍കിയ നിര്‍ദ്ദേശം. ക്ലാംപിംഗ് ടാര്‍ഗറ്റ് സംബന്ധിച്ച് അധികൃതര്‍ സമര്‍പ്പിച്ച ഒരു കൂട്ടം നിര്‍ദ്ദേശങ്ങള്‍ കഴിഞ്ഞ വര്‍ഷം എസ്‌ഐപിടിയു തള്ളിക്കളഞ്ഞിരുന്നു.

ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ജീവനക്കാര്‍ സമര രംഗത്തേക്ക് ഇറങ്ങുന്നത്. ഇന്നലെ ഉച്ച കഴിഞ്ഞു നടന്ന മീറ്റിങ്ങില്‍ ഭൂരിപക്ഷം ജീവനക്കാരും സമരം വേണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.

Scroll To Top